കോണത്തുകുന്ന്
കോണത്ത്കുന്ന് തൃശൂർ ജില്ലയുടെ തെക്കു ഭാഗത്തുള്ള നാലും കൂടിയ ഒരു ജങ്ഷനാണ്.സ്റ്റേറ്റ് ഹൈവേ 22-ൽ കൊടുങ്ങല്ലുരിനും ഇരിഞ്ഞാലക്കുടക്കും ഇടയിലാണ്. വെള്ളാങ്ങല്ലുർ പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുന്നത് ഇവിടെയാണ്.ഇവിടെ നിന്നും ഇരിഞ്ഞാലക്കുടയിലേക്കും(വടക്ക്) കൊടുങ്ങല്ലുരിലെക്കും(തെക്ക്) തുല്യ ദൂരം ആണ് (7 കിലോമീറ്റർ ). സെന്ററിൽ നിന്നും കിഴക്കു ദിക്കിലേക്ക് ഏഴു കിലോ മീറ്റർ സഞ്ചരിച്ചാൽ മാള എന്ന ചാരിത്ര പ്രധാനമായ സ്ഥലവും പടിഞ്ഞാറു ഭാഗത്തേക്ക് പതിനൊന്നു കിലോമീറ്ററോളം സഞ്ചരിച്ചാൽ തീരദേശവും ആണ്.ഇരിഞ്ഞാലക്കുടക്കും കൊടുങ്ങല്ലൂരിനും ഇടയ്ക്കു വളർന്നു വരുന്ന ഒരു പുതിയ പട്ടണമായി തന്നെ കോണത്തുകുന്നിനെ കണക്കാക്കാം.അടുത്തകാലത്തായി ഒരുപാടു വ്യാപാര സ്ഥാപനങ്ങൾ ഇവിടെ പുതിയ ബ്രാഞ്ചുകൾ ആരംഭിച്ചിട്ടുണ്ട് , അതിൽ പ്രധാനയും ഉള്ളത് നിപ്പോൺ ടൊയോട്ടയും ബി ആർ ഡി മാരുതിയും ആണ് കൂടാതെ വളരെ കാലങ്ങളായി സെന്ററിൽ തന്നെ ഒരു ലാൻഡ് മാർക്ക് എന്നോണം കാനറാ ബാങ്ക് പ്രവർത്തിച്ചു വരുന്നു. കാനറാ ബാങ്കിനെ കൂടാതെ സൗത്ത് ഇന്ത്യൻ ബാങ്ക്, വെള്ളാങ്ങല്ലുർ കോ ഓപ്പറേറ്റീവ് ബാങ്ക്, മുത്തൂറ്റ് ഫിൻ കോർപ് തുടങ്ങിയ ബാങ്കുകളും
വരുന്നു. കോണത്തുകുന്നിന്റെ മറ്റൊരു പ്രധാന ആകർഷണം കുന്നിൻ മുകളിൽ എന്നോണം പ്രവർത്തിച്ചു വരുന്ന കോണത്തുകുന്നു യു പി സ്കൂൾ ആണ്.