കല്ലൻ കീരൻ

(Terapon jarbua എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉൾനാടൻ ജലാശയങ്ങളിൽ കാണപ്പെടുന്ന ഒരിനം മൽസ്യമാണ് കല്ലൻ കീരൻ. Terapon jarbua, Target Fish, Crescent Bass, Crescent Perch, Tiger Bass, Tiger pearch എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.[1] പുഴകളിലും തോടുകളിലും കൈപ്പാടുകളിലുമെല്ലാം കാണപ്പെടുന്ന ഇതിനെ അക്വേറിയങ്ങളിലും വളർത്താറുണ്ട്. ഇത് 36 സെന്റിമീറ്റർ വലുപ്പത്തിൽ വരെ വളരുന്നുവെങ്കിലും അക്വേറിയത്തിൽ പകുതിയോളം വലിപ്പം മാത്രം കാണപ്പെടുന്നു.[2] മുതുക് ഭാഗത്തുള്ള ഇരുണ്ട പാറ്റേണുകളാണ് Tiger pearch എന്ന വിളിപ്പേരിന് കാരണം.

കല്ലൻ കീരൻ
ശാസ്ത്രീയ വർഗ്ഗീകരണം
Terapon jarbua
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
T. jarbua
Binomial name
Terapon jarbua

(Forsskål, 1775)

ചില ഭാഗങ്ങളിൽ ഉപ്പുവെള്ളത്തിൽ ഈ ഇനത്തെ കാണാം. ഇവ മിശ്രഭോജികളാണ്. ജലസസ്യങ്ങൾ ചെറിയ മീനുകൾ, വിരകൾ, ചെമ്മീനുകൾ തുടങ്ങിയവയാണ് ഭക്ഷണം. പൊതുവെ ആഴംകുറഞ്ഞ സ്ഥലങ്ങൾ ഇഷ്ടപ്പെടുന്നു. മുട്ടയിടുന്നത് ഉപ്പുവെള്ളത്തിലാണ്. മുട്ടകൾ സംരക്ഷിക്കേണ്ട ജോലി ആൺമത്സ്യത്തിനാണ്. മുട്ടകൾ വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങൾ ഉൾനാടുകളിലെ ശുദ്ധജലത്തിലേക്ക് സഞ്ചരിക്കുകയും അവിടെ വളരുകയും ചെയ്യും.[3]

  1. Fish names
  2. Froese, Rainer, and Daniel Pauly, eds. (2008). "Terapon jarbua" in ഫിഷ്ബേസ്. December 2008 version.
  3. മാനത്തുകണ്ണി, ഉൾനാടൻ മൽസ്യങ്ങൾ ഒരു പഠനം, പേജ് 20
"https://ml.wikipedia.org/w/index.php?title=കല്ലൻ_കീരൻ&oldid=3335618" എന്ന താളിൽനിന്ന് ശേഖരിച്ചത്