സൊണേക്വ മാർട്ടിൻ-ഗ്രീൻ

അമേരിക്കന്‍ ചലചിത്ര നടി
(Sonequa Martin-Green എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു അമേരിക്കൻ നടിയും നിർമ്മാതാവുമാണ് സൊണേക്വ മാർട്ടിൻ-ഗ്രീൻ[1] (ജനനം മാർച്ച് 21, 1985). ദി വാക്കിങ് ഡെഡ് എന്ന ടെലിവിഷൻ പരമ്പരയിലെ സാഷാ വില്ലിംസ് എന്ന വേഷം ഏറെ പ്രശസ്തി നേടിക്കൊടുത്തു.[2] 2012 മുതൽ 2017 വരെ അവർ ഈ കഥാപാത്രത്തെ അവതരിപ്പിച്ചു. ദ ഗുഡ് വൈഫ്‌ എന്ന പരമ്പരയിലെ കോർട്ണി വെൽസ് എന്ന പ്രാധാന്യമുള്ള ആദ്യ വേഷം ലഭിക്കുന്നതിന് മുൻപ് അവർ അനേകം സ്വതന്ത്ര ചിത്രങ്ങളിലും അഭിനയിച്ചു. വൺസ് അപ്പോൺ എ ടൈം, ന്യൂ ഗേൾ തുടങ്ങിയ പരമ്പരകളിലും ആവർത്തിക്കുന്ന റോളുകൾ ചെയ്തു.[3][4][5][6] ഇപ്പോൾ അവർ സ്റ്റാർ ട്രെക്ക്: ഡിസ്കവറി എന്ന ടെലിവിഷൻ പരമ്പരയിൽ മൈക്കിൾ ബെർഹാം എന്ന വേഷം അഭിനയിക്കുന്നു. 

സൊണേക്വ മാർട്ടിൻ-ഗ്രീൻ
Sonequa Martin-Green
ജനനം
സൊണേക്വ മാർട്ടിൻ

(1985-03-21) മാർച്ച് 21, 1985  (39 വയസ്സ്)
കലാലയംഅലബാമ സർവ്വകലാശാല
തൊഴിൽനടി, നിർമ്മാതാവ്
സജീവ കാലം2005–ഇന്നുവരെ
ജീവിതപങ്കാളി(കൾ)
കെൻറിക് ഗ്രീൻ
(m. 2010)
കുട്ടികൾ1

അഭിനയ ജീവിതം

തിരുത്തുക

ചലച്ചിത്രം

തിരുത്തുക
വർഷം പേര് കഥാപാത്രം
2005 നോട്ട് ക്വൈറ്റ് റൈറ്റ് കൊക്കോ ഡിലൈറ്റ്
2007 ഐ-കാൻ-ഡി വിജെ
2008 ബ്ലൈൻഡ് തോട്ട്സ് ജെന ലോപ്പസ്
2009 ടോ ടു ടോ തോഷ സ്പിന്നർ
റിവേർസ് വാഷ് ഓവർ മി ഷാവ്ന കിംഗ്
2011 ഡാ ബ്രിക്ക് റേച്ചൽ
യെല്ലിങ് ടു ദ സ്കൈ ജോജോ പാർക്കർ
2012 ഷൊക്വേവ് ഡാർക്ക്സൈഡ് പ്രൈവറ്റ് ലാങ്

ടെലിവിഷൻ

തിരുത്തുക
വർഷം പേര് കഥാപാത്രം കുറിപ്പ്
2008 ലോ & ഓർഡർ : ക്രിമിനൽ ഇന്റന്റ് കിയാന റിച്ച്മണ്ട് എപ്പിസോഡ്: "ലെഗസി"
2009 ആർമി വൈവ്സ് കനെസ്സ ജോൺസ് 3 എപ്പിസോഡുകൾ
2009–2011 ഗുഡ് വൈഫ് കോർട്ട്നെ വെൽസ് 8 എപ്പിസോഡുകൾ
2011 ഗോസിപ്പ് ഗേൾ ജോവാന എപ്പിസോഡ്: "ദി ജുവൽ ഓഫ് ഡിനയൽ"
2012 എൻവൈസി 22 മൈക്കൽ ടെറി 5 എപ്പിസോഡുകൾ
2012–2017 ദ വാക്കിങ് ഡെഡ് സാഷ വില്യംസ് 44 എപ്പിസോഡുകൾ
ആവർത്തന (സീസൺ 3)
ഒപ്പം അഭിനയവും (സീസണുകൾ 4-5)
പ്രധാന വേഷം (സീസണുകൾ 6-7)
2013 വൺസ് അപ്പോൺ എ ടൈം ടമാറ 7 എപ്പിസോഡുകൾ
2016 എസ്കേപ്പ് അജ്ഞാതമാണ് അജ്ഞാതമാണ്
2016–2017 ന്യൂ ഗേൾ റോണ്ടാ 2 എപ്പിസോഡുകൾ
2017 പെൻ സീറോ: പാർട്ട് ടൈം ഹീറോ പൈറേറ്റ് മരിയ (ശബ്ദം) 2 എപ്പിസോഡുകൾ
2017– മുതൽ സ്റ്റാർ ട്രെക്ക്: ഡിസ്കവറി മൈക്കിൾ ബേൺഹാം മുഖ്യ കഥാപാത്രം
  1. @WalkingDead_AMC (2017-03-21). "We're all in for @SonequaMG's birthday. #TWD". Twitter. Retrieved 2017-04-04.
  2. Garrett, Tommy Lightfoot (2012-12-31). "Actress Sonequa Martin-Green Does Double Duty On ABC's 'Once Upon A Time' And AMC's 'The Walking Dead', Highlight Hollywood News". Highlight Hollywood. Retrieved 2013-04-04.
  3. Mitovich, Matt Webb (2012-12-31). "'Once Upon a Time' Season 2 Spoilers — Sonequa Martin-Green as Tamara". TVLine. Retrieved 2013-04-04.
  4. "'Walking Dead' Actress Sonequa Martin-Green Is Headed To 'Once Upon A Time'". HuffPost. 2012-12-31. Retrieved 2013-04-04.
  5. Fletcher, Alex (2013-01-02). "'Walking Dead' actress Sonequa Martin-Green joins 'Once Upon a Time'". Digital Spy. Archived from the original on 2015-09-25. Retrieved 2013-04-04.
  6. Flanagan, Ben (2013-01-03). "UA theatre alum Sonequa Martin-Green lands role on ABC hit 'Once Upon a Time'". Al.com. Retrieved 2013-04-04.

ബാഹ്യ കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സൊണേക്വ_മാർട്ടിൻ-ഗ്രീൻ&oldid=4101601" എന്ന താളിൽനിന്ന് ശേഖരിച്ചത്