സുചിത്ര സെൻ

ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി
(Suchitra Sen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സുചിത്ര സെൻ എന്ന രമ ദാസ്ഗുപ്ത ബംഗാളി ചലച്ചിത്ര നടിയായിരുന്നു (6 ഏപ്രിൽ 1931 - 17 ജനുവരി 2014).[1] 1963-ൽ മോസ്കോ ചലച്ചിത്ര ഉത്സവത്തിൽ സുചിത്ര വെള്ളി പുരസ്ക്കാരം നേടിയപ്പോൾ അന്താരഷ്ട്ര ചലച്ചിത്ര പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യൻ അഭിനേത്രി എന്ന നേട്ടവും കൈവരിച്ചു.[2][3] 1972-ൽ ഇന്ത്യൻ സർക്കാർ പത്മശ്രീയും 2012-ൽ ബംഗാൾ സർക്കാർ ബംഗ ബിഭൂഷണും നൽകി ആദരിച്ചു.[4]

സുചിത്ര സെൻ
ജനനം
രമ ദാസ്ഗുപ്ത

(1931-04-06)6 ഏപ്രിൽ 1931
മരണം17 ജനുവരി 2014(2014-01-17) (പ്രായം 82)
ദേശീയതഇന്ത്യൻ
സജീവ കാലം1952–79
ജീവിതപങ്കാളി(കൾ)ദിബനാഥ് സെൻ
കുട്ടികൾമൂൺ മൂൺ സെൻ
പുരസ്കാരങ്ങൾപത്മശ്രീ, ബംഗ ബിഭൂഷൺ

ജീവിതരേഖ

തിരുത്തുക

1931 ഏപ്രിൽ 6 ബംഗാൾ പ്രസിഡൻസിയിലെ പബ്നയിൽ (ഇപ്പോളത്തെ ബംഗ്ലാദേശ്) ജനിച്ചു. സ്കൂൾ അദ്ധ്യാപകനായ പിതാവ് കരുണാമയ് ദാസ്ഗുപ്തയുടയും കുടുംബിനിയായ അമ്മ ഇന്ദിര ദേവിയുടയും അഞ്ചാമത്തെ കുഞ്ഞായിരുന്നു സുചിത്ര.[4] തന്റെ പതിനാറാം വയസിൽ 1947-ൽ കൊൽക്കത്തയിൽ നിന്നുള്ള ദിബനാഥ് സെന്നിനെ വിവാഹം കഴിച്ചു. ബംഗാളി നടി മൂൺ മൂൺ സെൻ ഇവരുടെ പുത്രിയാണ്.[2] റൈമ സെൻ റിയ സെൻ എന്നിവർ പേരക്കുട്ടികൾ ആണ്.[1]

ചലച്ചിത്ര ജീവിതം

തിരുത്തുക

1953-ൽ പുറത്തിറങ്ങിയ സാരേ ചൗട്ടോർ എന്ന ബംഗാളി ചലച്ചിത്രമാണ് ആദ്യം പുറത്തിറങ്ങിയ ചലച്ചിത്രം.[4] 1955-ൽ പുറത്തിറങ്ങിയ ബിമൽ റോയിയുടെ ദേവദാസിൽ പാർവതി എന്ന നായിക കഥാപാത്രം അവതരിപ്പിച്ചു.

പുരസ്ക്കാരങ്ങൾ

തിരുത്തുക
വർഷം പുരസ്ക്കാരം കുറിപ്പ് ചലച്ചിത്രം
1963 3-ആമത് മോസ്കോ അന്താരാഷ്ട്ര ചലച്ചിത്ര ഉത്സവം – മികച്ച നടി - വെള്ളി ലഭിച്ചു സാത് പാക്കെ ബന്ധ
1963 മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്ക്കാരം നാമനിർദ്ദേശം മമത
1972 പത്മശ്രീ ലഭിച്ചു For notable contribution in Arts
1976 മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്ക്കാരം നാമനിർദ്ദേശം ആന്ധി
2012 ബംഗ ബിഭൂഷൺ ലഭിച്ചു Lifetime Achievement in Film acting
  • ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം സുചിത്ര സെന്നിന് പ്രഖ്യാപിക്കപ്പെട്ടെങ്കിലും, ഡെൽഹി വരെ യാത്ര ചെയ്യാനുള്ള വൈമുഖ്യം മൂലം പുരസ്കാരം വാങ്ങിയില്ല എന്നു പറയപ്പെടുന്നു.[5]
  1. 1.0 1.1 "Suchitra Sen: Iconic Indian Bengali actress dies". bbc.co.uk.
  2. 2.0 2.1 "Suchitra Sen, Bengal's sweetheart". NDTVMovies. movies.ndtv.com. Archived from the original on 2014-01-18. Retrieved 2023-09-10.
  3. "3rd Moscow International Film Festival (1963)". MIFF. Retrieved 1 December 2012.
  4. 4.0 4.1 4.2 "ബംഗാളി നടി സുചിത്ര സെൻ അന്തരിച്ചു". madhyamam. Archived from the original on 2014-01-18. Retrieved 2023-09-10.{{cite web}}: CS1 maint: bot: original URL status unknown (link)
  5. "അഭിജാത സുന്ദരിക്കു വിട". മാതൃഭൂമി. ആർ.എൽ. ഹരിലാൽ. Archived from the original (പത്രലേഖനം) on 2014-01-31 15:08:16. Retrieved 2014 ഫെബ്രുവരി 14. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
"https://ml.wikipedia.org/w/index.php?title=സുചിത്ര_സെൻ&oldid=4286579" എന്ന താളിൽനിന്ന് ശേഖരിച്ചത്