സൗന്ദര്യ
തെന്നിന്ത്യൻ ചലച്ചിത്രമേഖലയിലെ ഒരു നടിയായിരുന്നു സൗന്ദര്യ (കന്നഡ: ಸೌಂದರ್ಯ)(ജൂലൈ 18, 1972 - ഏപ്രിൽ 17, 2004). കന്നട, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ സൗന്ദര്യ അഭിനയിച്ചിട്ടുണ്ട്. 12 വർഷത്തെ അഭിനയ കാലഘട്ടത്തിൽ 100-ലധികം ചിത്രങ്ങളിൽ സൗന്ദര്യ അഭിനയിച്ചു.
സൗന്ദര്യ | |
---|---|
ജനനം | സൗമ്യ ജൂലൈ 18, 1972 |
മരണം | ഏപ്രിൽ 17, 2004 GKVK ക്യാമ്പസ്, ഇന്ത്യ | (പ്രായം 31)
മറ്റ് പേരുകൾ | സൗന്ദര്യ |
തൊഴിൽ | ചലച്ചിത്രനടി |
സജീവ കാലം | 1992 - 2004 |
ഉയരം | 5.7" |
ജീവിതപങ്കാളി(കൾ) | ജി. എസ്. രഘു |
അഭിനയ ജീവിതം
തിരുത്തുക1992-ൽ പുറത്തിറങ്ങിയ ഗന്ധർവ എന്ന കന്നട ചിത്രമാണ് സൗന്ദര്യയുടെ ആദ്യ ചിത്രം. പിന്നീട് എം.ബി.ബി.എസ് പഠനകാലത്ത് അമ്മൊരു എന്ന ചിത്രത്തിൽ സൗന്ദര്യ അഭിനയിക്കുകയും ആ സിനിമയുടെ വിജയത്തോടെ പഠിത്തം അവസാനിപ്പിക്കുകയും ചെയ്തു.
ഹിന്ദിയിൽ അമിതാബ് ബച്ചൻ നായകനായി അഭിനയിച്ച സൂര്യവംശം എന്ന ചിത്രത്തിൽ അഭിനയിച്ചത് വളരെയധികം ജനശ്രദ്ധ നേടി. അഭിനയം കൂടാതെ സൗന്ദര്യ ദ്വീപ എന്ന ചിത്രം നിർമ്മിക്കുകയും ചെയ്തു. ഗിരീഷ് കാസറവള്ളി സംവിധാനം ചെയ്ത ഈ ചിത്രം ധാരാളം ദേശീയ, സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ നേടുകയുണ്ടായി. സൗന്ദര്യയുടെ അവസാനത്തെ ചിത്രം കന്നട ചിത്രമായ ആപ്തമിത്ര ആയിരുന്നു. മലയാളചിത്രമായ മണിച്ചിത്രത്താഴിന്റെ കന്നഡ റീമേക്ക് ആയിരുന്നു ആ ചിത്രം.
തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിൽ പ്രധാന നായകന്മാരായ രവിചന്ദ്രൻ, വിഷ്ണുവർദ്ധൻ, രജനികാന്ത്, ചിരഞ്ജീവി, കമലഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ജയറാം എന്നിവരുടെ കൂടെ അഭിനയിച്ചതുകൂടാതെ ബോളിവുഡ് നടനായ അമിതാബ് ബച്ചന്റെ കൂടെയും സൗന്ദര്യ നായികയായി അഭിനയിച്ചിട്ടുണ്ട്.
ആദ്യ ജീവിതം
തിരുത്തുകവ്യവസായിയും, ചലച്ചിത്ര എഴുത്തുകാരനുമായ കെ.എസ്.സത്യനാരായണന്റെ മകളായി ബെങ്കളൂരുവിലാണ് സൗന്ദര്യ ജനിച്ചത്.
സ്വകാര്യ ജീവിതം
തിരുത്തുകഒരു ബ്രാഹ്മണ കുടുംബത്തിലാണ് സൗന്ദര്യ ജനിച്ചത്. തന്റെ കളിക്കൂട്ടുകാരനും ബന്ധുവുമായ ജി.എസ്. രഘുവിനെ 27, ഏപ്രിൽ 2003ൽ വിവാഹം ചെയ്തു.
മരണം
തിരുത്തുക2004, ഏപ്രിൽ 17 ന് ബെംഗളുരുവിലുണ്ടായ ഒരു വിമാന അപകടത്തിൽ സൗന്ദര്യ മരണമടഞ്ഞു. ഒരു ചെറിയ സ്വകാര്യ വിമാനത്തിൽ യാത്ര തുടങ്ങിയപ്പോൾ തന്നെ വിമാനത്തിന് തീ പിടിച്ച് അപകടമുണ്ടാവുകയായിരുന്നു.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Soundarya
- Soundarya Telugu Videos Songs categorized by Movie[പ്രവർത്തിക്കാത്ത കണ്ണി]
- Photo gallery from my-telugu.com Archived 2008-01-19 at the Wayback Machine.
- A School in the name of Soundarya inaugurated on 15 May 2005 Archived 2008-11-23 at the Wayback Machine.
- സൗന്ദര്യ at WikiMapiaWikimapia bookmark of Amara Soundarya Vidyalaya school
- Soundarya Image Gallery[പ്രവർത്തിക്കാത്ത കണ്ണി]