വള്ളിവട്ടം
കേരളത്തിലെ വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് വള്ളിവട്ടം. തൃശൂർ കൊടുങ്ങല്ലൂർ റോഡിന്റെ പടിഞ്ഞാറേ അറ്റത്തായാണ് വള്ളിവട്ടം സ്ഥിതിചെയ്യുന്നത്. വള്ളിവട്ടത്തിനോട് ചേർന്ന് NH 66 കടന്നു പോകുന്നു കൊടുങ്ങല്ലൂരിൽ നിന്ന്13 കിലോമീറ്റർ അകലെ യാണ് വള്ളിവട്ടം സ്ഥിതിചെയ്യുന്നത്. അടുത്തുള്ള മറ്റൊരു ടൗൺ ഇരിങ്ങാലക്കുടയാണ്.[1] എറ്റവും അടുത്തുള്ള മറ്റൊരുഗ്രാമമായ കരൂപ്പടന്നയിൽനിന്ന് ഇവിടേക്ക് 1.5 കിലോമീറ്റർ ദൂരമുണ്ട്.[2] വള്ളിവട്ടം തറ, ചീപ്പുംചിറ, നായ്ക്കക്കുളത്തുക്കാട്, ബ്രാലം , കെട്ടുചിറ, അമരിപ്പാടം, വള്ളിവട്ടം ഈസ്റ്റ്, ചിരട്ടക്കുന്ന്, കോഴിക്കാട് എന്നീ ചെറിയ ഗ്രാമങ്ങൾ ഉൾെപെടുന്നതാണ് വള്ളിവട്ടം വള്ളിവട്ടത്ത് അഞ്ച് സ്ക്കൂളുകളുണ്ട്. ഇവിടെ ഏഴ് മോസ്കുകളും പതിനഞ്ച് ക്ഷേത്രങ്ങളും മൂന്ന് പള്ളികളുമുണ്ട്. കോണത്തുകുന്ന് പൂവത്തും കടവ് റോഡ്, പൈങ്ങോട് കോണത്തുകുന്ന് റോഡ്, കരൂപ്പടന്ന ചിരട്ടക്കുന്ന് റോഡ് എന്നിവയാണ് ഇതിലൂടെ കടന്നുപോകുന്ന മറ്റ് പ്രധാന റോഡുകൾ
വള്ളിവട്ടം | |
---|---|
ഗ്രാമം | |
Coordinates: 10°16′44″N 76°11′34″E / 10.2788°N 76.1928°E | |
Country | India |
State | Kerala |
District | Thrissur |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL-45 |
അവലംബം
തിരുത്തുക- ↑ "Vallivattom". villageinfo.in. Retrieved 2018-09-09.
- ↑ "Kerala Tourism". Retrieved 9 September 2018.