യൂണിവേഴ്സിറ്റി സ്റ്റേഡിയം (തിരുവനന്തപുരം)
തിരുവനന്തപുരം നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു മൾട്ടി പർപ്പസ് സ്റ്റേഡിയമാണ് കേരള യൂണിവേഴ്സിറ്റി സ്റ്റേഡിയം. ഫുട്ബോൾ കളിക്കായും അത്ലറ്റിക്സിനായുമാണ് പ്രധാനമായും ഈ സ്റ്റേഡിയം ഉപയോഗിക്കുന്നത്. കേരളത്തിൽ നടന്ന ഏകദിന ക്രിക്കറ്റ് മത്സരത്തിന് യൂണിവേഴ്‌സിറ്റി സ്റ്റേഡിയം ആതിഥേയത്വം വഹിച്ചിരുന്നു.[2] കേരള സർവകലാശാലയുടെ ഉടമസ്ഥതയിലുള്ള ഈ സ്റ്റേഡിയം 1940 ൽ നാട്ടുരാജ്യമായിരുന്ന ഹൈദരാബാദിലെ ദിവാനായിരുന്ന സർ മിർസ ആണ് തുറന്നത്. സ്റ്റേഡിയത്തിന്റെ പൂർണ്ണശേഷി 20,000 ആണ്. ജി വി രാജ പവലിയൻ ഈ സ്റ്റേഡിയത്തിലാണ്. 1980 കളുടെ അവസാനം വരെ ആഭ്യന്തര ക്രിക്കറ്റ് ടീമായ കേരളത്തിന്റെ ഹോം സ്റ്റേഡിയമായിരുന്നു ഈ സ്റ്റേഡിയം.
ഗ്രൗണ്ടിന്റെ വിവരണം | |
---|---|
സ്ഥാനം | Kerala University, Thiruvananthapuram, Kerala, India |
സ്ഥാപിതം | 1940 |
ഇരിപ്പിടങ്ങളുടെ എണ്ണം | 20,000[1] |
ഉടമ | University of Kerala, Trivandrum |
End names | |
Church End Hotel End | |
അന്തർദ്ദേശീയ വിവരങ്ങൾ | |
ആദ്യ ഏകദിനം | 1 October 1984India v Australia | :
അവസാന ഏകദിനം | 25 January 1988India v West Indies | :
As of 18 January 2019 Source: University Stadium, Cricinfo |
ചരിത്രം
തിരുത്തുകപഴയ കാലത്ത് നായർ ബ്രിഗേഡിന്റെയും പിന്നീട് തിരുവിതാംകൂർ സ്‌റ്റേറ്റ് ഫോഴ്‌സിന്റെയുമെല്ലാം കൈവശം ഉണ്ടായിരുന്ന കവാത്ത് മൈതാനത്തിന്റെ ഒരു ഭാഗമായിരുന്നു ഇന്നത്തെ യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയം. പട്ടാളക്കാരുടെ പരിശീലനത്തിനും കുറച്ചുകാലം നഗരത്തിൽ സമയം അറിയിക്കാനുള്ള പീരങ്കിശബ്ദം (ഗുണ്ട് ഇടുന്നതിനും) പുറപ്പെടുവിക്കുന്നതിനും ഇവിടം ഉപയോഗിച്ചിരുന്നു. തിരുവിതാംകൂർ സർവകലാശാല നിലവിൽ വന്നതോടെ അതിന്റെ കീഴിൽ ഒരു ഒന്നാന്തരം സ്‌റ്റേഡിയം വേണമെന്ന് ദിവാൻ സർ സി.പി. രാമസ്വാമി അയ്യരും കേരളത്തിന്റെ സ്‌പോർടസ് ശില്പി എന്ന് പിൽക്കാലത്ത് അറിയപ്പെട്ടിരുന്ന കേണൽ ഗോദവർമ രാജയും തീരുമാനിച്ചു. തിരുവിതാംകൂർ യൂണിവേഴ്‌സിറ്റിയിലെ ഉൾപ്പെടെയുള്ള കായികതാരങ്ങളെ വളർത്തുക, ഇന്റർ യൂണിവേഴ്‌സിറ്റി കായികമത്സരങ്ങൾ നടത്തുക തുടങ്ങിയവയായിരുന്നു സ്‌റ്റേഡിയം ആരംഭിക്കുമ്പോഴുണ്ടായിരുന്ന പ്രധാന ഉദ്ദേശങ്ങൾ. തെക്കേ ഇന്ത്യയിലെ അക്കാലത്തെ വലിയ സ്‌റ്റേഡിയം ആയിരുന്നു യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയം. ഇരുപതിനായിരം പേർക്ക് ഇരിക്കാൻ കഴിയുന്നവിധത്തിലാണ് സ്‌റ്റേഡിയം സജ്ജീകരിച്ചത്.
സ്റ്റേഡിയം സാക്ഷ്യം വഹിച്ച പ്രധാന സംഭവങ്ങൾ
തിരുത്തുക- ക്ഷേത്രപ്രവേശന വിളംബര ആഘോഷത്തോടനുബന്ധിച്ച് മഹാത്മാഗാന്ധി പ്രസംഗിച്ചത് ഇവിടെയാണ്.
- 1987ൽ കേരളത്തിൽ ആദ്യ ദേശീയ ഗെയിംസിന്റെ സമാപനച്ചടങ്ങുകൾ നടന്നതും ഇവിടെയാണ്.
മത്സരങ്ങൾ
തിരുത്തുക2 ഏകദിന മത്സരങ്ങൾക്ക് ഈ സ്റ്റേഡിയം ആതിഥേയത്വം വഹിച്ചു, ആതിഥേയരായ ഇന്ത്യ ഒരു മത്സരത്തിൽ പരാജയപ്പെട്ടു, മറ്റൊരു മത്സരം ഫലം കണ്ടില്ല.
2011-2012 ഐ-ലീഗ് സീസണിൽ ചിരാഗ് യുണൈറ്റഡ് ക്ലബിന്റെ ഹോം ഗ്രൗണ്ടായിരുന്നു സ്റ്റേഡിയം. [3]
ഏകദിന അന്താരാഷ്ട്ര ക്രിക്കറ്റ്
തിരുത്തുകതാഴെപ്പറയുന്ന ഏകദിന മത്സരങ്ങൾക്ക് ഈ സ്റ്റേഡിയം വേദിയായിട്ടുണ്ട്.
ടീം (എ) | ടീം (ബി) | വിജയി | മാർജിൻ | വർഷം | സ്കോർകാർഡ് |
---|---|---|---|---|---|
ഇന്ത്യ | ഓസ്ട്രേലിയ | ഫലമില്ല | 1984 | രണ്ടാം ഏകദിന, ഓസ്‌ട്രേലിയ ഇന്ത്യ പര്യടനം | |
ഇന്ത്യ | വെസ്റ്റ് ഇൻഡീസ് | വെസ്റ്റ് ഇൻഡീസ് | 9 വിക്കറ്റ് | 1988 | ഏഴാം ഏകദിന, വെസ്റ്റ് ഇൻഡീസ് ഇന്ത്യ പര്യടനം |
ഇതും കാണുക
തിരുത്തുകഅവലംബങ്ങൾ
തിരുത്തുക- ↑ http://www.worldstadiums.com/asia/countries/india.shtml
- ↑
{{cite news}}
: Empty citation (help) - ↑ Chirag United - I-League