തോപ്പിൽ കടവ്

(Thoppilkadavu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു പ്രദേശമാണ് തോപ്പിൽ കടവ്. അഷ്ടമുടിക്കായലിന്റെ തീരത്തുള്ള ഈ പ്രദേശം ഒരു വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്.[1] പോളയത്തോടിനു സമീപം കപ്പലണ്ടി മുക്കിൽ നിന്നാരംഭിക്കുന്ന ആശ്രാമം ലിങ്ക് റോഡ് തോപ്പിൽ കടവു വരെ ദീർഘിപ്പിക്കാൻ പദ്ധതിയുണ്ട്.[2]

തോപ്പിൽ കടവ്

Thoppilkkadavu
തോപ്പിൽ കടവിലെ കെട്ടിടങ്ങൾ
തോപ്പിൽ കടവിലെ കെട്ടിടങ്ങൾ
തോപ്പിൽ കടവ് is located in Kerala
തോപ്പിൽ കടവ്
തോപ്പിൽ കടവ്
കേരളത്തിലെ സ്ഥാനം
Coordinates: 8°53′44″N 76°34′21″E / 8.895434°N 76.572558°E / 8.895434; 76.572558
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം
നഗരംകൊല്ലം
ഭരണസമ്പ്രദായം
 • ഭരണസമിതികൊല്ലം കോർപ്പറേഷൻ
ഭാഷകൾ
 • ഔദ്യോഗിക ഭാഷകൾമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
691008
വാഹന റെജിസ്ട്രേഷൻKL-02
ലോക്സഭ മണ്ഡലംകൊല്ലം
ഭരണച്ചുമതലകൊല്ലം കോർപ്പറേഷൻ
ശരാശരി ഉഷ്ണകാല താപനില34 °C (93 °F)
ശരാശരി ശൈത്യകാല താപനില22 °C (72 °F)
വെബ്സൈറ്റ്http://www.kollam.nic.in

പ്രാധാന്യം

തിരുത്തുക

കൊല്ലം ജില്ലയിൽ വികസനത്തിന്റെ പാതയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു വിനോദസഞ്ചാരകേന്ദ്രമാണ് തോപ്പില്കടവ്. അഷ്ടമുടിക്കായലിന്റെ സാന്നിദ്ധ്യം ഈ പ്രദേശത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. ഇൻലാൻഡ് വാട്ടർവെയ്സ് അതോറിറ്റി ഓഫ് ഇന്ത്യ ഇവിടെ ഒരു ബോട്ട് യാർഡ് നിർമ്മിച്ചിട്ടുണ്ട്. ദേശീയ ജലപാത 3-ന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ തോപ്പിൽ കടവിൽ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബോട്ട് സർവീസ് ആരംഭിക്കും. കപ്പലണ്ടി മുക്കിൽ നിന്നാരംഭിച്ച് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ അവസാനിക്കുന്ന ആശ്രാമം ലിങ്ക് റോഡ് തോപ്പിൽകടവ് വരെ ദീർഘിപ്പിക്കുന്ന പദ്ധതി പുരോഗമിക്കുന്നു. ഈ പാതയിൽ അഷ്ടമുടിക്കായലിന്റെയും കൊല്ലം കനാലിന്റെയും സംഗമസ്ഥാനത്ത് ഒരു പാലവും നിർമ്മിക്കുന്നുണ്ട്. പണി പൂർത്തിയാകുന്നതോടെ തോപ്പിൽകടവിലേക്ക് കൂടുതൽ സന്ദർശകരെത്തുമെന്ന് പ്രതീക്ഷിക്കുന്നു.[3] കൊല്ലത്തെ ആർട്ട് ഓഫ് ലിവിങ് സെന്റർ തോപ്പിൽ കടവിലാണ് സ്ഥിതിചെയ്യുന്നത്.[4][5]

എത്തിച്ചേരുവാൻ

തിരുത്തുക
  1. Pincode - Thoppilkadavu
  2. [1] Steps for new bridge at Neendakara
  3. [2] Rs.63 crore for road extension project
  4. Kerala, India&lat=8.8932118&lng=76.6141396&ctype=&acol=0&c=&cc=IN&d1=&d2= Find an Art of Living Center - Kollam
  5. [3] Archived 2016-03-04 at the Wayback Machine. The Art Of Living Ashram - Kollam
"https://ml.wikipedia.org/w/index.php?title=തോപ്പിൽ_കടവ്&oldid=3634260" എന്ന താളിൽനിന്ന് ശേഖരിച്ചത്