വി. മുരളീധരൻ

കേരളത്തിലെ ബി ജെപിയുടെ നേതാവ്
(V. Muraleedharan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബി.ജെ.പിയുടെ കേരളഘടകത്തിന്റെ മുൻ പ്രസിഡന്റും ഒരു രാഷ്ട്രീയ നേതാവുമാണ് വി. മുരളീധരൻ (ജനനം:12 ഡിസംബർ 1958)[1]. 2010 മുതൽ 2015-വരെ ബി.ജെ.പി.യുടെ സംസ്ഥാന പ്രസിഡണ്ടായിരുന്നു.[2]. 1999-ൽ വാജ്പേയി സർക്കാരിന്റെ കാലത്ത് ഇദ്ദേഹം നെഹ്രുയുവകേന്ദ്രയുടെ വൈസ് പ്രസിഡന്റായി നിയമിതനായിരുന്നു[1][3], 2002-ൽ ഇദ്ദേഹം നെഹ്രുയുവകേന്ദ്രയുടെ ഡയറക്ട്രുമായി[4]. അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ ഓൾ ഇന്ത്യ ജനറൽ സെക്രട്ടറിയായും(1994-96) ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു[5]. നിലവിൽ വിദേശകാര്യ സഹമന്ത്രിയായി തുടരുന്നു.

വി. മുരളീധരൻ
ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ്
ഓഫീസിൽ
2010–2015
മുൻഗാമിപി.കെ. കൃഷ്ണദാസ്
പിൻഗാമികുമ്മനം രാജശേഖരൻ
വ്യക്തിഗത വിവരങ്ങൾ
ജനനം (1958-12-12) ഡിസംബർ 12, 1958  (65 വയസ്സ്)
തലശ്ശേരി, കണ്ണൂർ ജില്ല, കേരളം
രാഷ്ട്രീയ കക്ഷിഭാരതീയ ജനതാ പാർട്ടി
പങ്കാളിജയശ്രീ
As of സെപ്റ്റംബർ 22, 2011
ഉറവിടം: കേരള ബിജെപി

ജീവിതരേഖ തിരുത്തുക

വണ്ണത്താൻ വീട്ടിൽ ഗോപാലന്റെയും വെള്ളാം വെള്ളി ദേവകിയുടേയും മകനായി 1958 ഡിസംബർ 12 ന് കണ്ണൂർ ജില്ലയിലെ തലശ്ശേരിയ്ക്കടുത്ത് എരഞ്ഞോളി എന്ന ഗ്രാമത്തിൽ ജനിച്ചു. തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറിൽ  ബിരുദം നേടി.  സ്ക്കൂൾ കാലഘട്ടത്തിൽ തന്നെ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) യുടെ സജീവ പ്രവർത്തകനായിരുന്നു. അടിയന്തരാവസ്ഥാ കാലഘട്ടത്തിലാണ് ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ വി മുരളീധരൻ രംഗപ്രവേശം ചെയ്യുന്നത്. 1978-ൽ എബിവിപിയുടെ തലശ്ശേരി താലൂക്ക് പ്രസിഡന്റായി പ്രവർത്തിച്ച അദ്ദേഹം 1979-ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയും 1980ൽ എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായി പ്രവർത്തിച്ചിട്ടുണ്ട്. അച്ഛന്റെ മരണത്തിനെ തുടർന്ന് കുടുംബഭാരം ഏറ്റെടുത്ത മുരളീധരൻ ജില്ലാ വ്യവസായ കേന്ദ്രത്തിൽ എൽഡി ക്ലർക്കായി സേവനമനുഷ്ഠിച്ചു. 2019-ൽ ബി.ജെ.പി. മന്ത്രിസഭ ഇദ്ദേഹത്തെ കേന്ദ്രമന്ത്രിയായി നിയമിച്ചു.[6]

1980 ഒക്ടോബറിൽ മുരളീധരനെ രണ്ടു വർഷത്തോളം ജുഡീഷ്യൽ കസ്റ്റഡിയിൽ വെച്ചു. ഇതേ തുടർന്ന് അന്നത്തെ മുഖ്യമന്ത്രി ഇകെ നായനാരെ ഡൽഹിയിൽ എബിവിപി പ്രവർത്തകർ ഘരാവോ ചെയ്ത് ഉപരോധിച്ചു. ഈ സംഭവത്തോടെ അദ്ദേഹം പൊതുജന ശ്രദ്ധ നേടുകയും സർക്കാർ കെട്ടിചമച്ച കേസ് പിന്നീട് കോടതി എഴുതി തള്ളുകയും അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തു.

തുടർന്ന് അദ്ദേഹം കോഴിക്കോട് ആർ.എസ്.എസ് കാര്യാലയത്തിലേക്ക് താമസം മാറുകയും മുഴുവൻ സമയ പ്രവർത്തകനാവുകയും ചെയ്തു. 1983ൽ തന്റെ 25ാം വയസിൽ സർക്കാർ ജോലി രാജിവെച്ച് വി മുരളീധരൻ എബിവിപിയുടെ സംസ്ഥാന സംഘടനാ സെക്രട്ടറിയായി ചുമതലയേറ്റു. 1987 മുതൽ 1990 വരെ സംസ്ഥാന സംഘടനാ സെക്രട്ടറി ചുമതലയോടൊപ്പം എബിവിപി അഖിലേന്ത്യാ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു.

1983 മുതൽ 1994 വരെ 11 വർഷക്കാലത്തെ സംസ്ഥാന സംഘടനാ സെക്രട്ടറി എന്ന നിലയിലുള്ള പ്രവർത്തനത്തിൽ എബിവിപിയുടെ ദക്ഷിണ മേഖലയെ വൻവിജയമാക്കിയ സംഘടനാ സെക്രട്ടറിമാരായ ഗോവിന്ദാചാര്യ, ദത്താത്രയ ഹൊസബല്ല എന്നിവരുമായി അടുത്ത ബന്ധം പുലർത്താനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായി. 1983 മുതൽ 1994 വരെ സംസ്ഥാന- ദേശീയ തലത്തിൽ അദ്ദേഹത്തിനോടൊപ്പം പ്രവർത്തിച്ച എബിവിപി ടീമിൽ ഉൾപ്പെട്ടവർ ആനന്ദ് കുമാർ (കർണ്ണാടക), സുശീൽ മോഡി (ബീഹാർ), ജഗദ് പ്രകാശ് നഡ (ഹിമാചൽ പ്രദേശ്), മുരളീധര റാവു (രാജസ്ഥാൻ), ഓം പ്രകാശ് കോലി( അഖിലേന്ത്യാ പ്രസിഡന്റ്), പ്രൊഫ. ബാൽ ആപ്തെ (അഖിലേന്ത്യാ പ്രസിഡന്റ്), വിനോദ് ടാവ്ഡെ, ചന്ദ്രകാന്ത് പാട്ടീൽ (അഖിലേന്ത്യാ ജനറൽ സെക്രട്ടറിമാർ) എന്നിവരായിരുന്നു.

1994ൽ എബിവിപിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി നിയമിതനായതിനെ തുടർന്ന് അദ്ദേഹം മുബെൈയിലെക്ക് തിരിച്ചു.

1998ൽ വി മുരളീധരൻ ഡോ. കെഎസ് ജയശ്രീയെ വിവാഹം ചെയ്തു. അവർ ചേളന്നൂർ എസ്എൻ കോളേജിലെ സംസ്കൃതം അദ്ധ്യാപികയാണ്. കോഴിക്കോട് എരഞ്ഞിപ്പാലത്താണ് മുരളീധരൻ താമസമാക്കിയത്.

1998ലെ ലോക്സഭാ തിരഞ്ഞെടുപ്പിലൂടെയാണ്  മുരളീധരൻ ഔദ്യോഗികമായി ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതൃത്വനിരയിലേക്ക് വരുന്നത്. ന്യൂഡൽഹിയിലുള്ള ബിജെപി കേന്ദ്ര ഇലക്ഷൻകൺട്രോൾറൂമിൽ വെങ്കയ്യനായിഡുവിനെ സഹായിക്കാൻ അദ്ദേഹം നിയോഗിക്കപ്പെട്ടു. 1999ൽ എബി വാജ്പേയ് സർക്കാർ അധികാരത്തിലേറിയ ശേഷം വി മുരളീധരൻ ഇന്ത്യൻ സർക്കാരിന്റെ യുവജനകാര്യ കായിക വിഭാഗത്തിന് കീഴിൽ വരുന്ന നെഹ്റു യുവ കേന്ദ്രയുടെ ചെയർമാനായി നിയോഗിക്കപ്പെട്ടു. കൂടാതെ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഗോൾഡൻ ജൂബിലിയുടെ ഭാഗമായി 2000 ൽ നടന്ന പ്രധാനമന്ത്രി അദ്ധ്യക്ഷത വഹിച്ച ആഘോഷ പരിപാടികളുടെ കോർഡിനേറ്ററായി പ്രവർത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. 2002 മുതൽ 2004 വരെ നെഹ്റു യുവകേന്ദ്രയുടെ ഡയറക്ടർ ജനറലും ഖാദി വില്ലേജ് കമ്മീഷന്റെ കീഴിലുള്ള യൂത്ത് എംപ്ലോയിമെന്റ് ജെനറേഷൻ ടാസ്ക് ഫോർസിന്റെ കൺവീനറും അദ്ദേഹമായിരുന്നു. നെഹ്റു യുവകേന്ദ്രയുടെ ചുമതല വഹിക്കുന്ന കാലത്ത് നാഷണൽ റീ കൺസ്ട്രക്ഷൻ രൂപീകരിച്ചതിനെ തുടർന്ന് അദ്ദേഹം ദേശീയതലത്തിൽ ശ്രദ്ധ നേടി. ഈ മൂവ്മെന്റ് പിന്നീട് രാഷ്ട്രീയ സംഭാവന യോജന എന്ന പേരിലറിയപ്പെട്ടു.

2015 ഡിസംബറിൽ മുരളീധരന്റെ സംസ്ഥാന പ്രസിഡൻറ് എന്ന നിലയിലുള്ള രണ്ടാം ഊഴം അവസാനിച്ചു.തുടർന്ന് അദ്ദേഹം സംസ്ഥാന തിരഞ്ഞെടുപ്പ് മാനേജ്മെൻറ് കൺവീനർ ആയി നിയമിക്കപ്പെട്ടു.

സംസ്ഥാനത്തുടനീളം ഒരു ശക്തമായ ത്രികക്ഷി മത്സരം ഉറപ്പുവരുത്തുന്നതിനായി ബിജെപി പിന്നോക്ക ഈഴവ സമുദായ പാർട്ടിയായഭാരതധർമ്മജന സേന, ആദിവാസി നേതാവ്  സി.കെ ജാനു നേതൃത്വം നൽകിയ ജനാധിപത്യ രാഷട്രീയ സഭ എന്നിവയുമായി സംഖ്യം രൂപീകരിച്ചു. 2016 സെസ്റ്റംബറിൽ ബിഡിജെഎസ്, ജെ.ആർഎസ്, എൽജെപി, എൻഡിപി(എസ്), എസ്ജെപി, പിഎസ്പി, ജെഎസ്എസ്, കേരള കോൺഗ്രസ് പിസി തോമസ് എന്നിവരുമായുള്ള ബിജെപിയുടെ എൻഡിഎ സംഖ്യം നിലവിൽ വന്നു.

2016 നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപിയെ  സംബന്ധിച്ച് വളരെ വലിയ നേട്ടങ്ങൾ ഉള്ളതായിരുന്നു.15 ശതമാനത്തോളം വോട്ട് എൻഡിഎ നേടിയപ്പോൾ അതിൽ 10.6 ശതമാനമായി തങ്ങളുടെ സംഭാവന ഉയർത്താൻ ബിജെപിയ്ക്ക്  കഴിഞ്ഞു. യുഡിഎഫും എൽഡിഎഫും തങ്ങളുടെ വോട്ടുകൾ ചോർന്നതായി രേഖപ്പെടുത്തി.

2017 ജനുവരിയിൽ കേരള ലോ അക്കാദമിയിൽ അവിടത്തെ പ്രിൻസിപ്പൽ ആയിരുന്ന ലക്ഷ്മി നായരെ ആസ്ഥാനത്തു നിന്നും നീക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമരം തുടങ്ങി. പദവി ദുരു ഉപയോഗം ചെയ്യൽ, ജാതി പറഞ്ഞ് വിദ്യാർത്ഥികളെ തരംതാഴ്ത്തികെട്ടൽ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങൾ നേരിടുകയായിരുന്നു ലക്ഷ്മി നായർ.

ജനുവരി 25ന് വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് മുരളീധരൻ ലോ അക്കാദമിയുടെ മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി.

തുടർന്ന് ഉള്ള ആഴ്ചയിൽ ആ ഇളക്കം ഒരു വലിയപൊതു പ്രക്ഷോഭം ആയി മാറുകയും ഭൂമി കയ്യേറ്റം, പൊതു സ്ഥലം സ്വകാര്യ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കൽ തുടങ്ങിയ അക്കാദമിക്കെതിരായ ആരോപണങ്ങൾ വേറെ ഒരു തലം കൈവരിക്കുകയും ചെയ്തു.

വർഷങ്ങളായി കെഎൽഎ ഭരണ പക്ഷമായ സിപിഎമ്മിന്റെ പൂർണ സഹകരണം അനുഭവിച്ചു വരികയായിരുന്നു.

29 ദിവസം നീണ്ട സമരം 2017 ഫെബ്രുവരി 8 ന് പ്രിൻസിപ്പലിനെ സ്ഥാനത്ത് നിന്നും മാറ്റിയതോടെ വിജയകരമായി പ്രത്യവസാനത്തിലെത്തി.നുണ്ട്.മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാ എംപിയായി വി. മുരളീധര തെരഞ്ഞെടുക്കപ്പെട്ടു.  2018 ഏപ്രിൽ 3 ന് അദ്ദേഹം രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു.

രാജ്യസഭാംഗത്വം തിരുത്തുക

  • 2018-2024 : ബി.ജെ.പി., മഹാരാഷ്ട്ര

അവലംബം തിരുത്തുക

  1. 1.0 1.1 http://keralaassembly.org/lok/sabha/biodata.php4?no=52&name=V.%20Muraleedharan
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-27. Retrieved 2011-09-22.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-03. Retrieved 2011-09-22.
  4. http://www.asianetindia.com/news/muraleedharan-head-bjp-kerala_117000.html[പ്രവർത്തിക്കാത്ത കണ്ണി]
  5. http://www.indiareport.com/India-usa-uk-news/latest-news/732852/National/1/20/1[പ്രവർത്തിക്കാത്ത കണ്ണി]
  6. മനോരമ പത്രവാർത്ത
"https://ml.wikipedia.org/w/index.php?title=വി._മുരളീധരൻ&oldid=3900532" എന്ന താളിൽനിന്ന് ശേഖരിച്ചത്