സിഗ്രിഡ് ഉൺസെറ്റ്
സിഗ്രിഡ് ഉൺസെറ്റ് (20മേയ് 1882 – 10 ജൂൺ 1949), 1928-ൽ സാഹിത്യത്തിനുളള നോബൽ സമ്മാനം നേടിയ വനിതയായിരുന്നു. തന്റെ നോവലുകളിലൂടെ മധ്യകാലഘട്ടത്തിലെ സ്കാൻഡിനേവിയൻ ജീവിത രീതികളെ അവർ പുറം ലോകത്തിനു പരിചയപ്പെടുത്തി.
സിഗ്രിഡ് ഉൺസെറ്റ് | |
---|---|
ജനനം | Kalundborg, Denmark | 20 മേയ് 1882
മരണം | 10 ജൂൺ 1949 Lillehammer, Norway | (പ്രായം 67)
തൊഴിൽ | Writer |
ദേശീയത | Norwegian |
അവാർഡുകൾ | Nobel Prize in Literature 1928 |
ജീവിതരേഖ
തിരുത്തുകഡെന്മാർക്കിലെ കാലുന്ദ്ബോഗിലാണ് സിഗ്രിഡ് ജനിച്ചത്. കുടുംബം പിന്നീട് നോർവേയുടെ തലസ്ഥാനമായ ഓസ്ലൊയിലേക്ക് താമസം മാറ്റി. പഠനത്തിൽ സിഗ്രിഡിന് വലിയ താത്പര്യമില്ലാതിരുന്നു. മാതാപിതാക്കൾ നിരീശ്വരവാദികളായിരുന്നതിനാ സിഗ്രിഡിന്റെ ചായ്വും ഈ ഭാഗത്തേക്കു തന്നേയായിരുന്നു. പക്ഷേ വിവാഹവും ആഗോളയുദ്ധവും സിഗ്രിഡിന്റെ മതചിന്തയിൽ മാറ്റങ്ങൾ വരുത്തി. 1924-ൽ റോമൻ കത്തോലിക്കാസഭയിൽ ചേർന്നു. ഇത് പല ബുദ്ധിമുട്ടുകൾക്കും കാരണമായി.[1] 1940-ൽ ജർമനി നോർവേയെ ആക്രമിച്ചപ്പോൾ സിഗ്രിഡ് അമേരിക്കയിൽ അഭയം തേടി. യുദ്ധാനന്തരം നോർവേയിലേക്ക് തിരിച്ചെത്തി. 1949- അറുപത്തിയേഴാമത്തെ വയസ്സിൽ മൃതിയടഞ്ഞു. മുപ്പതിലധികം കൃതികൾ അവരുടേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
ശ്രദ്ധേയമായ കൃതികൾ
തിരുത്തുകഅവലംബം
തിരുത്തുക
സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1926-1950) |
---|
1926: ദെലാദ | 1927: ബെർഗ്സൺ | 1928: ഉൺസെറ്റ് | 1929: മാൻ | 1930: ലൂയിസ് | 1931: കാൾഫെൽഡ് | 1932: ഗാൾസ്‌വർത്തി | 1933: ബുനിൻ | 1934: പിരാന്തല്ലോ | 1936: ഒ നീൽ | 1937: ഗാർഡ് | 1938: ബക്ക് | 1939: സില്ലൻപാ | 1944: ജെൻസൺ | 1945: മിസ്റ്റ്‌റാൾ | 1946: ഹെസ്സെ | 1947: ഗിദെ | 1948: എലിയട്ട് | 1949: ഫോക്നർ | 1950: റസ്സൽ |