വാനപ്രസ്ഥം

(Vanaprastham എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹിന്ദു-ആശ്രമധർമങ്ങളിൽ മൂന്നാമത്തേതാണ് വാനപ്രസ്ഥം. മനുഷ്യൻ അനുഷ്ടിക്കേണ്ട ജീവിതഘട്ടങ്ങളെയാണ് ആശ്രമങ്ങൾ എന്നു പറയുന്നത്. ഒന്നിനു പുറകേ ഒന്നായി അനുഷ്ടിക്കേണ്ട ഈ ആശ്രമങ്ങൾ നാലെണ്ണമാണ്. വാനപ്രസ്ഥം പ്രത്യേകിച്ചും വാർധക്യത്തിൽ അനുഷ്ഠിക്കേണ്ടതാകുന്നു.

ഗൃഹസ്ഥാശ്രമം നിർവിഘ്നം അനുഷ്ടിച്ചതിനു ശേഷം മനസ്സും ബുദ്ധിയും ബാഹ്യവൃത്തികളിൽനിന്ന് പിൻവലിച്ചു ഏകാഗ്രമായിത്തീരുവാൻ മനസ്സിനെ പാകപ്പെടുത്തുന്നതിനാണ് വാനപ്രസ്ഥം. തനിച്ചോ പത്നീസമേതനായോ വാനപ്രസ്ഥത്തിനു പുറപ്പെടാം. വാനപ്രസ്ഥ ജീവിതത്തിന്റെ വിവിധ വശങ്ങളെപ്പറ്റി ധർമസൂത്രത്തിൽ വിവരിക്കുന്നുണ്ട്. ഒടുവിൽ ലൗകിക ജീവിതം ഉപേക്ഷിച്ച് സർവസംഗപരിത്യാഗിയായി കഴിയുന്ന കാലമാണ് സന്ന്യാസം.

ഇവയും കാണുക

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വാനപ്രസ്ഥം&oldid=3446033" എന്ന താളിൽനിന്ന് ശേഖരിച്ചത്