തിരുവാലി

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം
(Thiruvali എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത് ആണ് തിരുവാലി ഗ്രാമപഞ്ചായത്ത്.തൃക്കലങ്ങോട്,വണ്ടൂർ പഞ്ചായത്തുകളുമായി അതിർഥി പങ്കിടുന്നു[1][2][3]

Thiruvali
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Malappuram
ജനസംഖ്യ 24,275 (2001—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)
കോഡുകൾ

പേരിനു പിന്നിൽ

തിരുത്തുക

മലപ്പുറം ജില്ലയുടെ ഏകദേശം മധ്യഭാഗത്തായി മഞ്ചേരി മുൻസിപ്പാലിറ്റിയിൽ നിന്ന് 10 കിലോമീറ്ററോളം അകലെ മഞ്ചേരി കാളികാവ് റോഡിന്റെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന ഒരു ഏറനാടൻ കാർഷിക ഗ്രാമമാണ് തിരുവാലി. ചരിത്ര യാഥാർത്ഥ്യങ്ങളെ ഉള്ളിലൊതുക്കുകയും, മൌനത്തിന്റെ മൂടുപടത്തിൽ ഒതുങ്ങിക്കൂടകയും ചെയ്യുന്ന ഒരു ഗ്രാമ ഭൂമിയാണ് തിരുവാലി. ചുറ്റിലും മല നിരകൾ കാവൽ നിൽക്കുന്ന വയലും, തോപ്പും, കൈത്തോടും പ്രകൃതി രമണീയതയുടെ ആടയാഭരണങ്ങളായും വാരിയണിഞ്ഞു നിൽക്കുന്ന ഒരു ഭൂമിശാസ്ത്രമാണ് തിരുവാലിയുടേത്.

അമ്പലങ്ങളും, കാവുകളും, പള്ളികളുമെല്ലാം മൺമറഞ്ഞു പോയ ഒരു തലമുറയുടെ സാംസ്കാരിക സ്മാരകങ്ങളായി ഇപ്പോഴും നിലനിന്നു പോരുന്നു. സാമൂതിരിയുടെയും, നിലമ്പൂർ കോവിലകത്തിന്റെയും മറ്റും ഉടമസ്ഥാവകാശത്തിലായിരുന്ന ഇവിടത്തെ ഭൂമിയിൽ വെട്ടിയും, കിളച്ചും, പണിയെടുത്തും, പട്ടിണി പങ്കുവെച്ചും കഴിഞ്ഞിരുന്ന ഒരു ഗതകാല ചരിത്രം തിരുവാലിക്കാർ അയവിറക്കാനുണ്ട്.

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ വണ്ടൂർ ബ്ളോക്കിലാണ് തിരുവാലി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. തിരുവാലി വില്ലേജുപരിധിയിൽ ഉൾപ്പെടുന്ന തിരുവാലി ഗ്രാമപഞ്ചായത്തിനു 33.83 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് മമ്പാട്, നിലമ്പൂർ, വണ്ടൂർ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് വണ്ടൂർ പഞ്ചായത്തും, തെക്കുഭാഗത്ത് പോരൂർ, തൃക്കലങ്ങോട് പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് എടവണ്ണ, തൃക്കലങ്ങോട് പഞ്ചായത്തുകളുമാണ്. തിരുവാലി ഗ്രാമപഞ്ചായത്തിനെ അതിന്റെ മധ്യഭാഗത്തു കൂടി ഒഴുകുന്ന നാലു കിലോമീറ്ററിലധികം നീളവും ശരാശരി പന്ത്രണ്ടു മീറ്റർ വീതിയുമുള്ള ചെളിത്തോട് രണ്ടായി വിഭജിക്കുന്നു. പഞ്ചായത്തിലെ ഏക ജലസ്രോതസ്സും ഈ തോടുതന്നെ. അതുകൊണ്ടുതന്നെ മേഖലകളായി സൂചിപ്പിക്കുമ്പോൾ പഞ്ചായത്തിനെ തോടിന്റെ കിഴക്കൻ മേഖലയെന്നും, പടിഞ്ഞാറൻ മേഖലയെന്നും രണ്ടായി തിരിച്ചാണ് പറയാറ്. അങ്ങനെ നോക്കിയാൽ നടുവത്ത്, പുന്നപ്പാല എന്നീ പ്രദേശങ്ങൾ കിഴക്കൻ മേഖലയിലും തിരുവാലി, കുളക്കാട്ടിരി, പത്തിരിയാൽ പ്രദേശങ്ങൾ പടിഞ്ഞാറൻ മേഖലയിലും കിടക്കുന്നുവെന്നു പറയാം. 1963 വരെ പുന്നപ്പാല, തിരുവാലി എന്നീ രണ്ട് അംശങ്ങളായിരുന്ന ഭൂവിഭാഗങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് വില്ലേജു പുനഃസംഘടനയുടെ ഭാഗമായി തിരുവാലി വില്ലേജ് രൂപീകരിച്ചു. തിരുവാലി എന്ന സ്ഥലനാമത്തെപ്പറ്റിയും ഇവിടെയുള്ള ശിവക്ഷേത്രവുമായി ബന്ധപ്പെടുത്തിയും ഒരു സാങ്കല്പിക കഥ പ്രചാരത്തിലുണ്ട്. വാനരരാജാവായ ബാലിയാണ് ഈ ക്ഷേത്രത്തിലെ ശിവലിംഗം പ്രതിഷ്ഠിച്ചതെന്നും അങ്ങനെ ബാലിയോടുള്ള ആദരസൂചികമായി തിരു-ബാലി എന്ന പേരുണ്ടാവുകയും ക്രമേണ അത് തിരുവാലി ആവുകയും ചെയ്തുവെന്നാണ് കഥ.

വിദ്യാഭ്യാസരംഗം

തിരുത്തുക
  • തിരുവലി ഗവണ്മെന്റ് ഹയർ സെക്കഡറി സ്കൂൾ
  • ഹിക്കമിയ്യ ആർട്‌സ് ആന്റ് സയൻസ് കോളേജ് പൂന്തോട്ടം
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2015-05-26.
  2. http://schoolwiki.in/index.php/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BE%E0%B4%B2%E0%B4%BF
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2015-05-26.
"https://ml.wikipedia.org/w/index.php?title=തിരുവാലി&oldid=3898698" എന്ന താളിൽനിന്ന് ശേഖരിച്ചത്