തൊണ്ടിമുതലും ദൃക്സാക്ഷിയും
ദിലീഷ് പോത്തൻ സംവിധാനം ചെയ്ത് 2017ൽ പുറത്തിയ ഒരു മലയാള ചലച്ചിത്രമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും[1]. സുരാജ് വെഞ്ഞാറമൂട്, ഫഹദ് ഫാസിൽ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഈ ചലച്ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സജീവ് പാഴൂർ ആണ്.അലൻസിയർ ലേ ലോപ്പസ്, നിമിഷ സജയൻ, സിബി തോമസ് ,വെട്ടുകിളി പ്രകാശ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. കാസർകോഡ്, വൈക്കം , ചേർത്തല എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായത്. 2017 ജൂൺ 30 ന് തൊണ്ടിമുതലും ദൃക്സാക്ഷിയും പ്രദർശനത്തിനെത്തി. അനുകൂലമായ പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ചിത്രത്തിന് ലഭിച്ചത്[2] . ഫഹദ് ഫാസിലിന്റെയും സുരാജ് വെഞ്ഞാറന്മൂടിന്റെയും പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.[3]മികച്ച സ്വഭാവ നടൻ എന്ന വിഭാഗത്തിൽ അലൻസിയർ തിരക്കഥാകൃത്ത് എന്ന വിഭാഗത്തിൽ സജീവ് പാഴൂർ എന്നിവർ 2018 ലെ സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കി. [4]
തൊണ്ടിമുതലും ദൃൿസാക്ഷിയും | |
---|---|
സംവിധാനം | ദിലീഷ് പോത്തൻ |
നിർമ്മാണം | സന്ദീപ് സേനൻ അനീഷ്.എം.തോമസ് |
രചന | സജീവ് പാഴൂർ |
കഥ | സജീവ് പാഴൂർ |
അഭിനേതാക്കൾ | സുരാജ് വെഞ്ഞാറമൂട് ഫഹദ് ഫാസിൽ നിമിഷ സജയൻ അലൻസിയർ ലെ ലോപ്പസ് |
സംഗീതം | ബിജിബാൽ |
ഛായാഗ്രഹണം | രാജീവ് രവി |
ചിത്രസംയോജനം | കിരൺ ദാസ് |
സ്റ്റുഡിയോ | ഉർവശി തിയേറ്റേഴ്സ് |
വിതരണം | ഉർവശി തിയേറ്റേഴ്സ് റിലീസ് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 135 മിനിറ്റ് |
ക്ര.നം. | താരം | വേഷം |
---|---|---|
1 | സുരാജ് വെഞ്ഞാറമൂട് | (പ്രസാദ്) കൃഷിക്കാരൻ |
2 | ഫഹദ് ഫാസിൽ | (പ്രസാദ്) കള്ളൻ |
3 | നിമിഷ സജയൻ | ശ്രീജ |
4 | വെട്ടുകിളി പ്രകാശ് | ശ്രീനി (ശ്രീജയുടെ അച്ഛൻ) |
5 | ശ്രീകാന്ത് മുരളീ | മുരളിച്ചേട്ടൻ |
6 | അലൻസിയർ ലെ ലോപ്പസ് | എ എസ് ഐ ചന്ദ്രൻ |
7 | സിബി തോമസ് | എസ്.ഐ |
8 | മധുസൂദനൻ | സിഐ |
9 | പി ശിവദാസൻ- | റൈറ്റർ ശിവദാസൻ |
10 | കെ.ടി സുധാകരൻ | സുധാകരൻ |
ഗാനങ്ങൾ
തിരുത്തുകതൊണ്ടിമുതലും ദൃക്സാക്ഷിയും | ||||
---|---|---|---|---|
Soundtrack album by ബിജിബാൽ | ||||
Released | 28 ജൂൺ 2017 | |||
Recorded | 2017 | |||
Genre | Feature Film Soundtrack | |||
Length | 10:02 | |||
Language | മലയാളം | |||
Label | മ്യൂസിക്247 | |||
Producer | സന്ദീപ് സേനൻ അനീഷ് എം. തോമസ് | |||
ബിജിബാൽ chronology | ||||
|
ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും നിർവ്വഹിച്ചിരിക്കുന്നത് ബിജിബാലാണ്. ദിലീപ് പോത്തൻ തന്നെ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിലും ബിജിബാൽ പ്രവർത്തിച്ചിട്ടുണ്ട്. റഫീഖ് അഹമ്മദാണ് ചിത്രത്തിന്റെ ഗാനങ്ങൾ രചിച്ചത്.[6]
ചിത്രത്തിലെ ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "കണ്ണിലെ പൊയ്ക" | ഗണേഷ് സുന്ദരം, സൗമ്യ രാമകൃഷ്ണൻ | 3:16 | |||||||
2. | "ആയില്യം" | സിതാര, ഗോവിന്ദ് മേനോൻ | 3:07 | |||||||
3. | "വരും വരും" | ബിജിബാൽ | 3:39 | |||||||
ആകെ ദൈർഘ്യം: |
10:02 |
പുരസ്കാരങ്ങൾ
തിരുത്തുക- മികച്ച മലയാള ചലച്ചിത്രം
- മികച്ച തിരക്കഥാകൃത്ത് - സജീവ് പാഴൂർ
- മികച്ച സഹനടൻ - ഫഹദ് ഫാസിൽ
- മികച്ച തിരക്കഥാകൃത്ത് - സജീവ് പാഴൂർ
- മികച്ച സ്വഭാവനടൻ - അലൻസിയർ ലെ ലോപ്പസ്
അവലംബം
തിരുത്തുക- ↑ "Thondimuthalum Driksakshiyum". filmibeat. Retrieved 17 December 2016.
- ↑ സ്വന്തം ലേഖകൻ (30 ജൂൺ 2017). "തൊണ്ടിമുതലും ദൃക്‌സാക്ഷിയും കുറേ സത്യങ്ങളും". മാതൃഭൂമി. Archived from the original on 2017-07-07. Retrieved 2017-07-07.
- ↑ Thondimuthalum Driksakshiyum Review in Malayalam
- ↑ "Kerala State Film Awards".
- ↑ "തൊണ്ടിമുതലും ദൃക്സാക്ഷിയും( 2017)". malayalachalachithram. Retrieved 2018-03-29.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "Bjibal to compose for Thondimuthalum Driksakshiyum". indiatimes. Retrieved 17 December 2016.
- ↑ "65th National Film Awards announcement LIVE UPDATES". The Indian Express. 13 April 2018.