ഷംന കാസിം

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(Shamna Kasim എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇന്ത്യൻ ചലച്ചിത്രഅഭിനേത്രിയും പ്രൊഫഷണൽ നർത്തകിയും മോഡലുമാണ് പൂർണ്ണ എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെടുന്ന ഷംന കാസിം. അമൃതാ ടിവി. സൂപ്പർ ഡാൻസർ എന്ന പരിപാടിയിലൂടെ തുടക്കമിട്ട് 2004-ൽ എന്നിട്ടും എന്ന മലയാളചിത്രത്തിൽ നായികയായി. ഒപ്പം ശ്രദ്ധിക്കപ്പെടാതിരുന്ന ചില ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്കു ചിത്രത്തിലാണ് പ്രധാനമായി ശ്രദ്ധിക്കപ്പെട്ട ഒരു വേഷം ചെയ്തത്. മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന തമിഴ് ചിത്രത്തിൽ നായികയായി അഭിനയിച്ചു.

ഷംന കാസിം
പൂർണ്ണ
ജനനം
ഷംന കുരിക്കൾ കുടിയിൽ

(1989-05-23) 23 മേയ് 1989  (35 വയസ്സ്)
കുറുവ, തയ്യിൽ, കണ്ണൂർ, കേരള, ഇന്ത്യ
മറ്റ് പേരുകൾപൂർണ്ണ , ചിന്നാറ്റി[1]
തൊഴിൽചലച്ചിത്രനടി, നർത്തകി
സജീവ കാലം2004–തുടരുന്നു
മാതാപിതാക്ക(ൾ)കാസിം,റംല ബീവി

ആദ്യകാലജീവിതം

തിരുത്തുക

കേരളത്തിലെ കണ്ണൂരിൽ ഒരു പ്രാദേശിക മത്സ്യത്തൊഴിലാളി കുടുംബത്തിൽ കാസിം, റംല ബീവി ദമ്പതികളുടെ അഞ്ച് മക്കളിൽ ഇളയവളായി 1989 മെയ് 23 ന് ജനിച്ചു.കണ്ണൂരിലെ ഉർസുലിൻ സീനിയർ സെക്കൻഡറി സ്കൂളിലും കണ്ണൂരിലെ സെന്റ് തെരേസ ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിലുമാണ് സ്കൂൾ വിദ്യാഭ്യാസം.വിദൂര വിദ്യാഭ്യാസത്തിലൂടെ അവർ ഇംഗ്ലീഷിൽ ബിരുദം നേടി.[2]എല്ലാത്തരം സ്റ്റേജ് ഷോകളിലും നർത്തകിയാണിവർ.ഔദ്യോഗിക ജീവിതത്തിന്റെ ആദ്യഘട്ടത്തിൽ മലയാള സിനിമകളിലെ തന്റെ ഗോഡ്ഫാദർ മോഹൻലാലാണെന്ന് ജോൺ ബ്രിട്ടാസിനു നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.തമിഴ്, തെലുങ്ക് സിനിമാ മേഖലയുമായി താരതമ്യപ്പെടുത്തുമ്പോൾ മലയാള സിനിമകളിൽ വളരെക്കുെറച്ചേ സാധ്യത ഉള്ളൂവെന്ന ആശങ്കയുംഅവർ പങ്കുവെച്ചു.ഇപ്പോൾ കേരളത്തിലെ കൊച്ചിയിലാണ് താമസം.[1]

ഔദ്യോഗികജീവിതം

തിരുത്തുക

2010 കളുടെ മധ്യത്തിൽ പൂർണ്ണ ഒരു പ്രേതകഥാപാത്രത്തെ അവതരിപ്പിച്ച ഒരു പരമ്പരയിൽ പ്രത്യക്ഷപ്പെട്ടു, ദി ഹിന്ദു അവളെ "തെലുങ്ക് സിനിമകളുടെ പ്രേത രാജ്ഞി" എന്ന് വിശേഷിപ്പിച്ചു.[3]അവനു (2012), തുടർന്നുള്ള അവുനു 2 (2015) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് നിരൂപക പ്രശംസ നേടി.രാജു ഗരുഗാഡി (2015) എന്ന ചിത്രത്തിലെ പ്രേതമെന്ന കഥാപാത്രത്തിന് കൂടുതൽ പ്രശംസ നേടുന്നതിനുമുമ്പ് സമാനമായ നിരവധി സ്ക്രിപ്റ്റുകൾ അവർ നിരസിച്ചു. രാജു ഗരുഗാഡി ബോക്സോഫീസിൽ ഒരു സ്ലീപ്പർ ഹിറ്റായി മാറി.[3]കൊടിവീരൻ (2017) എന്ന ചിത്രത്തിലെ അഭിനയത്തിന് അവർ സന്നദ്ധയായെങ്കിലും പ്രേക്ഷകർക്ക് നല്ല പ്രതികരണം നൽകാൻ അവർക്ക് സാധിച്ചില്ല.

മകളെ ബ്ലാക്ക് മെയിൽ ചെയ്തതായി ഷംന കാസിമിന്റെ അമ്മ പോലീസിൽ നൽകിയ പരാതിയിൽ 2020 ജൂണിൽ ആ സംഘത്തിലെ അംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഷംന കാസിം മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.[4][5]സിനിമാ നടിമാരെ സംഘം ഹോട്ടൽ മുറികളിൽ പൂട്ടിയിട്ടതായും കള്ളപ്പണം കടത്തുന്നതിനായി എസ്‌കോർട്ടുകളായി അനുഗമിക്കാൻ സംഘം നിർബന്ധിച്ചതായും പോലീസ് വെളിപ്പെടുത്തി..[6] തന്നെ ബ്ലാക്ക് മയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിൽ പ്രതികരണമായി ഷംന കാസിം രംഗത്തുവരികയും ഈ പ്രതിസന്ധി ഘട്ടത്തിൽ തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറയുകയും തന്നെയും കുറ്റവാളികളെയുംചേർത്ത് വ്യാജ പ്രചരണം നടത്തരുതെന്നും അവർ അഭ്യർത്ഥിച്ചു.[7].

ചിത്രങ്ങൾ

തിരുത്തുക
വർഷം ചലച്ചിത്രം കഥാപാത്രം ഭാഷ കുറിപ്പുകൾ
2004 മഞ്ഞുപോലൊരു പെൺകുട്ടി ധന്യ മലയാളം
2005 ഹൃദയത്തിൽ സൂക്ഷിക്കാൻ മോഡൽ
ജൂനിയർ സീനിയർ മോഡൽ
ഡിസംബർ കീർത്തിയുടെ സുഹൃത്ത്
2006 പച്ചക്കുതിര രാജി
ഭാർഗവചരിതം മൂന്നാം ഖണ്ഡം രാധിക
എന്നിട്ടും വിദ്യാർത്ഥി
ഒരുവൻ ദേവു
2007 ശ്രീ മഹാലക്ഷ്മി ശ്രീ മഹാലക്ഷ്മി തെലുങ്ക് തെലുങ്ക് അരങ്ങേറ്റം
അലി ഭായ് കിങ്ങിണി മലയാളം
ഫ്ലാഷ് മച്ചി
2008 കോളേജ് കുമാരൻ ശ്രീക്കുട്ടി
മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട്] മധുമിത തമിഴ് തമിഴ് അരങ്ങേറ്റം
കൊടൈക്കനാൽ ബൃന്ദ
2009 കന്ത കോട്ടൈ പൂജ
ജോഷ് മീന കന്നട കന്നട അരങ്ങേറ്റം
2010 ദ്രോഗി മലർ തമിഴ്
9കെ.കെ. റോഡ് റോസ്‍മേരി മലയാളം
2011 ആടു പുലി അഞ്ജലി തില്ലനായകം തമിഴ് തെലുങ്ക് ഡബ്ബിംഗ് ചെൽഗാട്ടം

ഹിന്ദിയിൽ ബാഗാവത് ഏക് ജങ്ക് എന്ന് വിളിക്കുന്നു.

സീമ താപകൈ സത്യ തെലുങ്ക്
മകര മഞ്ഞ് മോഡൽ മലയാളം
വെള്ളൂർ മാവട്ടം പ്രിയ തമിഴ്
വിതാഗൻ മേഴ്സി
2012 ചട്ടക്കാരി ജൂലി മലയാളം
അവനു മോഹിനി തെലുങ്ക്
2013 ആറു സുന്ദരിമാരുടെ കഥ മീന ശ്രീകുമാർ മലയാളം
രാധൻ ഗന്ധ രാധ കന്നട
ജന്നൽ ഓറം നിർമ്മല ഡേവിഡ് തമിഴ്
തഗരരു മീനാക്ഷി
2014 ലഡ്ഢു ബാബു മായ തെലുങ്ക്
നുവ്വാല നേനില മഹാലക്ഷ്മി
രാജാധി രാജ നർത്തകി മലയാളം "ധൻ ദാൻ"

എന്ന ഗാനത്തിലെ ഐറ്റം ഡാൻസ്

2015 മില്ലി രേണുക
അവനു 2 മോഹിനി തെലുങ്ക്
സകല കലാ വല്ലഭൻ തമിഴ് പ്രത്യേക പ്രകടനം
ശ്രീമന്തുഡു തെലുങ്ക് പ്രത്യേക പ്രകടനം
രാജുഗരി ഗാഡി ബോമ്മാലി
മാമ മഞ്ചു അല്ലുഡു കാഞ്ചു ശ്രുതി നായിഡു
2016 ജയം നിശ്ചയം റാ റാണി
മണൽ കയിരു 2 നിഷ തമിഴ്
2017 കൊടിവീരൻ വേലു
Avanthika അവന്തിക തെലുങ്ക്
രാക്ഷസി ഷൈലു
2018 സവരകതി സുഭദ്ര തമിഴ് വിജയിച്ചു, എം‌ജി‌ആർ-ശിവാജി

അക്കാദമി അവാർഡുകൾ - മികച്ച നടി

ഒരു കുട്ടനാടൻ ബ്ലോഗ് നീന മലയാളം
ആനക്കള്ളൻ റോസി തോമസ്
ഇവാനുക്കു എങ്കയോ മച്ചം ഇരുക്കു എസ്.ഐ ഗീത തമിഴ്
അടങ്ങ മാരു സുബാഷിന്റെ അഭിഭാഷകൻ
സില്ലി ഫോളോവ്‍സ് തെലുങ്ക്
2019 മധുര രാഝ അമല മലയാളം
മാർക്കോണി മത്തായി ട്രീസ
കാപ്പാൻ പ്രിയ ജോസഫ് തമിഴ്
സുവർണ്ണ സുന്ദരി തെലുങ്ക്
2020 100 മൂവി കന്നട നിർമ്മാണത്തിൽ
ലോക്കപ്പ് തമിഴ് നിർമ്മാണത്തിൽ
വൃത്തം മലയാളം നിർമ്മാണത്തിൽ
അർജുനൻ കദളി തമിഴ് നിർമ്മാണത്തിൽ
തലൈവി വി.കെ ശശികല തമിഴ്/ ഹിന്ദി/ തെലുങ്ക് നിർമ്മാണത്തിൽ
  1. 1.0 1.1 Manorama Online Retrieved 8 July 2014.
  2. തെന്നിന്ത്യയുടെ പൂർണയായി മലയാളത്തിന്റെ സ്വന്തം ഷംന കാസിം | മലയാളം ഇ മാഗസിൻ.കോം Archived 3 January 2015 at the Wayback Machine.. Malayalam Online magazine (12 January 2013).
  3. 3.0 3.1 Search for variety: Poorna. The Hindu (21 November 2015). Retrieved on 30 December 2015.
  4. "Four held in Kochi for blackmailing actress Shamna Kasim with marriage proposal". Deccan Herald. Retrieved 27 ജൂൺ 2020.{{cite news}}: CS1 maint: url-status (link)
  5. "Shamna Kasim blackmail case: Accused had inter-state links, suspect police". Mathrubhumi Newspaper. Archived from the original on 29 ജൂൺ 2020. Retrieved 27 ജൂൺ 2020.
  6. "Police arrest four for blackmailing actor Shamna Kasim". The Indian Express Newspaper. Retrieved 27 ജൂൺ 2020.{{cite news}}: CS1 maint: url-status (link)
  7. https://malayalam.indianexpress.com/kerala-news/shamna-kasim-responding-on-blackmail-case-390279/
"https://ml.wikipedia.org/w/index.php?title=ഷംന_കാസിം&oldid=3970661" എന്ന താളിൽനിന്ന് ശേഖരിച്ചത്