തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത്

പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(Thachanattukara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തച്ചനാട്ടുകര പഞ്ചായത്തിൽ ആകെ 3 ഗവർമെന്റ് സ്‌കൂളുകൾ ആണ് ഉള്ളത്.മാണിക്കപറമ്പ് ഗവ.ഹൈസ്‌കൂൾ, പഴഞ്ചേരി ഗവ.എൽ.പി.സ്ക്കൂൾ, കരിങ്കല്ലത്താണി ഗവ.മാപ്പിള എൽ.പി.സ്ക്കൂൾ എന്നിവയാണ് ഇത്.ഗവർമെന്റ്-എയ്ഡഡ് വിഭാഗങ്ങളിൽ ആകെ 11 സ്‌കൂളുകൾ ഉണ്ട്.കൂടുതൽ കുട്ടികൾ പഠിക്കുന്ന ഒരു എയ്ഡഡ് സ്ക്കൂൾ ആണ് കുണ്ടൂർക്കുന്ന് ഉള്ള TSNMHSS, VPAUPS എന്നീ സ്‌കൂളുകൾ.ഇതിന്റെ അടുത്തുകൂടി ഒഴുകുന്ന തോടാണ് ചെമ്പായി തോട്.അതിനപ്പുറം കരിമ്പുഴ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമായ കൊടുന്നോട്.അവിടെ നിരവധി കടകൾ ഉണ്ട്.അവിടേക്ക് ബസ് സർവീസ് ഉണ്ട്.അവിടെ നിന്ന് കോട്ടപ്പുറം, ആറ്റാശേരി,എന്നിവിടങ്ങളിലേക്ക് റോഡുകൾ ഉണ്ട്.കൃഷിയാണ് പ്രധാന തൊഴിൽ.

തച്ചനാട്ടുകര

തച്ചനാട്ടുകര
10°54′N 76°20′E / 10.90°N 76.33°E / 10.90; 76.33
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 35.04ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 19835
ജനസാന്ദ്രത 566/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ മണ്ണാർക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് . തച്ചനാട്ടുകര ഒന്ന്, തച്ചനാട്ടുകര രണ്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന് 35.04 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് താഴേക്കോട് പഞ്ചായത്തും, കിഴക്കുഭാഗത്ത് കോട്ടോപ്പാടം, കരിമ്പുഴ പഞ്ചായത്തുകളും, തെക്കുഭാഗത്ത് വെള്ളിനേഴി, ആലിപ്പറമ്പ് പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് താഴേക്കോട്, ആലിപ്പറമ്പ് പഞ്ചായത്തുകളുമാണ്. പാലക്കാട് ജില്ലയുടെ പടിഞ്ഞാറേ അതിർത്തിയിൽ മലപ്പുറം ജില്ലയുമായി അതിർത്തി പങ്കിട്ടുകൊണ്ട് തേങ്ങാകണ്ടം മലക്കും മുറിയംകണ്ണിപുഴക്കുമിടയിൽ സ്ഥിതിചെയ്യുന്ന ഭുപ്രദേശമാണ് തച്ചനാട്ടുകര പഞ്ചായത്ത്. മലബാർ ജില്ലയിലെ വള്ളുവനാട് താലൂക്കിൽ ഉൾ‍പ്പെട്ടിരുന്ന ഈ കര 1969-ഓടു കൂടി മലപ്പുറം-പാലക്കാട് ജില്ലകളുടെ അതിർത്തി പ്രദേശമായി.

വാർഡുകൾ

തിരുത്തുക
  1. തള്ളച്ചിറ
  2. മണലുംപുറം
  3. നാട്ടുകൽ
  4. അന്നന്തൊടി
  5. പുതുമാനക്കൊളന്പ്
  6. കുറുമാലിക്കാവ്
  7. കുണ്ടൂർക്കുന്ന്
  8. പാലോട്
  9. പാറമ്മൽ
  10. കൂരിമുക്ക്
  11. ചാമപ്പറന്പ്
  12. ചെത്തല്ലൂർ
  13. തെക്കും മുറി
  14. കാവുവട്ടം
  15. പൂവത്താണി
  16. കരിങ്കല്ലത്താണി

ഇതും കാണുക

തിരുത്തുക

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക