ഷെയ്ഖ് സയിദ് ക്രിക്കറ്റ് സ്റ്റേഡിയം

(Sheikh Zayed Cricket Stadium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യു.എ.ഇ യിലെ അബുദാബിയിലുള്ള ഒരു രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയമാണ് ഷെയ്ഖ് സയിദ് ക്രിക്കറ്റ് സ്റ്റേഡിയം.2004ൽ പൂർത്തിയായ ഷെയ്ഖ് സയിദ് സ്റ്റേഡിയം ലോകത്തെ ഏറ്റവും പുതിയ ക്രിക്കറ്റ് ഗ്രൗണ്ടുകളിലൊന്നാണ്[1].2009ൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെതിരെ നടന്ന ആക്രമണത്തെതുടർന്ന് പാകിസ്താനിൽ രാജ്യാന്തരമൽസരങ്ങൾ വിലക്കിയതോടെ പാകിസ്താന്റെ ഹോം മൽസരങ്ങൾ ഈ വേദിയിൽ നടക്കാറുണ്ട്[2].സ്കോട്ട്ലന്റും കെനിയയും തമ്മിൽ നടന്ന ഏകദിനമൽസരമാണ് ഈ സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് മൽസരം.2014 ഐ.പി.എല്ലിലെ ചില ലീഗ് മൽസരങ്ങൾക്കും ഈ സ്റ്റേഡിയം വേദിയായിട്ടുണ്ട്.

ഷെയ്ഖ് സയിദ് ക്രിക്കറ്റ് സ്റ്റേഡിയം
ملعب الكريكيت الشيخ زايد
ഗ്രൗണ്ടിന്റെ വിവരണം
സ്ഥാനംഅബുദാബി, ഐക്യ അറബ് എമിറേറ്റുകൾ
നിർദ്ദേശാങ്കങ്ങൾ24°23′47″N 54°32′26″E / 24.39639°N 54.54056°E / 24.39639; 54.54056
സ്ഥാപിതം2004
ഇരിപ്പിടങ്ങളുടെ എണ്ണം20,000
പ്രവർത്തിപ്പിക്കുന്നത്പാകിസ്താൻ ക്രിക്കറ്റ് ബോർഡ്
പാട്ടക്കാർപാകിസ്താൻ ദേശീയ ക്രിക്കറ്റ് ടീം
End names
നോർത്ത് എൻഡ്
പവലിയൻ എൻഡ്
അന്തർദ്ദേശീയ വിവരങ്ങൾ
ആദ്യ ടെസ്റ്റ്20–24 November 2010: പാകിസ്താൻ v ദക്ഷിണാഫ്രിക്ക
അവസാന ടെസ്റ്റ്13–17 October 2015: പാകിസ്താൻ v ഇംഗ്ലണ്ട്
ആദ്യ ഏകദിനം18 April 2006: പാകിസ്താൻ v ഇന്ത്യ
അവസാന ഏകദിനം14 January 2015: അഫ്ഗാനിസ്താൻ v സ്കോട്ട്ലൻഡ്
ആദ്യ അന്താരാഷ്ട്ര ടി2010 February 2010: അഫ്ഗാനിസ്താൻ v സ്കോട്ട്ലൻഡ്
അവസാന അന്താരാഷ്ട്ര ടി2030 November 2013: അഫ്ഗാനിസ്താൻ v അയർലണ്ട്

അവലംബം തിരുത്തുക

  1. "Sheikh Zayed Cricket Stadium- Abu Dhabi Cricket Club". AdCricketClub. Archived from the original on 2018-12-25. Retrieved 15 September 2015.
  2. "Sri Lankan cricket team in shooting". Guardian. Retrieved 2009-03-03.

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക