ടിച്ചീനോ (നദി)

(Ticino (river) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പോ നദിയുടെ ഒരു പോഷകനദി ആണ് ടിച്ചീനോ. സ്വിറ്റ്സർലൻഡിലൂടെയും, ഉത്തര ഇറ്റലിയിലൂടെയും ഒഴുകുന്ന ടിച്ചീനോ നദി ആൽപ്സിലെ സെന്റ് ഗോഥാർഡ് നിരകളിൽ (Saint Gothard) നിന്നുമുത്ഭവിക്കുന്നു. 248 കി. മീ. നീളമുള്ള ടിച്ചീനോ സ്വിറ്റ്സർലൻഡിൽ വൈദ്യുതോർജ ഉത്പാദനത്തിന്റെയും ഇറ്റലിയിൽ ജലസേചനത്തിന്റെയും മുഖ്യസ്രോതസ്സാണ്. പൊതുവേ തെക്കൻദിശയിലേക്ക് ഒഴുകുന്ന ഈ നദി സ്വിറ്റ്സർലൻഡിലെ ടിച്ചീനോ പ്രവിശ്യ മുറിച്ചുകടന്ന് ഇറ്റലിയിലെ മാഗിയോറി, തടാകത്തിലെത്തിച്ചേരുന്നു. വീണ്ടും തടാകത്തിന്റെ തെക്കേയറ്റത്തു കൂടെ പ്രവാഹം ആരംഭിക്കുന്ന നദി പിന്നീട് തെക്കും, കിഴക്കും ദിശകളിലേക്ക് മാറി ഒഴുകുന്നു. പാവിയയ്ക്ക് (Pavia) 6 കി. മീ. തെക്കുകിഴക്കുവച്ചാണ് ടിച്ചീനോ പോ നദിയിൽ ചേരുന്നത്. മാഗിയോറി തടാകത്തിനു തെക്കുള്ള നദീഭാഗം ഗതാഗത യോഗ്യമാണ്.

ടിച്ചീനോ
Physical characteristics
നദീമുഖംRiver Po, south-east of Pavia, Italy
നീളം248 കി.മീ (154 മൈ)

അധിക വായനക്ക്

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടിച്ചീനോ (നദി) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടിച്ചീനോ_(നദി)&oldid=1688897" എന്ന താളിൽനിന്ന് ശേഖരിച്ചത്