വി.എസ്. സുബ്രഹ്മണ്യ അയ്യർ

തിരുവിതാംകൂർ ദിവാൻ
(V. S. Subramanya Iyer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1929 മുതൽ 1932 വരെ തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ദിവാനായിരുന്ന ഉദ്യോഗസ്ഥനാണ് ദിവാൻ ബഹാദൂർ വി.എസ്. സുബ്രഹ്മണ്യ അയ്യർ (ജനനം: 1877 ഒക്ടോബർ 21).

വി.എസ്. സുബ്രഹ്മണ്യ അയ്യർ
വി.എസ്. സുബ്രഹ്മണ്യ അയ്യർ
തിരുവിതാംകൂറിന്റെ ദിവാൻ
ഓഫീസിൽ
1929–1932
Monarchസേതു ലക്ഷ്മിഭായി (ചിത്തിര തിരുനാളിനു പകരമായി ഭരണം നടത്തിയ റീജന്റ് റാണി)
മുൻഗാമിഎം.ഇ. വാട്ട്സ്
പിൻഗാമിടി. ഓസ്റ്റിൻ
വ്യക്തിഗത വിവരങ്ങൾ
ജനനം(1877-10-21)ഒക്ടോബർ 21, 1877
തിരുവിതാംകൂർ നാട്ടുരാജ്യം

ആദ്യകാലജീവിതവും ഔദ്യോഗികജീവിതവും

തിരുത്തുക

1877 ഒക്റ്റോബർ 21-നാണ് സുബ്രഹ്മണ്യ അയ്യർ ജനിച്ചത്. എസ്. വൈദ്യനാഥ അയ്യരായിരുന്നു പിതാവ്.[1] ഇദ്ദേഹം സെന്റ് ജോസഫ് കോളേജിൽ പഠനത്തിനു ശേഷം തിരുവിതാംകൂറിൽ അഭിഭാഷകനായി ജോലി ചെയ്യാനാരംഭിക്കുകയും ചെയ്തു.[1] ഇദ്ദേഹം തിരുവിതാംകൂർ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റീസായിരുന്നു. ഇതിനു ശേഷം 1929-ലാണ് ഇദ്ദേഹം ദിവാനായി നിയമിതനായത്.[2]

തിരുവിതാംകൂർ ദിവാൻ

തിരുത്തുക

എം.ഇ. വാട്ട്സിനു ശേഷം സുബ്രഹ്മണ്യ അയ്യർ 1929-ൽ ദിവാനായി നിയമിതനായി.[3] 1932-ൽ ഇദ്ദേഹത്തിനു ശേഷം മുഹമ്മദ് ഹബീബുള്ളയാണ് ദിവാനായത്.[3] 1931-ൽ മോട്ടിലാൽ നെഹ്രുവിന്റെ മരണത്തെത്തുടർന്ന് തിരുവിതാംകൂറിലുണ്ടായ ഹർത്താൽ ഇദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.[3]

പിൽക്കാല ജീവിതം

തിരുത്തുക

ദിവാൻ സ്ഥാനത്തിൽ നിന്നൊഴിഞ്ഞ ശേഷവും ഇദ്ദേഹം പൊതുരംഗത്ത് സജീവമായിരുന്നു. 1932 നവംബർ 25-ന് മഹാരാജാവിന്റെ ഉപദേശകനായിരുന്ന സി.പി. രാമസ്വാമി അയ്യർ ക്ഷേത്രപ്രവേശനവിളംബരത്തിനോട് ജനങ്ങളുടെ അഭിപ്രായമറിയാൻ രൂപീകരിച്ച കമ്മിറ്റിയുടെ പ്രസിഡന്റായി നിയമിച്ചു.[4] ഉള്ളൂർ പരമേശ്വര അയ്യർ, മഹാദേവ അയ്യർ, നമ്പി നീലകണ്ഠ ശർമ എന്നിവരായിരുന്നു ഈ കമ്മിറ്റിയിലെ മറ്റംഗങ്ങൾ.[4] ക്ഷേത്രപ്രവേശനത്തിന് എതിരഭിപ്രായമുള്ളവരെയും അനുകൂലാഭിപ്രായമുള്ളവരെയും ഈ കമ്മിറ്റി നേരി‌ൽ കണ്ടു വിവരങ്ങൾ ആരായുകയുണ്ടായി.[5] ഈ കമ്മിറ്റിയുടെ റിപ്പോർട്ട് ക്ഷേത്രപ്രവേശനത്തിനെ വളരെ ശക്തമായി എതിർക്കുന്നതായിരുന്നു. എന്നാൽ അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ ഈ റിപ്പോർട്ട് അവഗണിച്ച് ക്ഷേത്രപ്രവേശനവുമായി മുന്നോട്ടുപോയി. മഹാരാജാവിന്റെ ഉറച്ച തീരുമാനം ഒന്ന് കൊണ്ട് മാത്രമാണ് തിരുവിതാംകുറിൽ ക്ഷേത്രപ്രവേശനം സാധ്യമായെതെന്നു അന്നത്തെ ദീവാൻ സർ സിപി രാമസ്വാമി അയ്യർ തന്നെ വെളിപ്പെടിത്തിയിട്ടുണ്ട്. എന്നാൽ യാഥാസ്ഥികരിൽ നിന്ന് ഉണ്ടാകാമായിരുന്ന എതിർപ്പിനെ നേരിടാൻ ഉള്ള ചുമതല സർ സിപിക്കായിരുന്നു; അദ്ദേഹം ഇതിനുവേണ്ടി എല്ലാവിധ മുൻകരുതലുകളും എടിത്തിരുന്നു എന്ന് ചരിത്രകാരന്മാർ ചുണ്ടികാട്ടുന്നു.

1934-ൽ സുബ്രഹ്മണ്യ അയ്യർ കേരള ഹിന്ദു മിഷന്റെ പ്രസിഡന്റായി.[1] 1941-ൽ രവീന്ദ്രനാഥ ടാഗോർ മരിച്ചതിനു ശേഷം കേരള ടാഗോർ അക്കാദമി രൂപീകരിച്ചപ്പോൾ ഇദ്ദേഹമായിരുന്നു ആദ്യ പ്രസിഡന്റായത്.

കുറിപ്പുകൾ

തിരുത്തുക
  1. 1.0 1.1 1.2 The Who's who in Madras: A pictorial who's who of distinguished personages, princes, zemindars and noblemen in the Madras Presidency. Pearl Press. 1939. p. 253.
  2. Lakshmi Raghunadhan (1995). At the turn of the tide: the life and times of Maharani Setu Lakshmi Bayi. p. 373.
  3. 3.0 3.1 3.2 "The National Archives". Government of the United Kingdom.
  4. 4.0 4.1 S. N. Sadasivan (2000). A social history of India. p. 539.
  5. State and Society. Indian Institute of RegionalDevelopment Studies. 1983. p. 50.