പൂപ്പാതിരി
കേരളത്തിലെ വനങ്ങളിൽ കണ്ടുവരുന്ന ഒരു ഔഷധ സസ്യമാണ് പൂപ്പാതിരി. (ശാസ്ത്രീയനാമം: Stereospermum tetragonum). ആയുർവേദത്തിലെ ദശമൂലത്തിൽ ഈ സസ്യവും അടങ്ങിയിരിക്കുന്നു. അതോടൊപ്പം തന്നെ ആയുർവേദത്തിൽ ഇതിനെ വാതഹര ഔഷധങ്ങളിലും ഉൾപ്പെടുത്തിയിരിക്കുന്നു [1]. കരിങ്ങാഴ, പാതിരി എന്നെല്ലാം അറിയപ്പെടുന്നു.
പൂപ്പാതിരി | |
---|---|
പൂപ്പാതിരിയുടെ പൂവും കായകളും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | S. tetragonum
|
Binomial name | |
Stereospermum tetragonum DC.
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
പേരുകൾ
തിരുത്തുക- സംസ്കൃതം - പാടല:, കൃഷ്ണവൃന്ദാ, കുബേരാക്ഷി, താമ്രപുഷ്പി
- ഹിന്ദി - पारलഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;
അസാധുവായ പേരുകൾ, ഉദാ: too many
രസഗുണങ്ങൾ
തിരുത്തുക- രസം - തിക്തം, കഷായം
- ഗുണം - ലഘു, രൂക്ഷം
- വീര്യം - ഉഷ്ണം
- വിപാകം - കടു[1]
ഘടന
തിരുത്തുക15-20 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു ഇലകൊഴിയും സസ്യമാണിത്. തടി, അധികം വളവില്ലാത്തതും ബലമുള്ളതുമാണ്. ഇലകൾ തണ്ടുകളിൽ നിന്നും ചെറിയ ശാഖകളിൽ 5-9 വരെ പത്രകങ്ങളായി സമ്മുഖമായി ഉണ്ടാകുന്നു. പത്രകത്തിന് 10-15 സെന്റീമീറ്റർ വരെ നീളവും 5-7സെന്റീമീറ്റർ വരെ വീതിയുമുണ്ടാകും. അഗ്രഭാഗത്തുള്ളതിനെക്കാൽ താരതമ്യേന ചെറിയ പത്രകങ്ങളാണ് താഴെ ഉണ്ടാവുക. പൂങ്കുലയിൽ പൂക്കൾ തിങ്ങി കാണപ്പെടുന്നില്ല. പുഷ്പൾ പീതവർണ്ണത്തിലോ താമ്രവർണ്ണത്തിലോ സുഗന്ധമുള്ളത് ആയിരിക്കും. ബാഹ്യദളപുടം വലുതും ചെറുതുമായി 5 കർണ്ണങ്ങളോടൂകൂടിയതായിരിക്കും. സംയുക്ത ദളപുടത്തിന് മൂന്നോ നാലോ അസമകർണ്ണങ്ങൾ ഉണ്ടായിരിക്കും. മഞ്ഞ നിറമുള്ള ഇവയിൽ ചുവപ്പു കലർന്ന പാടല നിറത്തോടുകൂടിയ രേഖകൾ കാണാവുന്നതാണ്. ഒരു പൂവിൽ 4 ഉർവ്വര കേസരങ്ങളും ഒരു വന്ധ്യകേസരവും ഉണ്ട്. കായ്കൾ മുരിങ്ങക്കയുടെ ആകൃതിയിൽ അര മീറ്റർ വരെ നീളത്തിൽ നീണ്ടുരുണ്ട് കാണപ്പെടുന്നു. ഇങ്ങനെയുള്ള ഓരോ കായ്കളിലും 12 മുതൽ 30 വരെ വിത്തുകളും ഉണ്ടാകാറുണ്ട്[2].
വേര്, പുഷ്പങ്ങൾ, മരത്തൊലി എന്നിവയാണ് ഔഷധത്തിൽ ഉപയോഗിക്കുന്ന ഭാഗങ്ങൾ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 "ayurvedicmedicinalplants.com-ൽ നിന്നും". Archived from the original on 2010-04-10. Retrieved 2010-01-31.
- ↑ ഡോ.എസ്. നേശമണി. ഔഷധസസ്യങ്ങൾ . വാല്യം 11. The State Institute of Languages, തിരുവനന്തപുരം. പുറം 351-353