വള്ളിത്തക്കാളി
ചെടിയുടെ ഇനം
(Solanum seaforthianum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെക്കേ അമേരിക്കയിലെ ഉഷ്ണമേഖലാവാസിയായ ഒരു വള്ളിച്ചെടിയാണ് വള്ളിത്തക്കാളി. (ശാസ്ത്രീയനാമം: Solanum seaforthianum). ബ്രസീലിയൻ നൈറ്റ്‌ഷേഡ് (Brazilian nightshade) എന്ന് അറിയപ്പെടുന്നു[1]. ആവശ്യത്തിന് ഇട നൽകിയാൽ 20 ft (6 m) വരെ ഉയരത്തിൽ പടരാൻ കഴിയും ഈ ചെടിക്ക്. ചൂടിനെ നന്നായി താങ്ങാൻ കഴിവുള്ള ഈ ചെടി പക്ഷേ തണുപ്പിനെ സഹിക്കില്ല. ആൽക്കലോയ്‌ഡുകളായ അട്രോപിൻ, സ്കൊപോലാമിൻ, ഹയോസ്യാമിൻ എന്നിവ അടങ്ങിയതിനാൽ ചെറിയതോതിൽ വിഷമുള്ള ഇവ ഭക്ഷ്യയോഗ്യമല്ല.[2]
വള്ളിത്തക്കാളി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | S. seaforthianum
|
Binomial name | |
Solanum seaforthianum |
ആസ്ത്രേലിയ, ആഫ്രിക്ക, ഇൻഡോചൈന, ശാന്തസമുദ്രദ്വീപുകൾ, ഇന്ത്യ എന്നിവിടങ്ങളിൽ പ്രാദേശികസസ്യങ്ങൾക്കുള്ള ഭീഷണിമൂലവും കന്നുകാലികൾക്കു വിഷബാധയേൽക്കുന്നതിനാലും ഇതിനെ ഒരു അധിനിവേശസസ്യമായിക്കരുതിപ്പോരുന്നു.[3]
അവലംബം
തിരുത്തുക- ↑ "Solanum seaforthianum". Natural Resources Conservation Service PLANTS Database. USDA. Retrieved 17 November 2015.
- ↑ Janaki-Ammal, E.K.; Viswanathan, T.V. (1975). "A new garden plant for India: tetraploid Solanum seaforthianum". Indian Horticulture. Sept 1975: 25.
- ↑ "Factsheet - Solanum seaforthianum (Brazilian Nightshade)". lucidcentral.org.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Media related to Solanum seaforthianum at Wikimedia Commons
- Solanum seaforthianum എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.