നീർമരുത്
കേരളമടക്കം ഇന്ത്യയിൽ ആകമാനം കാണപ്പെടുന്നതുമായ ഒരിനം വൃക്ഷമാണ് നീർമരുത് അഥവാ ആറ്റുമരുത് (ശാസ്ത്രീയനാമം: Terminalia arjuna). ആറ്റുതീരത്തും പുഴക്കരയിലും സാധാരണ കാണപ്പെടുന്നതിനാലാണ് ആറ്റുമരുതെന്നറിയപ്പെടുന്നത്. ഇംഗ്ലീഷിൽ അർജുൻ ട്രീ എന്നു പറയും. നല്ല ബലമുള്ള വൃക്ഷമായതിനാൽ ബലവാൻ എന്ന അർത്ഥത്തിൽ അർജ്ജുന: എന്ന് സംസ്കൃതത്തിൽ പറയുന്നു.
നീർമരുത് (Terminalia arjuna) | |
---|---|
ഫലങ്ങളോടു കൂടിയ നീർമരുത് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | T. arjuna
|
Binomial name | |
Terminalia arjuna (Roxb. ex DC.) Wight & Arn.
| |
Synonyms | |
|
ഹിമാലയ സാനുക്കൾ, ബീഹാർ, നാഗ്പൂർ, ഉത്തർപ്രദേശ്, ബർമ്മ, സിലോൺ, ദക്ഷിണ ഇൻഡ്യയിൽ മധുര എന്നിവിടങ്ങളീൽ നീർമരുത് കാണപ്പെടുന്നു. എൺപത് അടി വരെ ഉയരത്തിൽ വളരുന്ന നീർമരുതിന്റെ ഇല നീണ്ടതും അഗ്രം വൃത്താകൃതിയിലുമാണ്. തോലിന് വെളുത്ത നിറവും, അതിൽ വെള്ള നിറമുള്ള കറയും ഉണ്ടാകുന്നു.
ചോതി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷംആണു് നീർമരുത്.
ഘടന
തിരുത്തുകശരാശരി 15 മീറ്റർ മുതൽ 25 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു വൃക്ഷമാണ് നീർമരുത്. ഇലപൊഴിയും വൃക്ഷമായ ഇതിന്റെ പുറംതൊലി മിനുസമുള്ളതും നേരിയ ചുവപ്പു നിറത്തിൽ ചാരനിറം കലർന്നതുമാണ്. ശാഖോപശാഖകളായി ഇടതൂർന്ന് വളരുന്ന ഇവയുടെ ഇലകൾ ദീർഘവൃത്താകൃതിയിലുള്ളതും 8-15 സെന്റീമീറ്റർ വരെ നീളവും 5-7 സെന്റീമീറ്റർ വരെ വീതിയും ഉണ്ടായിരിക്കും. പൂങ്കുലകൾ പത്രകക്ഷത്തിൽ നിന്നും ശാഖാഗ്രങ്ങളിൽ നിന്നും കുലകളായി ഉണ്ടാകുന്നു. പൂക്കൾ മഞ്ഞഛവിയുള്ളതും ചെറുതുമാണ്. വേഗത്തിൽ കൊഴിയുന്ന ബാഹ്യദളപുടത്തോട് ചേർന്ന് രണ്ട് വലയങ്ങളിലായി ഏകദേശം പത്തോളം കേസരങ്ങൾ കാണപ്പെടുന്നു.
രസാദി ഗുണങ്ങൾ
തിരുത്തുകരസം :കഷായം,തിക്തം
ഗുണം :ലഘു, രൂക്ഷം
വീര്യം :ശീതം
വിപാകം :കടു
പ്രഭാവം :ഹൃദ്യം [1]
ഔഷധയോഗ്യ ഭാഗം
തിരുത്തുകമരപ്പട്ട[1]
ഉപയോഗങ്ങൾ
തിരുത്തുകനീർമരുതിൻ തൊലിയാണ് പ്രധാനമായും ഔഷധമായി ഉപയോഗിക്കുന്നത്.
- ഹൃദ്രോഗത്തിൽ ഓരോ മിടിപ്പിലും ഹൃദയത്തിൽ നിന്ന് പുറന്തള്ളുന്ന രക്തത്തിന്റെ അളവു വർദ്ധിപ്പിക്കുവാൻ.
- ആസ്ത്മ ചികിത്സയിൽ
- പ്രമേഹ ചികിത്സയിൽ
- ക്ഷയ രോഗ ചികിത്സയിൽ
- ദന്ത ധാവനത്തിന്
നീർമരുതിൽ നിന്നു കണ്ടെത്തിയ TA-65 എന്ന മോളിക്യ്യൂൾ പ്രായമാകുന്നതിനെ തടയാൻ ഉതകുന്നതായി അവകാശവാദങ്ങളുണ്ട്.[2]
ഹൃദ്രോഗത്തിന് ശക്തമായ മരുന്നാണ്.നീർമരുതിൻ തൊലി ഉണക്കിപ്പൊടിച്ച് 3ഗ്രാം മുതൽ 6ഗ്രാം വരെ മൂന്നുനേരം വീതം ദിവസേന കഴിച്ചാൽ ഹൃദ്രോഗം ശമിക്കും. ഇതു നേരത്തെ പറഞ്ഞ അളവിൽ പാലിൽ കലക്കി കഴിച്ചാൽ എല്ലു പൊട്ടിയതിനു നല്ലതാണ്.[3]
അർജുനഘൃതം, കകദാദി ചൂർണം, നാഗാർജുനാഭ്രം, രത്നാകരരസം എന്നിവയിലും ഉപയോഗിക്കുന്നു. [3]
ഐതിഹ്യം
തിരുത്തുകപാണ്ഡവരിലെ അർജ്ജുനൻ നീർമരുതിൻ ചുവട്ടിലിരുന്ന് ശിവതപം ചെയ്തു എന്നു പറയുന്നതിനാൽ അർജ്ജുന എന്നും, കകുഭ എന്ന നാമത്തിലും നീർമരുത് അറിയപ്പെടുന്നു.[അവലംബം ആവശ്യമാണ്]
ചിത്രശാല
തിരുത്തുക-
നീർമരുതിന്റെ ഇലകൾ
-
നീരുമരുത്
-
തളിരിലകൾ
-
ഇലകൾ
-
നീർമരുത്, തൃശ്ശൂരിൽ
-
നീർമരുത്, തൃശ്ശൂരിൽ
അവലംബം
തിരുത്തുക- വി. വി. ബാലകൃഷ്ണൻ, ചെടികളും അവയുടെ ഔഷധഗുണങ്ങളും, ഡി. സി. ബുക്സ്, ISBN 81-713-0363-3
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Dwivedi S. (2007). "Terminalia arjuna Wight & Arn. A useful drug for cardiovascular disorders". Journal of Ethnopharmacology. 114: 114–129.