തീയേസീ

(Theaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് തീയേസീ (Theaceae). ഈ സസ്യകുടുംബത്തിൽ ഏകദേശം 25 ജീനസ്സുകളിലായി ഏകദേശം 600 സ്പീഷിസുകൾ ഉൾപ്പെടുന്നു[2]. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഈ സസ്യകുടുംബത്തെ സാധാരണയായി വടക്കു കിഴക്കേ ഏഷ്യ, മലേഷ്യ, വടക്കേ അമേരിക്കയുടെ ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് വ്യാപിച്ചുകിടക്കുന്നത്[3]. ചെടികളും മരങ്ങളും ഉൾപ്പെടുന്ന സസ്യകുടുംബമാണ് തീയേസീ.[4]
കേരളീയർക്ക് പരിചിതമായ തേയില, കാട്ടുകരണ തുടങ്ങിയവ ഈ സസ്യകുടുംബത്തിലെ അംഗങ്ങളാണ്.

തീയേസീ
Tea തേയില
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Theaceae

Synonyms

Camelliaceae[1]

സവിശേഷതകൾ

തിരുത്തുക

ഇവയുടെ ഇലകൾ ഞോട്ടോടുകൂടിയ ലഘുപത്രങ്ങളും തണ്ടിൽ ഏകാന്തരന്യാസത്തിൽ (alternate) ക്രമീകരിക്കപ്പെട്ടതുമാണ്. ചില സ്പീഷിസുകളിൽ ഇലയുടെ വക്കുകൾ പൂർണ്ണവും എന്നാൽ മറ്റു ചില സ്പീഷിസുകളിൽ ദന്തുരമായും കാണപ്പെടുന്നു. സിരാവിന്യാസം ജാലികാസിരാവിന്യാസത്തോടു കൂടിയവയുംആണ്. സദാപച്ചയായ ഇവയുടെ ഇലകൾക്ക് ഉപപർണ്ണങ്ങൾ ഉണ്ടാകാറില്ല. [5][6]

ദ്വിലിംഗ സ്വഭാവത്തോടു കൂടിയവ പൂക്കളും വളരെ വിരളമായി ഏകലിംഗ സ്വഭാവത്തോടുകൂടിയ പൂക്കളും കാണപ്പെടുന്നു. പ്രസമത (കൃത്യം മൂന്നോ അതിൽ കൂടുതലോ ആയി വിഭജിക്കാവുന്ന-actinomorphy)പാലിക്കുന്നവയാണ്. പരസ്പരം വേറിട്ടുനിൽക്കുന്നതോ, താഴ്ഭാഗം കൂടിച്ചേർന്നതോ ആയ 5 ദളങ്ങളും 5 വിദളങ്ങളും ഇവയ്ക്കുണ്ട്. അനേകം കേസരങ്ങൾ ചേർന്നതാണിവയുടെ കേസരപുടം. 3-5 പുഷ്‌പജനികളും, 3-5ജനിദണ്ഡും(style) അതിന്റെ അഗ്രഭാഗത്തുള്ള 3-5 പരാഗണസ്ഥലവും (stigma), ഉർന്ന അണ്ഡാശയവും ചേർന്നതാണ് ഇവയുടെ ജനിപുടം (gynoecium). ഉർന്ന അണ്ഡാശയത്തോടു കൂടിയ ഇവയ്ക്ക് രണ്ട് അറകളും അതിൽ രണ്ട് മുതൽ അനേകം അണ്ഡകോശങ്ങളും കാണപ്പെടുന്നു. [7][8]സാധാരണ ഇവയുടെ പൂക്കൾ ഇളം ചുവപ്പ്‌, വെള്ള എന്നീ നിറങ്ങളോടു കൂടിയവയും സുഗന്ധമുള്ളവയുമാണ്.[9]

സാമ്പത്തിക നേട്ടങ്ങൾ

തിരുത്തുക
  • ഈ കുടുംബത്തിലെ അറിയപ്പെടുന്ന ജീനസ്സാണ് കമില്ല്യ. ചായ നിർമ്മിക്കുന്നതിനുപയോഗിക്കുന്ന ഇലകളുണ്ടാകുന്ന ചെടിയായ തേയിലച്ചെടി ഈ ജീനസ്സിൽ ഉൾപ്പെടുന്ന സസ്യമാണ്.
  • ഏഷ്യയുടെ ചില ഭാഗങ്ങളിൽ ഈ കുടുംബത്തിലെ ചില സ്പീഷിസുകളുടെ ഇലകളുപയോഗിച്ച് ലഹരി പാനീയങ്ങൾ ഉണ്ടാക്കാറുണ്ട്.[10]
  • ചില സസ്യങ്ങൾ അലങ്കാര സസ്യങ്ങളായി ഉപയോഗിക്കാറുണ്ട്.

ജീനസ്സുകൾ

തിരുത്തുക

ജീനസ്സുകൾ താഴെ കൊടുക്കുന്നു.

  1. "Germplasm Resources Information Network (GRIN) entry for Camelliaceae". Archived from the original on 2012-10-08. Retrieved 2016-03-07.
  2. L., Watson; M. J., Dallwitz. "Theaceae D. Don". The families of flowering plants. Archived from the original on 2013-09-06. Retrieved 7 മാർച്ച് 2016.
  3. Flora of China "Theaceae (draft)"
  4. "Theaceae". Retrieved 7 മാർച്ച് 2016.
  5. L., Watson; M. J., Dallwitz. "Theaceae D. Don". The families of flowering plants. Archived from the original on 2013-09-06. Retrieved 7 മാർച്ച് 2016.
  6. "Theaceae". Retrieved 7 മാർച്ച് 2016.
  7. L., Watson; M. J., Dallwitz. "Theaceae D. Don". The families of flowering plants. Archived from the original on 2013-09-06. Retrieved 7 മാർച്ച് 2016.
  8. "Theaceae". Retrieved 7 മാർച്ച് 2016.
  9. Luna I, Ochoterena H (2004) ‘Phylogenetic relationships of the genera of Theaceae based on morphology.’ Cladistics Vol. 20 223-270
  10. Chang, H.T., Bartholomew, R.C. 1984. Camellias. Timber Press, Portland, OR
  11. "Theaceae". The Plant List: a working list of all plant species. The Plant List. Retrieved 7 മാർച്ച് 2016.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തീയേസീ&oldid=3797601" എന്ന താളിൽനിന്ന് ശേഖരിച്ചത്