ആമ

ഉപയജീവി
(Turtle എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആമുഖം

കടലാമ
Temporal range: 215–0 Ma അന്ത്യ ട്രയാസ്സിക് to സമീപസ്ഥം
Florida Box Turtle Terrapene carolina
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Order:
Suborders

Cryptodira
Pleurodira
and see text

Diversity
14 extant families with ca. 300 species
blue: sea turtles, black: land turtles

[[ഉരഗവർഗ്ഗത്തിൽപ്പെടുന്ന വെള്ളത്തിലും കരയിലും ജീവിക്കാൻ കഴിയുന്ന പുറംതോടുള്ള ജീവികളാണ്‌ ആമകൾ]]. വെള്ളത്തിലോ വെള്ളത്തിനു സമീപമോ ജീവിക്കുന്ന ഇവ കരയിലാണ്‌ മുട്ടയിടുന്നത്. ഏകദേശം 270-ഓളം വംശജാതികൾ (Species) ഇന്ന് ജീവിച്ചിരിക്കുന്നു, ഇവയിൽ പലതും വംശനാശഭീഷണി നേരിടുന്നവയാണ്‌.[1]

പ്രത്യേകതകൾ:-

മറ്റുള്ള ഉരഗങ്ങളെപ്പോലെ ആമകളും അവയുടെ ശരീരത്തിലെ ഊഷ്മാവ്(ശീത രക്തം) സമീപ പരിസ്ഥിതിക്കനുസരിച്ച് മാറ്റുന്നവയാണ്. ഇവയെ സാ‍ധാരണ ശീതരക്തമുള്ള ജീവികളായിട്ടാണ് അറിയപ്പെടുന്നത്. ഇവയും സാധാരണരീതിയിൽ വെള്ളത്തിലേയും, കരയിലേയും വായു ശ്വസിക്കുകയും ചെയ്യുന്നു. ഇവ മുട്ടയിടുന്നത് കരയിലാണ്.

കട്ടി കൂടിയ പുറന്തോട് കൂടിയതാണ് ആമകൾ. അവയുടെ തലയും നാല് കാലുകളും തോടിനുള്ളിലേക്ക് വലിച്ചെടുത്ത് സുരക്ഷിതമാകുവാൻ സാധിക്കുന്നതാണ്.

ഇവയുടെ പുറന്തോട് നിർമ്മിച്ചിരിക്കുന്നത് പരസ്പര ബന്ധിതമായ 60 അസ്ഥികൾ കൊണ്ടാണ്.

ആമയുടെ ശരാശരി ആയുസ്സ് സാധാരണ 90 - 150 വർഷമാണ്. എന്നാൽ ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ ആമ അദ്വൈത മരിച്ചത് 255 വയസ്സുള്ളപ്പോൾ AD-2006-ൽ ആണ്. അതിന്റെ ജനനം AD-1750 ൽ ആയിരുന്നെന്നു ഗവേഷകർ പറയുന്നു. എങ്കിലും ഇക്കാര്യത്തിൽ ഭിന്നാഭിപ്രായങ്ങളുണ്ട്.

ഇവ വെള്ളം കുടിക്കുന്നത് മൂക്കിലൂടെയാണ്.

ആൺ ആമകൾക്ക് പെൺ ആമകളേക്കാൾ വലിപ്പം കുറവാണ്.

5 അടി നീളമുള്ള ആമകൾ ഉണ്ട്.

ആമകൾക്ക് പല്ലുകളില്ല. പകരം ശക്തിയേറിയ ചുണ്ടുകളാണുള്ളത്.

ആമ സസ്യഭുക്ക് ആണ്. പുല്ല്, പഴങ്ങൾ (ഏത്തപ്പഴം, പ്ലംസ്, സ്ട്രോബെറി മുതലായവ), വിവിധതരം പൂക്കൾ, ധാന്യങ്ങൾ, കിഴങ്ങുകൾ, വേരുകൾ, ഇലകൾ എന്നിവയാണ് ഇവയുടെ ഭക്ഷണം.

ആമകൾ ജീവിതകാലം മുഴുവൻ വളർന്നുകൊണ്ടിരിക്കും. [2]

ആമകൾ രണ്ടു തരത്തിൽ ഉണ്ട് .

  • കറുത്ത ആമ /കാരാമ
  • വെളുത്ത ആമ /വെള്ളാമ


പ്രജനനം

തിരുത്തുക

പെൺ ആമകൾ ഏകദേശം മുപ്പത് മുട്ടകൾ ഇടുന്നു.രാത്രിയാണ് ആമകൾ മുട്ടയിടുക.മണ്ണ്,മണൽ തുടങ്ങിയവ കൊണ്ട് അവ പൊതിഞ്ഞു സംരക്ഷിക്കും.അറുപതു മുതൽ നൂറ്റിയിരുപതു ദിവസങ്ങൾ വരെ മുട്ട വിരിയാൻ എടുക്കും.

ലോക ആമദിനം

തിരുത്തുക

എല്ലാവർഷവും മെയ് 23 ന് ലോക ആമദിനമായി ആചരിക്കുന്നു. 2000 മുതൽ അമേരിക്കൻ ടോർടോയ്സ് റസ്ക്യു എന്ന സംഘടനയാണ് ഈ ദിനം സ്പോൺസർ ചെയ്യുന്നത്. ലോക ആമ ദിനത്തിന്റെ ഉദ്ദേശ്യം, ആമകളെയും കടലാമകളെയും കുറിച്ചുള്ള അറിവും പരിഗണനയും വർദ്ധിപ്പിക്കുക, ഒപ്പം ഇവയെ അതിജീവിക്കാനും അഭിവൃദ്ധി പ്രാപിക്കാനുമുള്ള പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ്.[3]

ചിത്രശാല

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-07-26. Retrieved 2008-10-21.
  2. ഫോക്കസ് മനോരമ ദിനപത്രം 23 ഓഗസ്റ് 2019 താൾ - 4
  3. "World Turtle Day".


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ Dichotomous Key എന്ന താളിൽ ലഭ്യമാണ്


"https://ml.wikipedia.org/w/index.php?title=ആമ&oldid=3650325" എന്ന താളിൽനിന്ന് ശേഖരിച്ചത്