സ്ഥിതി

മലയാള ചലച്ചിത്രം
(Sthithi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആർ. ശരത് സംവിധാനം ചെയ്ത് 2003-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഥിതി .(English: Plight) ഉണ്ണി മേനോൻ, നന്ദിനി ഘോസൽ, മാസ്റ്റർ അച്യുത്, മാസ്റ്റർ ആനന്ദ് പിള്ള, മല്ലിക സുകുമാരൻ എന്നിവർ പ്രധാനകഥാപാത്രങ്ങളായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ സെക്രട്ടറിയേറ്റിൽ ജോലി ചെയ്യുന്ന ദമ്പതികളുടെ കഥയാണ് ചിത്രീകരിച്ചിരിക്കുന്നത്. പിന്നണി ഗായകൻ ഉണ്ണി മേനോൻ ഈ ചിത്രത്തിൽ നവാഗത നടനായി അഭിനയിച്ചിരുന്നു. ചിത്രത്തിനു വേണ്ടി അദ്ദേഹം സംഗീതസംവിധായകനായും പ്രവർത്തിച്ചു. ബംഗാളി അഭിനേത്രിയും ഒഡീസി നർത്തകിയുമായ നന്ദിനി ഘോസൽ അഭിനയിച്ച ആദ്യ മലയാള ചലച്ചിത്രവും ഇതാണ്.

Sthithi
സംവിധാനംR. Sarath
നിർമ്മാണംT. P. Abdul Khader
രചനR. Sarath
അഭിനേതാക്കൾUnni Menon
Nandini Ghosal[1]
Master Achuth
Master Anand Pillay
Mallika Sukumaran
സംഗീതംUnni Menon
M. Jayachandran
Sunny Viswanath
ഛായാഗ്രഹണംM. J. Radhakrishnan
ചിത്രസംയോജനംBeena Paul
സ്റ്റുഡിയോSak Films
റിലീസിങ് തീയതി
  • 17 ജനുവരി 2003 (2003-01-17)
രാജ്യംIndia
ഭാഷMalayalam

ശബ്ദട്രാക്ക്

തിരുത്തുക

Music: എം ജയചന്ദ്രൻ, ഉണ്ണി മേനോൻ, സണ്ണി വിശ്വനാഥ്
Lyrics: പ്രഭാ വർമ്മ, പ്രിയ വിശ്വനാഥ്

  • "Sthithi". The Hindu. 14 October 2002. Archived from the original on 2008-03-23. Retrieved 17 March 2011.
  • "Sthithi". British Film Institute. Archived from the original on 2012-10-22. Retrieved 17 March 2011.
"https://ml.wikipedia.org/w/index.php?title=സ്ഥിതി&oldid=3648468" എന്ന താളിൽനിന്ന് ശേഖരിച്ചത്