സോന ഹെയ്ഡൻ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(Sona Heiden എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയാണ് സോന ഹെയ്ഡൻ. തമിഴ് ചലച്ചിത്രങ്ങളിലെ ഐറ്റം ഗാനങ്ങളിലൂടെയാണ് ഇവർ പ്രേക്ഷകശ്രദ്ധ നേടിയത്. 2002-ലെ മിസ് തമിഴ് നാടു സൗന്ദര്യമത്സരത്തിൽ വിജയിച്ചിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലെ നിരവധി ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2008-ൽ പുറത്തിറങ്ങിയ കുസേലൻ എന്ന തമിഴ് ചലച്ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു. [1]

സോന ഹെയ്ഡൻ
Sona Heiden
ജനനം (1979-06-01) 1 ജൂൺ 1979  (45 വയസ്സ്)
തൊഴിൽനടി, ചലച്ചിത്ര നിർമ്മാതാവ്
സജീവ കാലം2001–തുടരുന്നു

സ്വകാര്യ ജീവിതം

തിരുത്തുക

1979 ജൂൺ 1-ന് ചെന്നൈയിലാണ് സോന ഹെയ്ഡൻ ജനിച്ചത്. പോർച്ചുഗീസ്-ഫ്രഞ്ച് വംശജന്റെയും ശ്രീലങ്കൻ തമിഴ് വനിതയുടെയും പുത്രിയാണ്. ചെന്നൈയിലെ ലുസാരസ് റോഡ് കോൺവെന്റ് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അണ്ണാമലൈ സർവ്വകലാശാലയിൽ നിന്നു കൊമേഴ്സ് ബിരുദം നേടി. അതിനുശേഷം മധുരൈ കാമരാജ് സർവ്വകലാശാലയിൽ ഫാഷൻ ഡിസൈനിങ് ഡിപ്ലോമ കോഴ്സിനു ചേർന്നു. സോനയ്ക്കു രണ്ടു സഹോദരിമാരുണ്ട്.

തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലെ നിരവധി ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള സോനയ്ക്കു സ്വന്തമായി ഒരു ചലച്ചിത്ര നിർമ്മാണ കമ്പനിയുണ്ട്. സ്ത്രീകൾക്കു വേണ്ടിയുള്ള ഒരു വസ്ത്ര വ്യാപാര സ്ഥാപനവും ഇവരുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നുണ്ട്.[2]

ചലച്ചിത്രങ്ങൾ

തിരുത്തുക

അഭിനയിച്ചവ

തിരുത്തുക
വർഷം സിനിമ കഥാപാത്രം ഭാഷ കുറിപ്പുകൾ
2001 പൂവെല്ലാം ഉൻ വാസം അനിത തമിഴ്
ഷാജഹാൻ തമിഴ്
2003 വില്ലൻ തെലുങ്ക്
വീടെ തെലുങ്ക് അതിഥി വേഷം
2004 ആന്ധ്രവാല തെലുങ്ക്
ആയുധം തെലുങ്ക്
2006 ശിവപ്പതികാരം തമിഴ് അതിഥി വേഷം
2007 കേൾവി കുറി ദിവ്യ തമിഴ്
മൃഗം തമിഴ്
2008 രൗദ്രം സുഭദ്ര മലയാളം
കുസേലൻ സോന തമിഴ്
സ്വർണം ആച്ചിപ്പെണ്ണ് മലയാളം അതിഥി വേഷം
പാത്ത് പാത്ത് മോഹിനി തമിഴ്
പാർത്ഥൻ കണ്ട പരലോകം പൂങ്കൊടി മലയാളം
2009 നം യജമാനര് കന്നഡ
നാരി മലയാളം
വേനൽ മരം മുത്തുലക്ഷ്മി മലയാളം
ഗുരു എൻ ആൾ സുഗുണ തമിഴ്
അഴകർ മാലൈ തമിഴ് അതിഥി വേഷം
2011 കോ രേഷ്മ കോത്താരി തമിഴ് അതിഥി വേഷം
2012 ഒമ്പതുള്ള ഗുരു കുമുദു ടീച്ചർ തമിഴ്
കർമ്മയോദ്ധാ മലയാളം
2013 സൊക്കളി തമിഴ്
മിഴി സുശീല മലയാളം
വീരചോഴൻ തമിഴ്
കഥയല്ലിത് ജീവിതം മലയാളം
2014 യാമിരുക്ക ബയമേ സോന ഹെയ്ഡനായി തന്നെ അഭിനയിച്ചു തമിഴ്
നിനവിൽ നിൻഡ്രവൾ തമിഴ്
ആമയും മുയലും പഞ്ചവർണം മലയാളം
2015 അമർ അക്ബർ ആന്റണി ഉഷ മലയാളം
എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ വസുന്ധര മലയാളം
2016 ജിതൻ 2 തമിഴ്
ഒപ്പം സർദാർജിയുടെ ഭാര്യ മലയാളം
Virumandikkum Sivanandikkum തമിഴ്
2017 ബ്രഹ്മ.കോം തമിഴ്

നിർമ്മാണം

തിരുത്തുക
വർഷം സിനിമ സംവിധായകൻ കഥാപാത്രം കുറിപ്പുകൾ
2010 കനിമൊഴി
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-07-03. Retrieved 2018-06-13.
  2. http://chennaionline.com/cityfeature/Trends/Jan09/01story77.aspx

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സോന_ഹെയ്ഡൻ&oldid=3947555" എന്ന താളിൽനിന്ന് ശേഖരിച്ചത്