വലമ്പൂർ
മലപ്പുറം ജില്ലയിൽ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് വലമ്പൂർ. നിലമ്പൂർ-പെരിന്തൽമണ്ണ റൂട്ടിൽ പട്ടിക്കാട് റെയിൽവേ കവലയിൽനിന്നും വലത്തോട്ട് തിരിഞ്ഞ് മഞ്ചേരി- പെരിന്തൽമണ്ണ റൂട്ടിലെ തിരൂർക്കാട് അവസാനിക്കുന്ന പാതയിൽ അവസാനിക്കുന്ന ഒരു പാതയുണ്ട്. ഈ പാതയിലെ പ്രധാന കവലയാണ് വലമ്പൂർ[1]. വലമ്പൂർ വില്ലേജ് ആപ്പീസ് ആണ് പ്രധാന സർക്കാർ സ്ഥാപനം. എൽപി സ്കൂൾ വലമ്പൂർ ഇവിടെയുണ്ട്. വലമ്പൂർ പഴയ ജുമാമസ്ജിദ് പൌരാണികവും പ്രൌഢവുമാണ്. പ്രദേശത്തിന്റെ നല്ലൊരു ഭാഗവും ചെറിയ മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്നുണ്ട്.നിലമ്പൂർ - ഷൊർണൂർ റെയിൽപ്പാത കടന്ന് പോകുന്നത് പ്രദേശത്ത് കൂടിയാണ്. അങ്ങാടിപ്പുറം പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം നിലനിൽക്കുന്നത് വലമ്പൂർ പ്രദേശത്താണ്. ആദിപരാശക്തി ക്ഷേത്രം, സെന്റ്മേരീസ് ചർച്ച് എന്നിവയും ഇവിടുത്തെ ആരാധനാലയങ്ങളാണ്[2].കോഴിക്കോട്-പാലക്കാട് ദേശീയ പാതയെയും സംസ്ഥാന പാതയെയും ബന്ധിപ്പിക്കുന്ന ബൈപാസ് കൂടിയാണ് വലമ്പൂർ റോഡ്.
വലമ്പൂർ | |
---|---|
ഗ്രാമം | |
Coordinates: 11°00′28″N 76°12′28″E / 11.007883°N 76.207716°E, | |
Country | India |
State | കേരളം |
District | മലപ്പുറം |
(2001) | |
• ആകെ | 14,784 |
• Official | മലയാളം, ആംഗലം |
സമയമേഖല | UTC+5:30 (IST) |
PIN | 6XXXXX |
വാഹന റെജിസ്ട്രേഷൻ | KL- |
വലമ്പൂർ പോത്തുപൂട്ട്
തിരുത്തുകവലമ്പൂരിലെ പ്രധാന ഉത്സവമാണ് വലമ്പൂർ പോത്ത്പൂട്ട്. ഇത് എല്ലാവർഷവും ഇവിടെ ജനങ്ങളുടെ അഭൂതപൂർവ്വമായ ഉത്സാഹത്തോടെ നടത്തപ്പെടുന്നു, കാൽപ്പന്ത് കളിക്കും വലമ്പൂർ പേര് കേട്ട സ്ഥലമാണ്.[3]