സ്റ്റീഫൻ ദേവസ്സി

(Stephen Devassy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഒരു കീബോർഡിസ്റ്റാണ് സ്റ്റീഫൻ ദേവസ്സി. മലയാള ടെലിവിഷൻ ചാനലുകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്[1].

സ്റ്റീഫൻ ദേവസ്സി
പശ്ചാത്തല വിവരങ്ങൾ
ജനനം (1981-02-23) ഫെബ്രുവരി 23, 1981  (43 വയസ്സ്)
ഉത്ഭവംഇന്ത്യ ഒറ്റപ്പാലം, പാലക്കാട്, കേരളം
വിഭാഗങ്ങൾക്ലാസിക്കൽ, ഇന്ത്യൻ, വേൾഡ് മ്യൂസിക്
തൊഴിൽ(കൾ)പിയാനിസ്റ്റ്, സംഗീതസംവിധാനം, അറേഞ്ചർ
വർഷങ്ങളായി സജീവം1998–മുതൽ
Spouse(s)ജെസ്ന ജോയ് (2010–മുതൽ)
വെബ്സൈറ്റ്www.stephendevassy.com
Stephen Devassy performing

ജീവിതരേഖ

തിരുത്തുക

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് പി കെ ദേവസ്സിയുടെയും സൂസി ദേവസ്സിയുടേയും മകനായി 1981 ഫെബ്രുവരി 23-ന് ജനിച്ചു. ലെസ്ലി പീറ്റർ ആണ് സംഗീതത്തിൽ ഇദ്ദേഹത്തിന്റെ ഗുരു.

പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തുശ്ശൂർ ചേതന മ്യൂസിക് അക്കാഡമിയിൽ പിയാനോ കോഴ്സിന് ചേർന്നു. ഇവിടെ നിന്നും ലണ്ടൻ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിന്റെ അംഗീകൃത കോഴ്സിൽ പിയാനോ 8 - ആം ഗ്രേഡ് ഉയർന്ന മാർക്കോടെ വിജയിച്ചു. ഈ സ്കോർ ഏഷ്യയിലെ തന്നെ റെക്കോർഡ് ആണ്. 18-ആം വയസ്സിൽ ഗായകൻ ഹരിഹരന്റെ ട്രൂപ്പിൽ അഗംമായി. തുടർന്ന് എൽ. സുബ്രഹ്മണ്യം, ശിവമണി, സാക്കിർ ഹുസൈൻ, അംജദ് അലിഖാൻ, എ.ആർ. റഹ്മാൻ, യു ശ്രീനിവാസ് തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചു.

19-ആം വയസ്സിൽ ഗായകൻ ഫ്രാങ്കോ ഗിറ്റാറിസ്റ്റ് സംഗീത് എന്നിവരുമൊത്ത് സെവൻ എന്ന മ്യൂസിക് ബാൻഡിനു രൂപം നൽകി. ഗോസ്പെൽ റോക്ക് ബാൻഡിന്റെ റെക്സിലെ കീബോർഡിസ്റ്റാണ് ഇദ്ദേഹം[2]. ടൊറൊന്റോയിൽ വച്ചു ലോക യുവ ദിനത്തിനോടനുബന്ധിച്ചു നടന്ന കോൺഫറൻസിൽ ഭാരതത്തെ പ്രതിനിധാനം ചെയ്ത് റെക്സ് ബാൻഡ് നൊപ്പം ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ മുൻപിൽ സംഗീതം അവതരിപ്പിച്ചു.

ഹരിഹരൻപിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിനു മാത്രമാണ് ഇദ്ദേഹം സംഗീതസംവിധാനം നിർവഹിച്ചത്. മറ്റു നിരവധി ചിത്രങ്ങളുടെ മ്യൂസിക് അറേഞ്ചർ ആയി സ്റ്റീഫൻ പ്രവർത്തിച്ചിട്ടുണ്ട്. റൊമാൻസാ, സേക്രഡ് ചാന്റ്സ് തുടങ്ങി ചില സംഗീത ആൽബങ്ങളും സ്റ്റീഫൻ തയ്യാറാക്കിയിട്ടുണ്ട്.

അംഗീകാരം

തിരുത്തുക

യമഹ ഇൻസ്ട്രുമെന്റ് കമ്പനി സ്റ്റീഫൻ ദേവസ്സിയെ ഔദ്യോഗിക കീബോർഡിസ്റ്റായി അംഗീകരിച്ചുള്ള പദവി നൽകി.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സ്റ്റീഫൻ_ദേവസ്സി&oldid=3648526" എന്ന താളിൽനിന്ന് ശേഖരിച്ചത്