കാട്ടുമൂങ്ങ

(Spot-bellied Eagle Owl എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാട്ടുമൂങ്ങയെ[2] [3][4][5] ഇംഗ്ലീഷിൽ Spot-bellied Eagle-Owl, അല്ലെങ്കിൽ Forest Eagle-Owl എന്നു വിളിക്കുന്നു. ശാസ്ത്രീയ നാമം Bubo nipalensis എന്നാണ്. കാട്ടിൽ കഴിയുന്ന പക്ഷിയാണ്.

കാട്ടുമൂങ്ങ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Bubo (but see text)
Species:
B. nipalensis
Binomial name
Bubo nipalensis
Hodgson, 1836



 

കാട്ടുമൂങ്ങ വലിയ പക്ഷിയാണ്. 55-65 സെ.മീ നീളമുണ്ട്. തൂക്കാം 1.4 കി.ഗ്രാം കാണും. [6] ഇവ ശക്തിയും ധൈര്യവും ഉള്ളവയാണ്. കാട്ടുകോഴികളേയും ചിലപ്പോൾ മയിലുകളെ തന്നേയും മുയലിനെയും ചിലപ്പോൾ കുറുന്മാരേയും തേടിപ്പിടിക്കും..[6] ചിലപ്പോൾ പാമ്പുകൾ, മത്സ്യങ്ങളും പല്ലികളേയും ഭക്ഷിക്കാറുണ്ട്. [6]

ശ്രീലങ്കയിൽ കാണുന്ന ഉപവിഭാഗം B. n. blighti താരതമ്യേന ചെറുതാണ്.

ബ്രൌൺ നിറത്തിലുള്ള പക്ഷിയാണ്. കൂടുതൽ ഇരുണ്ട പുറകു വശവും മുകളിലെ ചിറകുകളും.

ഹിമാലയത്തിന്റെ താഴെ കുമയോൺ മുതൽ മ്യാൻമാർവരെ, മദ്ധ്യലാവോസ്, മദ്ധ്യവിയറ്റ്നാംവരേയും കാണുന്നു. ഭാരതം മുഴുവനും ശ്രീലങ്കവരെയും തെക്കൻ തായ്ലന്റിലും കാണുന്നു. ഇവയെ കൂടുതലായി തിങ്ങി നിറഞ്ഞ നിത്യഹരിത വനങ്ങളിലും പിന്നെ ഉഷ്ണമേഖല പ്രദേശങ്ങളിലെ താഴ്വരകളിലും ഷോല വനങ്ങളിലും കാണുന്നു.

പ്രജനനം

തിരുത്തുക

കൂടുകൂട്ടുന്ന കാലം ഡിസംബർ മുതൽ മാർച്ച് വരെ. മരപ്പൊത്തുകളിലാണ് കൂടുണ്ടാക്കുന്നത്. പരുന്തുകൾ പോലുള്ള വലിയ പ്ക്ഷികളുടെ ഉപേക്ഷിച്ച കൂടുകൾ ഇവ കൂടുകളും ഉപയോഗിക്കാറുണ്ട്. ഒരു വെളുത്ത മുട്ടയാണിടുന്നത്. [7]

  1. "Bubo nipalensis". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. 2012. Retrieved 16 July 2012. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 498. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  6. 6.0 6.1 6.2 Spot-bellied Eagle-Owl - Bubo nipalensis Archived 2013-04-15 at Archive.is. Avis.indianbiodiversity.org. Retrieved on 2012-08-23.
  7. Jetz, Walter; Sekercioglu, Cagan H.; Böhning-Gaese, Katrin (2008). Sheldon, Ben (ed.). "The Worldwide Variation in Avian Clutch Size across Species and Space". PLoS Biology. 6 (12): e303. doi:10.1371/journal.pbio.0060303.{{cite journal}}: CS1 maint: unflagged free DOI (link)
"https://ml.wikipedia.org/w/index.php?title=കാട്ടുമൂങ്ങ&oldid=3970142" എന്ന താളിൽനിന്ന് ശേഖരിച്ചത്