റെക്സ് ബാൻഡ്
ജീസസ് യൂത്തിന്റെ നേതൃത്വത്തിലുള്ള ക്രിസ്തീയ സംഗീത സംഘമാണ് റെക്സ് ബാൻഡ്. റെക്സ് എന്ന വാക്കുകൊണ്ട് ക്രിസ്തുരാജന്റെ പാട്ടുകാർ എന്നാണ് അർത്ഥമാക്കുന്നത്. വിവിധ രാജ്യങ്ങളിലായി അറുനൂറിൽ അധികം വേദികളിൽ റെക്സ് ബാൻഡ് സംഗീത പരിപാടികൾ അവതരിപ്പിച്ചിടുണ്ട്.
റെക്സ് ബാൻഡ് | |
---|---|
ഉത്ഭവം | കേരളം, ഇന്ത്യ |
വിഭാഗങ്ങൾ | റോക്ക്, ഓൾട്ടർനേറ്റീവ് റോക്ക്, വേൾഡ് മ്യൂസിക്ക് |
വർഷങ്ങളായി സജീവം | 1980-മുതൽ |
ലേബലുകൾ | ഫാറ്റ് ഫിഷ് റെക്കോഡ്സ് |
അംഗങ്ങൾ | അൽഫോൻസ് ജോസഫ് സ്റ്റീഫൻ ദേവസ്സി, ഷെൽട്ടൺ മനോജ്, ഷെൽറ്റൺ പിൻഹിറോ |
വെബ്സൈറ്റ് | www www |
അൽഫോൻസ് ജോസഫ്, സ്റ്റീഫൻ ദേവസ്സി, ഷെൽട്ടൺ മനോജ്, ഷെൽട്ടൺ പിൻഹിറോ തുടങ്ങി ഇരുപതോളം അംഗങ്ങൾ അടങ്ങിയതാണ് ഈ സംഗീതസംഘം.[1]. കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ രണ്ടു വർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന ലോക യുവജനസമ്മേളനങ്ങളിൽ തുടർച്ചയായി അഞ്ചു തവണ റെക്സ് ബാൻഡ് ഗാനാലാപം നടത്തി.[2] ഇന്ത്യൻ ക്ലാസ്സിക്കൽ, വെസ്റ്റേൺ, ഫ്യൂഷൻ, റോക്ക്, പോപ്പ്, ഹിപ്ഹോപ് തുടങ്ങി വ്യത്യസ്ത ശൈലികളിൽ ആണ് റെക്സ് ബാൻഡിന്റെ സംഗീത പ്രിപാടികൾ അവതരിപ്പിക്കുന്നത്.
കാനഡയിലെ ടൊറൊന്റോയിൽ വച്ചു ലോക യുവ ദിനത്തിനോടനുബന്ധിച്ചു നടന്ന കോൺഫറൻസിൽ ഭാരതത്തെ പ്രതിനിധാനം ചെയ്ത്, റെക്സ്ബാൻഡ് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ മുൻപിൽ സംഗീതം അവതരിപ്പിച്ചു. പത്തുലക്ഷത്തോളം യുവജനങ്ങൾ പങ്കെടുക്കുന്ന ലോകയുവജന ദിനത്തിലേക്ക് 2003 മുതൽ തുടർച്ചയായി അഞ്ചു തവണ (2003, 2005, 2008, 2011, 2013) ക്ഷണംലഭിച്ച ഏക ഏഷ്യൻ സംഗീതസംഘമാണ് റെക്സ്ബാൻഡ്.[2] 2013ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന ലോകയുവജന സമ്മേളനത്തിൽ ഫ്രാൻസീസ് മാർപ്പാപ്പയുടെ മുന്നിലും റെക്സ്ബാൻഡ് ഗാനാലാപനം നടത്തി.[2]
കഴിഞ്ഞ ഒരുദശകത്തിനിടയിൽ കാനഡ, ജർമ്മനി , ഓസ്ട്രിയ, യു.കെ., യു.എസ്.എ., ഓസ്ട്രേലിയ, ന്യൂസീലൻഡ്, സിംഗപ്പോർ , ശ്രീലങ്ക, തായ്‌ലാന്റ്, യു.എ.ഇ., ബ്രസീൽ എന്നിവിടങ്ങളിലെല്ലാം സംഗീതപര്യടനം നടത്തിയ ഈ ദക്ഷിണേന്ത്യൻ സംഗീത സംഘം ആഗോള ശ്രദ്ധ നേടിയിട്ടുണ്ട്. [1]
ആൽബങ്ങൾ
തിരുത്തുകക്ര. സം | ആൽബത്തിന്റെ പേര് | ഭാഷ |
---|---|---|
1 | റോസ് ഇൻ വിന്റർ (Roses In Winter) |
ഇംഗ്ലീഷ് |
2 | ക്വൈറ്റ് വാട്ടേർസ് (Quiet Waters) |
ഇംഗ്ലീഷ് |
3 | ഡിഫ്രന്റ് വൈബ്സ് (Different Vibes) |
വാദ്യം |
4 | ഡെസ്റ്റിനേഷൻ ക്രൈസ്റ്റ് (Destination Christ) |
ഇംഗ്ലീഷ് |
5 | സൺ റൈസ്[3] (Son Rise) |
ഇംഗ്ലീഷ് |
6 | യു റ്റേൺ (You Turn) |
ഇംഗ്ലീഷ് |
അവലംബം
തിരുത്തുക- ↑ 1.0 1.1 "റെക്സ് ബാൻഡ് ജൂലായ് 13 ന് ഡാലസിൽ". മാതൃഭൂമി ദിനപത്രം, 9 ജൂൺ 2013. Archived from the original on 2013-06-12. Retrieved 29 ജൂലൈ 2013.
- ↑ 2.0 2.1 2.2 "മലയാളീസ് പാടി, മാർപ്പാപ്പ കേട്ടു". മലയാള മനോരമ ദിനപത്രം, 29 ജൂലൈ 2013. Retrieved 29 ജൂലൈ 2013.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "www.rockingromans.com". Archived from the original on 2012-08-02. Retrieved 2013-07-29.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Website of Rexband Archived 2008-10-13 at the Wayback Machine.
- Website of Jesus Youth
- [1] Rexband videos can be viewed in this YouTube channel