സയാമീസ് ഫൈറ്റർ മത്സ്യം
ഒരു അലങ്കാര മത്സ്യം ആണ് സയാമീസ് ഫൈറ്റർ മത്സ്യങ്ങൾ. ബീറ്റ എന്ന പേരിലും ഇവ അറിയപ്പെടുന്നു. ബീറ്റ സ്‌പ്ലെൻഡെൻസ് എന്ന് ആണ് ദ്വിപദനാമ നാമം. ഇവ വളരെയേറെ പ്രശസ്തമായ ഒരു ശുദ്ധജല അലങ്കാര മത്സ്യം ആണ്. ഈ മീനുകളുടെ വന്യ പുർവികരെ തായ്‌ലാന്റ്, മലേഷ്യ, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലാണ് കണ്ടു വരുന്നത്. നിറയെ ചെടികൾ ഉള്ള കുളങ്ങൾ, സാവധാനം ഒഴുകുന്ന അരുവികൾ, നെൽപ്പാടങ്ങൾ, വെള്ളം കെട്ടി നില്ക്കുന്ന ചതുപ്പ് പ്രദേശങ്ങൾ തുടങ്ങിയ ഓക്സിജന്റെ അളവ് കുറഞ്ഞ വെള്ളമുള്ള പ്രദേശങ്ങൾ എന്നിവയാണ് ഇവയുടെ ആവാസകേന്ദ്രങ്ങൾ.[2] ഈ ജെനുസിന്റെ പേരിന്റ് ഉത്പത്തി ഇകാൻ ബെട്ടഹ് എന്ന തായ്‌ലാന്റ് തദ്ദേശീയ പദത്തിൽ നിന്നാണ്. തായ് ഭാഷയിൽ ഇവയെ പ്ലാ-കാട് അല്ലെങ്കിൽ ട്രേ കരേം എന്നാണ് വിളിക്കുന്നത്, അർത്ഥം പോരാളി മത്സ്യം.[3]
സയാമീസ് ഫൈറ്റർ മത്സ്യം | |
---|---|
ആൺ സയാമീസ് ഫൈറ്റർ | |
വന്യ പെൺ സയാമീസ് ഫൈറ്റർ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | B. splendens
|
Binomial name | |
ബീറ്റ സ്‌പ്ലെൻഡെൻസ് Regan, 1910
|
വിവരണം
തിരുത്തുകസാധാരണയായി പൂർണവളർച്ച എത്തിയവയ്ക്ക് 3 ഇഞ്ച് വരെ ആണ് നീളം (വാൽ അടക്കം). മനോഹരമായ ചിറകുകൾക്കും, നിറങ്ങൾക്കും ഇവ പ്രസിദ്ധം ആണെങ്കിലും ഇവയുടെ സ്വാഭാവിക നിറം മങ്ങിയ പച്ച അല്ലെകിൽ തവിട്ട് ആണ്. വന്യ ജാതികൾക്ക് ചിറകുകൾക്ക് നീളവും വളരെ കുറവായിരിക്കും. ഭംഗിയേറിയ ചിറകുകളും നിറങ്ങളും വർഷങ്ങളുടെ തിരഞ്ഞെടുത്തുള്ള ഇണചേർകലിന്റെ ഫലം ആണ്. ശരിയായ രീതിയിൽ പരിപാലിക്കുകയും ഭക്ഷണം നൽകുകയും ചെയ്യുന്ന പക്ഷം ഇവ 2 വർഷം വരെ അക്വേറിയത്തിൽ ജീവിക്കുന്നു. ചുരുക്കം ചിലവ 10 വർഷം വരെ ജീവിച്ചിട്ടുണ്ട്.[4]
ഇവ ഗൌരാമി കുടുംബത്തിൽ പെട്ട മത്സ്യം ആണ്. ബീറ്റാ എന്ന ജെനുസിൽ 50 ഓളം ഇനങ്ങൾ ഉണ്ടെങ്കിലും ഇവയിൽ ബീറ്റ സ്‌പ്ലെൻഡെൻസ് ആണ് അക്വേറിയ സൂക്ഷിപ്പുക്കാരുടെ പ്രിയപ്പെട്ട ഇനം. ഉഷ്ണമേഖല പ്രദേശങ്ങളിൽ ഉള്ള മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് കുറച്ച് കൂടെ ചൂടുള്ള വെള്ളം ആണ് ഇവയ്ക്ക് ഇഷ്ടം ഏകദേശം 25-30 ഡിഗ്രി സെൽഷ്യസ്.
വായുവിൽ നിന്നു നേരിട്ടും ശ്വസിക്കാൻ സാധിക്കും എന്ന കാരണം കൊണ്ട് ഇവയെ പലപ്പോഴും ചെറിയ അക്വേറിയങ്ങളിൽ വളർത്താറുണ്ട്. എന്നാൽ കുറഞ്ഞ അളവിൽ ഉള്ള വെള്ളം മിക്കപ്പോഴും പലവിധ രോഗങ്ങൾക്കും അത് വഴി മരണത്തിനും കാരണമാകാറുണ്ട്.
ശ്വസനം
തിരുത്തുകസയാമീസ് ഫൈറ്ററുകൾ ജലത്തിൽ കലർന്ന ഓക്സിജൻ കൂടാതെ വായുവിൽ നിന്നു നേരിട്ടും ശ്വസിക്കാറുണ്ട്. ഇതിനു ഇവക്ക് ലാബ്രിന്ത് എന്ന പ്രത്യേക അവയവം ഉണ്ട്. ഇത് കൊണ്ട് തന്നെ ഇവയ്ക്ക് മലിന ജലത്തിലും ജീവിക്കാം എന്നും കാര്യമായ പരിചരണങ്ങൾ ഒന്നും വേണ്ട എന്നും ഒരു ധാരണ ഉണ്ട്. എന്നാൽ സത്യത്തിൽ ഇപ്രകാരം സൂക്ഷിക്കുന്ന മത്സ്യങ്ങളിൽ ചിറകുകൾ പൂപ്പൽ വരാനും മറ്റ് രോഗങ്ങൾ പിടിപ്പെടാനും സാധ്യത ഏറെ ആണ്.[5]
പ്രജനനം
തിരുത്തുകവളരെ സങ്കീർണമായ പ്രജനന രീതി ആണ് ഇവയുടെത്. അണ്ഡ-ബീജ സംയോജനം ശരീരത്തിന് പുറത്തു ആണ് സംഭവിക്കുന്നത്. വായു കുമിളകൾ കൊണ്ട് കൂട് ഒരുക്കി ആണ് ഇവ മുട്ട ഇടുന്നത്.[6] പ്രജനനത്തിനു പ്രതേക സമയം ഇല്ല. ജനിച്ച് ഏകദേശം എട്ടുമാസം കൊണ്ടാണ് ഇവ ലൈംഗിക പക്വത നേടുന്നത്. ഈ സമയം മുതലാണ് പ്രജനന കാലം.
പ്രജനന സജ്ജമായ ആൺ മത്സ്യം ജലോപരിതലത്തിൽ വായു കുമിളകൾ കൊണ്ട്കൂട് ഒരുക്കുന്നു. കുമിള കൂട് വെള്ളത്തിന്റെ ഉപരിതലത്തിൽ വീഴുന്ന ഇലയുടെ അടിയിലും മറ്റും നിർമിച്ച് കാണാറുണ്ട്. കൂടൊരുക്കി കഴിഞ്ഞാൽ ഇണയെ ആകർഷിച്ച് കൂടിന് അടിയിൽ കൊണ്ട് വരുന്നു. ഇവിടെ വെച്ച് പെൺ മത്സ്യം മുട്ടകൾ ഇടുന്നു. ആൺ മത്സ്യം ബീജവും വർഷിക്കുന്നു. അണ്‌ഡ-ബീജ സങ്കലനം നടക്കുന്നു. താഴേക്ക് വീഴുന്ന മുട്ടകൾ ആൺ മത്സ്യം വായിൽ എടുത്തു കൊണ്ട് വന്ന് കൂട്ടിൽ നിക്ഷേപിക്കുന്നു. ഇണ ചേരൽ കഴിഞ്ഞാൽ പെൺ മത്സ്യം മുട്ടകൾ തിന്നാൻ സാധ്യത ഉള്ളത് കൊണ്ട് തന്നെ ആൺ ഫൈറ്റർ പെൺ ഫൈറ്ററിനെ തുരത്തി ഓടിക്കുന്നു. രണ്ടാം ദിവസം മുട്ടകൾ വിരിഞ്ഞു ഇറങ്ങുന്ന മത്സ്യകുഞ്ഞുങ്ങൾ രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ കൂട് വിട്ട് പോകുന്നു. ആൺ ഫൈറ്റർ ആണ് ഈ കാലയളവിൽ അത്രയും കൂടും കുഞ്ഞുങ്ങളെയും പരിപാലിക്കുന്നതും സംരക്ഷിക്കുന്നതും.[7]
ഭക്ഷണം
തിരുത്തുകഇവയുടെ വായ മുകളിലേക്ക് ആണ് തുറക്കുന്നത് കാരണം ജലോപരിതലത്തിൽ ആണ് ഇവ മിക്കവാറും ഭക്ഷണം കണ്ടെത്തുന്നത്. മാംസ ഭോജികൾ ആണ് ഇവ. കൂടിയ ഉപാപചയനിരക്ക് ഉള്ളത് കൊണ്ട് തന്നെ ഇടയ്ക്കിടെ ഭക്ഷണം കഴിക്കുക ആവശ്യം ആണ്. വെള്ളത്തിൽ വീഴുന്ന പ്രാണികളെയും കീടങ്ങളെയും ഇവ ഭക്ഷണം ആക്കുന്നു. കൊതുകിന്റെ കൂത്താടി എന്നിവ ആണ് മുഖ്യ ആഹാരം.[8]
സ്വഭാവം
തിരുത്തുകഇങ്ങനെ പേര് വരാൻ കാരണം ഇവയുടെ ആക്രമണ വാസന നിറഞ്ഞ സ്വഭാവം ആണ്. തന്റെ വാസസ്ഥലത്ത് മറ്റു ഒരു ഫൈറ്റർ മത്സ്യം വരുന്നത് ഇവക്ക് തീരെ ഇഷ്ടമല്ല.
രണ്ടു ആൺ മത്സ്യങ്ങൾ തമ്മിൽ കണ്ടാൽ പിന്നെ രണ്ടിൽ ഒരാളുടെ ജീവൻ പോകുന്നത് വരെ ഇവ പോര് തുടരും. മാംസഭോജി ആയതു കൊണ്ട് തന്നെ മറ്റു ചെറു മീനുകളെ ഇവ ആഹാരം ആക്കാറുണ്ട്. വാലിനു വലിപ്പമേറിയ മറ്റു അലങ്കാരമത്സ്യങ്ങളുടെ കൂടെ പാർപ്പിക്കുകയാണെങ്കിൽ ചിലപ്പോൾ അവയുടെ വാല് കടിച്ചു മുറിക്കുന്ന സ്വഭാവവും കണ്ടു വരുന്നു.[9] പൊതുവേ വലിയ ഒരു മീൻ കൂട്ടത്തിൽ ശാന്ത സ്വഭാവി ആണെങ്കിലും ചിലപ്പോഴൊക്കെ മറ്റു മീനുകളെ അക്രമിക്കാറുണ്ട്.
പോരാട്ട ചരിത്രം
തിരുത്തുകസയാം, മലയ നാടുകളിൽ (ഇപോഴത്തെ തായ്‌ലാൻഡ്, മലേഷ്യ) പത്തൊമ്പതാം നൂറ്റാണ്ട് മുതൽ തന്നെ പോരാട്ട മത്സരങ്ങൾക്കായി ഈ മത്സ്യങ്ങളെ പിടിച്ചു വളർത്തിയിരുന്നു.
വന്യ ജാതികൾ പരസ്പരം വളരെ കുറച്ചു നിമിഷങ്ങൾ മാത്രമേ പോരടിക്കുകയുള്ളു, മിക്കപ്പോഴും ഒരാൾ ഈ യുദ്ധത്തിൽ നിന്നും പിൻവാങ്ങുകയാണ് പതിവ്. ഇണക്കി വളർത്തുന്ന ജാതികൾ പലപ്പോഴും പോരിനായി മാത്രം പ്രതേകമായി ഉരുത്തിരിച്ച് എടുത്തവയാണ്. ഇവയുടെ പോരാട്ടങ്ങൾ മിക്കപോഴും ഏറെ സമയം നീണ്ടു നിൽക്കും. ഇവിടെയും മികപ്പോഴും ഒരു മത്സ്യം പിൻവാങ്ങുന്നതു വരെ ആണ് മത്സരം. വളരെ അധികം പണം വാതുവെയ്പ്പ് നടത്തുന്നു ഈ മത്സരങ്ങളിൽ. ഒരു പരമ്പരാഗത മത്സരമായി ആണ് ഇതിനെ കണക്കാക്കുന്നത്. എന്നാൽ മറ്റു ചില നാട്ടിൽ ഇത് മൃഗങ്ങളോടുള്ള ക്രൂരതയായി കാണുന്നു. അതിനാൽ മിക്ക രാജ്യങ്ങളിലും ഇത് നിയമം മൂലം നിരോധിച്ചിട്ടുണ്ട്. [10]
സയാമീസ് മത്സ്യങ്ങളെ ഉപയോഗിച്ചുള്ള പോരാട്ട മൽസരങ്ങളുടെ പ്രശസ്തി കണ്ട സയാം രാജാവ് അതിന് അനുമതിപത്രം ഏർപെടുത്തുകയും, നല്ല പോരാട്ട മത്സ്യങ്ങളെ ശേഖരിക്കാനും തുടങ്ങി. 1840 ൽ സയാം രാജാവ് തന്റെ കൈവശം ഉണ്ടായിരുന്ന അമുല്യമായ ചില സയാമീസ് മത്സ്യങ്ങളെ ഒരാൾക്ക് സമ്മാനിക്കുകയും അവ അയാൾ ഡോക്ടർ കാന്റൊരിനു കൈമാറുകയും ചെയ്തു. 9 വർഷം കഴിഞ്ഞു ഡോക്ടർ അവയെ വിവരിച്ച് കൊണ്ട് ലേഖനം എഴുതി മാക്രോപോഡസ് എന്ന് നാമകരണം ചെയ്യുകയും ചെയ്തു. 1909 ൽ പ്രശസ്ത ഇക്തിയോളജിസ്റ്റ് ചാൾസ് ടാററ് റീഗാൻ മാക്രോപോഡസ് എന്ന പേരിൽ വേറെ മത്സ്യ വർഗ്ഗം ഉണ്ടെന്ന് മനസ്സിലാകുകയും ഇണക്കി വളർത്തുന്ന സയാമീസ് ഫൈറ്റർ മത്സ്യങ്ങൾക്ക് ബീറ്റ സ്‌പ്ലെൻഡെൻസ് എന്ന് ദ്വിപദനാമ നാമം നൽകി.
പഠനങ്ങൾ
തിരുത്തുകമൃഗകളിലെ സ്വഭാവ ശാസ്ത്രം (ഏതോഓളജി) പഠനവിഷയം ആകിയ ശാസ്ത്രജ്ഞൻമാർ, പിന്നെ മൃഗ മനഃശാസ്ത്രജ്ഞൻമാർ (കംപരിടിവ് സൈക്കോളജി) എന്നിവർ ഇവയുടെ ആക്രമണ സ്വഭാവം പഠന വിഷയം ആക്കിയിട്ടുണ്ട്.[11]
അവലംബം
തിരുത്തുക- ↑ Vidthayanon, C. (2011). "Betta splendens". IUCN Red List of Threatened Species. Version 2012.2. International Union for Conservation of Nature. Retrieved 27 June 2013.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help) - ↑ http://animaldiversity.ummz.umich.edu/accounts/Betta_splendens/#habitat
- ↑ http://www.fishbase.org/summary/Betta-splendens.html
- ↑ http://genomics.senescence.info/species/entry.php?species=Betta_splendens
- ↑ Caller, Steven. "Betta Fish Introduction". My Betta Fish. Archived from the original on 2012-07-12. Retrieved 2012-08-01.
- ↑ http://www.aquaticcommunity.com/bettafish/breeding.php
- ↑ http://animal.discovery.com/pets/how-to-breed-betta-fish.htm
- ↑ http://animaldiversity.ummz.umich.edu/accounts/Betta_splendens/#food_habits
- ↑ http://nippyfish.net/bettas-101/choosing-a-tank/
- ↑ Source : Tourism Authority of Thailand. A Traveller's Guide to Thailand. Bangkok. copied http://webhome.idirect.com/~boweevil/Thaifishfighting.html Archived 2012-01-19 at the Wayback Machine.
- ↑ Bronstein, Paul M. (1998). "Agonistic Sequences and the Assessment of Opponents in Male Betta splendens". American Journal of Psychology. 265.
തുടർ വായനക്ക്
തിരുത്തുക- Simpson, M. J. A. (1968). The display of the Siamese fighting fish Betta splendens. Animal Behaviour Monographs, 1, 1-73.
- Thompson, T. (1966). Operant and Classically-Conditioned Aggressive Behavior in Siamese Fighting Fish. American Zoologist, 6, 629-741 (doi:10.1093/icb/6.4.629).
- http://www.bettatalk.com/how_bettas_spawn.htm Archived 2013-12-02 at the Wayback Machine.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകപരിശീലനക്കുറിപ്പുകൾ Do-It-Yourself എന്ന താളിൽ ലഭ്യമാണ്
- International Betta Congress
- New Facts of Betta Fish Archived 2013-12-20 at the Wayback Machine. - "New Facts Betta of Fish"
- Betta Fish Home Archived 2012-11-08 at the Wayback Machine. - The Unofficial Betta Fish blog
- Betta Fish Care
- How To Breed Bettas
- Bettas ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- Italian Betta Association - The official website of Italian Association about Bettas and Anabantoids.
- Betta Fish Merchandise Store - The Unofficial Betta Fish Merchandise Store