ടി. ഓസ്റ്റിൻ
സർ തോമസ് ഓസ്റ്റിൻ കെ.സി.ഐ.ഇ. (1887 ജൂലൈ 20 - 1976) ഇന്ത്യൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനും ഭരണകർത്താവുമായിരുന്നു. ഇദ്ദേഹം 1932 മുതൽ 1934 വരെ തിരുവിതാംകൂറിന്റെ ദിവാനായിരുന്നു.
സർ തോമസ് ഓസ്റ്റിൻ | |
---|---|
തിരുവിതാംകൂർ ദിവാൻ | |
ഓഫീസിൽ 1932–1934 | |
Monarch | ചിത്തിര തിരുനാൾ |
മുൻഗാമി | വി.എസ്. സുബ്രഹ്മണ്യ അയ്യർ |
പിൻഗാമി | മുഹമ്മദ് ഹബീബുള്ള |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ബ്രിട്ടൻ | 20 ജൂലൈ 1887
മരണം | 1976 (89 വയസ്സ്) ബ്രിട്ടൻ |
ആദ്യകാലജീവിതം
തിരുത്തുകറെവ. ടി ഓസ്റ്റിൻ എന്ന ബ്രിട്ടീഷ് പാതിരിയുടെ മകനായാണ് തോമസ് ഓസ്റ്റിൻ 1887-ൽ ജനിച്ചത്. പ്ലിമത്ത് കോളേജിലും കേംബ്രിഡ്ജിലെ ജീസസ് കോളേജിലുമായാണ് ഇദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
ഇൻഡ്യൻ സിവിൽ സർവീസ്
തിരുത്തുക1910-ൽ ഇദ്ദേഹം ഇൻഡ്യൻ സിവിൽ സർവ്വീസിൽ ചേർന്നു. താഴ്ന്ന നിലയിലുള്ള പല തസ്തികകളിലും ജോലി ചെയ്ത ശേഷമാണ് ഇദ്ദേഹത്തിന് 1929-ൽ നീലഗിരി ജില്ലയുടെ കളക്ടറായി ജോലി ലഭിച്ചത്. 1932 വരെ ഇദ്ദേഹം ഈ ലാവണത്തിൽ തുടർന്നു. ഇതിനു ശേഷം രണ്ടു വർഷത്തെ കരാറിൽ ഇദ്ദേഹത്തിന് തിരുവിതാംകൂർ ദിവാനായി ജോലി നൽകപ്പെട്ടു. പിന്നീട് ഇദ്ദേഹം മദ്രാസ് ഭരണകൂടത്തിന്റെ ചീഫ് സെക്രട്ടറിയായും ജോലി ചെയ്യുകയുണ്ടായി.
മരണം
തിരുത്തുക1976-ൽ 89 വയസ്സിലായിരുന്നു ഇദ്ദേഹം മരിച്ചത്.[1]
സ്ഥാനമാനങ്ങൾ
തിരുത്തുക1945-ൽ ഇദ്ദേഹത്തിന് നൈറ്റ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി ഇൻഡ്യൻ എമ്പയർ എന്ന സ്ഥാനം നൽകപ്പെട്ടു.
ബാംഗളൂരിലെ ഓസ്റ്റിൻ ടൗൺ ഇദ്ദേഹത്തിന്റെ സ്മരണാർത്ഥമാണ് നാമകരണം ചെയ്യപ്പെട്ടത്. പട്ടണത്തിലെ കന്റോണ്മെന്റ് പ്രദേശത്ത് കുറഞ്ഞ വരുമാനക്കാർക്കായി ഇദ്ദേഹം വീടുകൾ പണിതിരുന്നു.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 "Past Muster". TimeOut Bengaluru. Archived from the original on 2020-07-08. Retrieved 2013-03-03.
സ്രോതസ്സുകൾ
തിരുത്തുക- Kelly's handbook to the titled, landed and official classes, Volume 95. Kelly's Directories. 1969. p. 182.