ഥാലി
(Thali എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വലിയ സ്റ്റീൽ പാത്രത്തിൽ കറികളും ചപ്പാത്തിയും റൊട്ടിയുമെല്ലാമായി പത്തു മുതൽ പതിനഞ്ച് വരെ വിഭവങ്ങൾ വിളമ്പുന്നതിനാണ് ഥാലി എന്നു പറയുന്നത്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങൾക്കും തങ്ങളുടെ തനത് ഥാലിയുണ്ട്. സാധാരണ വിഭവങ്ങളിൽ ചോറ്, പരിപ്പ്, പച്ചക്കറികൾ, പപ്പടം, തൈര്, ചെറിയ അളവിൽ ചട്ണി അല്ലെങ്കിൽ അച്ചാർ കൂടാതെ ഒരു മധുര വിഭവം എന്നിവ ഉൾപ്പെടുന്നു. ഓരോ സംസ്ഥാനത്തെയും വിഭവങ്ങൾ തമ്മിൽ വ്യത്യാസവുമുണ്ടാകും. ദക്ഷിണേന്ത്യയിൽ ചപ്പാത്തിക്ക് പകരം ചോറായിരിക്കും മിക്കപ്പോഴും വിളമ്പുക. താലിയുടെ മധ്യഭാഗം ഉൾക്കൊള്ളുന്നത് സാധാരണ പ്രധാന വിഭവമായ ചോറോ റൊട്ടിയോ ആണ്. അതേസമയം പച്ചക്കറി കറികളും മുകളിൽ പറഞ്ഞ മറ്റ് പലഹാരങ്ങളും വൃത്താകൃതിയിലുള്ള താലിയിൽ വശങ്ങളിൽ നിരത്തിയിരിക്കുന്നു.
ഥാലി