സൈമണി

(Simony എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്രിസ്തീയസഭകളിലെ കൂദാശകളും സഭാധികാരശ്രേണിയിലെ വിശുദ്ധപദവികളും വിലയ്ക്കു വിൽക്കുന്ന തെറ്റാണ് സൈമണി എന്ന പേരിൽ അറിയപ്പെടുന്നത്. പുതിയനിയമത്തിൽ അപ്പസ്തോലന്മാരുടെ നടപടികളുടെ പുസ്തകം 8-ആം അദ്ധ്യായത്തിൽ പ്രത്യക്ഷപ്പെടുന്ന സൈമൺ മാഗസ് (ശിമോൻ)[1] എന്ന വ്യക്തിയുടെ പേരിലാണ് ഇതറിയപ്പെടുന്നത്. ആദിമസഭയിൽ, യേശുശിഷ്യന്മാരായ പത്രോസും യോഹന്നാന്നും വിശ്വാസികളുടെ മേൽ കൈവച്ച് അവർക്ക് പരിശുദ്ധാത്മാവിനെ പകർന്നു നൽകുന്നതു കണ്ട സൈമൺ, അവർക്കുണ്ടായിരുന്ന ഈ വരം തനിക്കു വിലക്കു നൽകാൻ ആവശ്യപ്പെടുന്നു.[2] അതിൽ നിന്നാണ് ഈ തെറ്റിന് അയാളുമായി ബന്ധപ്പെട്ട പേരു ലഭിച്ചത്.

സൈമണിയുടെ പാപത്തിന് നരകശിക്ഷ അനുഭവിക്കുന്ന നിക്കോളാസ് മൂന്നാമൻ മാർപ്പാപ്പയുമായി ഡാന്റെ അലിഘിയേരി സംസാരിക്കുന്നു. ഡാന്റെയുടെ ഡിവൈൻ കോമഡിയുടെ നരകഖണ്ഡത്തെ ആശ്രയിച്ച് ഗുസ്താവ് ഡോറിന്റെ ചിത്രീകരണം
സൈമണിയിൽ ഏർപ്പെടുന്ന ആശ്രാമാധിപൻ, 12-ആം നൂറ്റാണ്ടിലെ ഫ്രാൻസിൽ നിന്നുള്ള ചിത്രം)

സ്വാർത്ഥലാഭത്തിനു വേണ്ടിയുള്ള ആത്മീയതയുടെ എല്ലാവിധ കൈമാറ്റങ്ങളുടേയും വിശേഷണമായും ഈ പദം ഉപയോഗിക്കാറുണ്ട്.[3][4]

  1. അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 8: 9, 13, 18-24
  2. The Reader's Encyclopedia (1965), New York: Thomas Y. Crowell Company, vol.2, p.932, "Simon."
  3. Smith (1880)
  4. Halsbury 832

ഗ്രന്ഥസൂചി

തിരുത്തുക
  • This article incorporates text from the Encyclopædia Britannica Eleventh Edition, a publication now in the public domain.
  • Lord Mackay of Clashfern (ed.) (2002) Halsbury's Laws of England, 4th ed. Vol.14, "Ecclesiastical Law", 832 'Penalties and disability on simony'; 1359 'Simony' (see also current updates)
  • Smith, W. (1880). A Dictionary of Christian Antiquities: Being a Continuation of the 'Dictionary of the Bible'. J.B. Burr Pub. Co. pp. "Simony".
  • Weber, N. A. (1913) "Simony", Catholic Encyclopaedia'
"https://ml.wikipedia.org/w/index.php?title=സൈമണി&oldid=3779452" എന്ന താളിൽനിന്ന് ശേഖരിച്ചത്