ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെതിരെ ലാഹോറിലുണ്ടായ ആക്രമണം

2009 മാർച്ച് 3-ന്‌ പാകിസ്താനിലെ ഗദ്ദാഫി സ്റ്റേഡിയത്തിനടുത്ത് ശ്രീലങ്കൻ ക്രിക്കറ്റ് ടീം സഞ്ചരിക്കുകയായിരുന്ന ബസ്സിനു നേരെ പന്ത്രണ്ടോളം വരുന്ന ആയുധധാരികൾ നിറയൊഴിച്ചു. ഗദ്ദാഫി സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ കളിക്കു വേണ്ടി കളിക്കാർ സഞ്ചരിക്കുകയായിരുന്ന ബസ്സിനു നേരെയായിരുന്നു ആക്രമണം. ഇതിൽ ആറ് ശ്രീലങ്കൻ കളിക്കാർക്ക് പരുക്കേൽക്കുകയും 5 പോലീസുകാർ മരിക്കുകയും ചെയ്തു[1]. ആക്രമണസ്ഥലത്തുനിന്നും ഗ്രനേഡുകളും റോക്കറ്റ് ലോഞ്ചറുകളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. [2]

ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെതിരെ ലാഹോറിലുണ്ടായ ആക്രമണം
പ്രമാണം:Gadaffibuilding in Lahore.gif
സ്ഥലംലാഹോർ, പാകിസ്താൻ
നിർദ്ദേശാങ്കം31°30′48.36″N 74°20′0.28″E / 31.5134333°N 74.3334111°E / 31.5134333; 74.3334111
തീയതിമാർച്ച് 3 2009 (UTC+5)
ആക്രമണത്തിന്റെ തരം
ambush
ആയുധങ്ങൾAK47, grenades and rockets
മരിച്ചവർFive Pakistani policemen
മുറിവേറ്റവർ
6 Sri Lankan Cricketers and 2 staff + reserve umpire Ahsan Raza
പങ്കെടുത്തവർ
12
പ്രതിരോധിച്ചവർPakistani police

2008 മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്താനിലെ പര്യടനം ഉപേക്ഷിച്ചതിനേത്തുടർന്നാണ് ശ്രീലങ്ക പാകിസ്താനിൽ പരമ്പരക്കെത്തിയത്. രണ്ട് ദിനങ്ങൾ പിന്നിട്ട രണ്ടാം ടെസ്റ്റും പരമ്പരയും ഉപേക്ഷിക്കപ്പെട്ടു. [3]

പരിക്കേറ്റ ശ്രീലങ്കൻ കളിക്കാർ തിരുത്തുക

അവലംബം തിരുത്തുക

  1. "Sri Lanka players hurt in attack". ശേഖരിച്ചത് 2009-03-03.
  2. "Sri Lankan cricket team in shooting". Guardian. ശേഖരിച്ചത് 2009-03-03.
  3. "Pakistan v Sri Lanka in 2008/09". Cricket Archive. 3 March 2009. മൂലതാളിൽ നിന്നും 2012-10-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 March 2009.