പരുവമരം
(Streblus asper എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമഘട്ടത്തിലെ നനവാർന്ന മലകളിൽ കാണുന്ന ചെറിയ നിത്യഹരിതവൃക്ഷമാണ് പരുവമരം. ഇന്ത്യയിലും മ്യാന്മറിലും കാണുന്ന ഈ വൃക്ഷം 8 മീറ്ററിലധികം പൊക്കം വയ്ക്കാറില്ല.(ശാസ്ത്രീയനാമം: Streblus asper). 700-വർഷത്തോളമായി തായ്ലാന്റിൽ പേപ്പർ ഉണ്ടാക്കാൻ ഈ മരം ഉപയോഗിച്ചുവരുന്നു[1]. പുരാതന തായ് ലിഖിതങ്ങളെല്ലാംതന്നെ പരുവമരത്തിന്റെ തടിയിൽ എഴുതപ്പെട്ടവയാണ്. ഇപ്പോഴും ഇതുപയോഗിച്ച് പേപ്പർ ഉണ്ടാക്കാറുണ്ട്. പലനാട്ടിലും പല്ലുവൃത്തിയാക്കാൻ ഇതിന്റെ കമ്പ് ഉപയോഗിച്ചിരുന്നു. വായിലെ ബാക്ടീരിയകളെ നശിപ്പിക്കാനുള്ള കഴിവ് പരീക്ഷിച്ചുനോക്കിയിട്ടുണ്ട്[2]. ഇലയിൽ നിന്നും വേർതിരിക്കുന്ന സംയുക്തത്തിന് ഔഷധഗുണമുണ്ട്. വിയറ്റ്നാമിലും പലവിധ രോഗങ്ങൾക്ക് ഇത് ഔഷധമായി ഉപയോഗിക്കുന്നു. കാൻസറിന് എതിരെയും പരുവമരം ഔഷധമാണ്[3].
പരുവമരം | |
---|---|
ഇലകളും മൊട്ടുകളും, പനമരത്തുനിന്ന് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | |
Genus: | |
Species: | S. asper
|
Binomial name | |
Streblus asper |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-14. Retrieved 2012-11-03.
- ↑ http://www.sciencedirect.com/science/article/pii/S0378874199001403
- ↑ http://pubs.acs.org/doi/abs/10.1021/np50042a019
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- [1] വിവരണവും ചിത്രീകരണവും
- [2] ഔഷധഗുണങ്ങളെപ്പറ്റി വിശദമായുള്ള പ്രതിപാദനം
- [3] ചിത്രങ്ങൾ
- http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=19&key=8[പ്രവർത്തിക്കാത്ത കണ്ണി]
- [4] Archived 2015-09-14 at the Wayback Machine.
- [5] ഔഷധഗുണത്തെപ്പറ്റി
വിക്കിസ്പീഷിസിൽ Streblus asper എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Streblus asper എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.