വി.​എസ്. സുരേഖ

(V. S. Surekha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇന്ത്യൻ വനിതാ പോൾ വാൾട്ട് കായികതാരമാണ് വി.എസ്. സുരേഖ (ജനനം: (1984-08-14)14 ഓഗസ്റ്റ് 1984) 2014 - ൽ ന്യൂഡൽഹിയിൽ വച്ചു നടന്ന ദേശീയ ഓപ്പൺ ചാമ്പ്യൻഷിപ്പിൽ 4.15 മീറ്റർ ഉയരം താണ്ടി കൊണ്ട് ദേശീയ റെക്കോർഡ് കുറിച്ചു. [1] ദേശീയ തലത്തിൽ 4 മീറ്റർ എന്ന ഉയരം മറികടന്ന ആദ്യത്തെ ഇന്ത്യൻ വനിതാ പോൾ വാൾട്ട് താരമാണ് സുരേഖ.

വി.​എസ്. സുരേഖ
വ്യക്തി വിവരങ്ങൾ
പൂർണ്ണനാമംSurekha Vazhalipilli Suresh
പൗരത്വംഇന്ത്യൻ
Sport
രാജ്യം ഇന്ത്യ
കായികമേഖലഅത്ലറ്റിക്സ്
ഇനം(ങ്ങൾ)പോൾവാൾട്ട്
അംഗീകാരങ്ങൾ
പ്രാദേശിക ചാമ്പ്യൻഷിപ്പ്ഇന്ത്യൻ: 2003, 2004, 2006
ഏറ്റവും മികച്ച പ്രകടനങ്ങൾ4.15 മീറ്റർ (ന്യൂഡൽഹി 2014) NR
Updated on 5 നവംബർ 2014.

ആദ്യകാല ജീവിതം

തിരുത്തുക

1984 ഓഗസ്റ്റ് 14-ന് കേരളത്തിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസ കാലത്ത് ലോങ് ജമ്പ് പോലെയുള്ള കായിക മത്സരങ്ങളിലും പങ്കെടുത്തിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽ ചെന്നൈയിലെ പ്രൈം സ്പോർട്സ് അക്കാദമിയിലെ കായിക പരിശീലകനായ നാഗരാജ്, മുൻ പോൾ വാൾട്ട് കായികതാരമായ മാണിക് രാജ് തുടങ്ങിയ കായിക പരിശീലകർക്കു കീഴിൽ പോൾവാൾട്ട് പരിശീലനം നേടുകയുണ്ടായി. ഇതിനെ തുടർന്നാണ് സുരേഖ ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാൻ ആരംഭിച്ചത്. [2]

കായിക ജീവിതം

തിരുത്തുക

2003 സെപ്റ്റംബർ 28 - ാം തീയതി ബാംഗ്ലൂരിൽ വച്ചു നടന്ന 43-ാമത് ദേശീയ ഓപ്പൺ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ 3.51 എന്ന ഉയരം താണ്ടിക്കൊണ്ട് ദേശീയ റെക്കോർഡ് കുറിച്ചു. [3] [4] 2014 നവംബറിൽ ന്യൂഡൽഹിയിൽ വച്ചു നടന്ന ദേശീയ ഓപ്പൺ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ വച്ച് ഇതേ റെക്കോർഡ് വീണ്ടും മറികടന്നുകൊണ്ട് 4.15 മീറ്റർ എന്ന ഉയരം താണ്ടുകയുണ്ടായി. [1]

2006 - ൽ ഖത്തറിലെ ദോഹയിൽ വച്ചു നടന്ന ഏഷ്യൻ ഗെയിംസിലും തുടർന്ന് 2009 നവംബറിൽ ചൈനയിലെ പ്രധാനപ്പെട്ട നഗരമായ ഗ്വാങ്ഷൂവിൽ വച്ചു നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ച് സുരേഖ പങ്കെടുത്തിരുന്നു.

മികച്ച പ്രകടനങ്ങൾ

തിരുത്തുക
മികച്ച പ്രകടനങ്ങൾ വർഷം പ്രകടനം വേദി കുറിപ്പുകൾ
2003 3.51 മീറ്റർ 2003 സെപ്റ്റംബർ 28 - ാം തീയതി ബാംഗ്ലൂരിൽ വച്ചു നടന്ന 43-ാമത് ദേശീയ ഓപ്പൺ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്[3] ദേശീയ റെക്കോർഡ്
2006 3.85 മീറ്റർ ന്യൂഡൽഹി ദേശീയ ചാമ്പ്യൻഷിപ്പ്[5]
2006 4.08 മീറ്റർ 3-ാം ദേശീയ അത്‌ലറ്റിക് സർക്യൂട്ട് മീറ്റ്, പട്യാലa[4] 4 മീറ്റർ മാർക്ക് മറികടന്നു.
2014 4.15 മീറ്റർ 2014 നവംബറിൽ ന്യൂഡൽഹിയിൽ വച്ചു നടന്ന ദേശീയ ഓപ്പൺ ചാമ്പ്യൻഷിപ്പ് സ്വന്തം റെക്കോർഡ് മെച്ചപ്പെടുത്തിക്കൊണ്ട് പുതിയ ദേശീയ റെക്കോർഡ് കുറിച്ചു. [6]

വ്യക്തി ജീവിതം

തിരുത്തുക

ഇന്ത്യൻ ട്രിപ്പിൾ ജമ്പ് കായികതാരവും ഈ ഇനത്തിലെ ദേശീയ റെക്കോർഡിനുടമയും മലയാളിയുമായ രഞ്ജിത്ത് മഹേശ്വരിയെയാണ് സുരേഖ വിവാഹം ചെയ്തിരിക്കുന്നത്. [7] ജിയ, സ്പർശ എന്നീ രണ്ടു മക്കളുണ്ട്. [8]. 2014 - ൽ 4.15 മീറ്റർ താണ്ടിക്കൊണ്ട് ദേശീയ റെക്കോർഡ് സ്വന്തമാക്കിയപ്പോൾ മകൾക്ക് നാലു വയസ്സായിരുന്നു. [9]

നിലവിൽ ദക്ഷിണ റെയിൽവേയിലെ ഉദ്യോഗസ്ഥയാണ്. [10]

  1. 1.0 1.1 "Surekha soars past own National mark". The Hindu. 5 November 2014. Retrieved 5 November 2014. {{cite news}}: Italic or bold markup not allowed in: |publisher= (help)
  2. "Surekha and Renjith's jump to success". The Bridge. 28 October 2017. Retrieved 25 August 2017. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. "Piyush Kumar and Surekha adjudged best". Sportstar (The Hindu). 2–8 October 2004. Retrieved 17 April 2009.[പ്രവർത്തിക്കാത്ത കണ്ണി]
  4. 4.0 4.1 "VAZHALIPILLI SURESHBABU SUREKA". IAAF official website. Retrieved 25 August 2018.
  5. "IAAF: Vazhalipilli Sureshbabu SUREKA | Profile". iaaf.org. Retrieved 25 August 2018.
  6. "Pole vaulter Surekha shatters her own national record - Times of India". The Times of India. Retrieved 25 August 2018.
  7. "Couple rewrite meet records". The New Indian Express. 24 October 2009. Retrieved 25 October 2009.[പ്രവർത്തിക്കാത്ത കണ്ണി]
  8. "Surekha and Renjith's jump to success". The Bridge (in അമേരിക്കൻ ഇംഗ്ലീഷ്). 28 October 2017. Retrieved 25 August 2018.
  9. "Sports couples: when love blooms on the field..." Malayala Manorama. 8 March 2018. Retrieved 25 August 2018.
  10. Mohan, K P (18 May 2005). "Surekha scales a new peak". The Hindu. Retrieved 25 August 2018. {{cite web}}: Cite has empty unknown parameter: |dead-url= (help)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വി.​എസ്._സുരേഖ&oldid=3791580" എന്ന താളിൽനിന്ന് ശേഖരിച്ചത്