തേറ്റാമ്പരൽ
ഒരിനം ഔഷധസസ്യമാണ് തേറ്റാമ്പരൽ. ലൊഗാനിയേസീ (Loganiaceae) സസ്യകുടുംബത്തിൽ പ്പെടുന്നു. ശാസ്ത്രനാമം: സ്ട്രിക്നോസ് പൊട്ടറ്റോറം (Strychnos potatoram). സംസ്കൃതത്തിൽ കതകഃ, അംബുപ്രസാദഫല, ചക്ഷുഷ്യ, നിർമ്മലഃ, ഛേദനീയ, ഗുഛഫല, കതഃ എന്നീ പേരുകളിലറിയപ്പെടുന്നു. ആയുർവേദത്തിൽ ആസവാരിഷ്ടങ്ങൾ തെളിച്ചെടുക്കാൻ പ്രധാനമായും തേറ്റാമ്പരലാണ് ഉപയോഗിച്ചിരുന്നത്. അതിനാലാണ് തെളിയിക്കുന്നത് അഥവാ നിർമ്മലമാക്കുന്നത് എന്ന് അർഥംവരുന്ന നിർമ്മലഃ എന്ന പേര് ഈ സസ്യത്തിനു ലഭിച്ചത്.
തേറ്റാമ്പരൽ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | S. potatorum
|
Binomial name | |
Strychnos potatorum L.f.
|
ലഭ്യത
തിരുത്തുകകേരളത്തിലെ ഇലപൊഴിയും വനങ്ങളിലാണ് തേറ്റാമ്പരൽ സുലഭമായി വളരുന്നത്. ഇടുക്കി ജില്ലയിലെ മറയൂരിലാണ് ഇവ ഏറ്റവും അധികമായുള്ളത്.
ഘടന
തിരുത്തുക4-7 മീ. ഉയരത്തിൽ വളരുന്ന ഈ ചെറുമരത്തിന്റെ ചാരനിറത്തിലുള്ള തൊലിയിൽ ആഴത്തിലുള്ള വിള്ളലുകൾ കാണാം. മരത്തൊലിയുടെ ഉപരിഭാഗം ചെതുമ്പൽ പോലെ അടർന്നുപോവുക പതിവാണ്. തേറ്റാമ്പരലിന് ധാരാളം ശാഖകളുണ്ട്. ഇലകൾക്ക് 5-7.5 സെ.മീ. നീളവും 2-4.5 സെ.മീ. വീതിയുമുണ്ട്. ദീർഘവൃത്താകൃതിയിലുള്ള ഇലകൾ തുകൽപോലെയിരിക്കും. ഇലകളുടെ കക്ഷ്യങ്ങളിൽ നിന്ന് പൂങ്കുലകളുണ്ടാകുന്നു. പുഷ്പങ്ങൾ ചെറുതാണ്. ബാഹ്യദളങ്ങളും ദളങ്ങളും അഞ്ചെണ്ണംവീതം ഉണ്ട്. ഒന്നോ രണ്ടോ വിത്തുകളുള്ള ബെറിയാണ് കായ്. പാകമായ കായ്കൾക്ക് കറുപ്പുനിറമായിരിക്കും.[1]
പരന്ന് വൃത്താകൃതിയിലുള്ള വിത്തിന്റെ ഉപരിതലം മിനുസമുള്ള ലോമങ്ങൾ കൊണ്ട് ആവൃതമായിരിക്കുന്നു. ഇതിന്റെ വിത്തുകൾ ഉപയോഗിച്ച് കഴുകിയ മൺകലത്തിൽ ശേഖരിച്ചുവയ്ക്കുന്ന വെള്ളത്തിലെ മാലിന്യങ്ങൾ വളരെവേഗം അടിയുന്നു.
വിത്തിൽ 'സയബോളിൻ' എന്ന ആൽക്കലോയ്ഡും β-സിറ്റോസ്റ്റെറോൾ, ഒലിയാനോലിക് അമ്ളം, 3-β-അസിറ്റേറ്റ്, സാപ്പോണിൻ, ഗാലക്റ്റോസ്, മാന്നോസ് എന്നീ രാസഘടകങ്ങളും അടങ്ങിയിരിക്കുന്നു.
തേറ്റാമ്പരലിന്റെ വേരും ഫലവും വിത്തും ഔഷധയോഗ്യമാണ്. വേര് നേത്രരോഗങ്ങൾ, മൂത്രകൃച്ഛ്റം, പ്രമേഹം, കഫ പിത്തരോഗങ്ങൾ എന്നിവയ്ക്ക് ഔഷധമാണ്. ആയുർവേദത്തിൽ തേറ്റാമ്പരലിനെ വിഷഘ്ന ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കശ്യപ സംഹിതയിൽ തേറ്റാമ്പരലിനെ ഇപ്രകാരം വിശേഷിപ്പിക്കുന്നു:
'കഷായമധുരം ശീതം ആശുദൃഷ്ടിപ്രസാദനം വികാസീഹ്ളാദനം സ്നിഗ്ദ്ധം ചക്ഷുഷ്യം കതകംഫലം'.
അവലംബം
തിരുത്തുക- ↑ "Nirmali (Strychnos potatorum Linn.)". 2004. Retrieved 2012-02-15.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=19&key=11[പ്രവർത്തിക്കാത്ത കണ്ണി]
- http://database.prota.org/dbtw-wpd/exec/dbtwpub.dll?AC=QBE_QUERY&BU=http://database.prota.org/search.htm&TN=PROTAB~1&QB0=AND&QF0=Species+Code&QI0=Strychnos+potatorum&RF=Webdisplay Archived 2011-11-06 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തേറ്റാമ്പരൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |