ശകുന്തള പരഞ്ച്പൈ

ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി
(Shakuntala Paranjpye എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശകുന്തള പരഞ്ച്പൈ ഇന്ത്യൻ എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായിരുന്നു. 1958–64 വരെ മഹാരാഷ്ട്രയുടെ ലെജിസ്ലേറ്റിവ് കൗൺസിൽ അംഗവും 1964–70 വരെ രാജ്യസഭാംഗവുമായിരുന്നു. [1][2][3]1938 മുതൽ നടത്തി വന്നിരുന്ന കുടുംബാസൂത്രണത്തിലെ പ്രവർത്തനങ്ങൾക്ക് ഗവൺമെന്റ് ഓഫ് ഇന്ത്യ പത്മഭൂഷൺ നല്കി ആദരിച്ചിരുന്നു. [4]അടുത്തകാലത്ത് മഹാരാഷ്ട്രയിൽ ജനസംഖ്യയിലുണ്ടായ കുറവ് ശകുന്തളയുടെ ദീർഘകാല പ്രയത്നത്തിന്റെ ഫലമാണ്. [5]

Shakuntala Paranjpye in V. Shantaram's classic, Duniya Na Mane (1937).

ജീവചരിത്രം

തിരുത്തുക

1944–1947വരെ ആസ്ട്രേലിയയുടെ ഇന്ത്യൻ ഹൈക്കമാൻഡ് കമ്മീഷണറും, ഇന്ത്യയിലെ ആദ്യത്തെ സീനിയർ വ്രാങ്ലർ ആയ സർ ആർ.പി.പരഞ്ച്പൈയുടെ പുത്രിയായിരുന്നു ശകുന്തള. [6] കേംബ്രിഡ്ജിലെ ന്യൂൺഹം കോളേജിൽനിന്നും മാത്തമാറ്റിക്കൽ ട്രിപോസ് നേടുകയും 1929-ൽ അവിടെ നിന്ന് തന്നെ ബിരുദമെടുക്കുകയും ചെയ്തു.[7]1930-ൽ ലണ്ടൻ സർവ്വകലാശാലയിൽ നിന്ന് എഡ്യൂക്കേഷൻ ഓഫ് ഡിപ്ലോമ നേടുകയും [8]ആ വർഷം തന്നെ സ്വിസർലണ്ടിലെ ജനീവയിൽ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനിൽ പ്രവർത്തിക്കുകയും ചെയ്തു. [9]1930-1940 നുമിടയിൽ കുറച്ച് മറാത്തിയിലും ഹിന്ദി സിനിമകളിലും അഭിനയിച്ചതിൽ വി. ശാന്താറാമിന്റെ സാമൂഹിക ക്ലാസിക് സിനിമയായ ദുനിയ ന മാനെ ശകുന്തളയുടെ പ്രശസ്ത ചലച്ചിത്രമായിരുന്നു. മറാത്തിയിൽ ധാരാളം നാടകങ്ങളും എഴുതിയിട്ടുണ്ട്. മറാത്തി കഥയെ അടിസ്ഥാനപ്പെടുത്തി ശകുന്തള നിർമ്മിച്ച ഹിന്ദിയിലെ കുട്ടികൾക്കുള്ള ചലച്ചിത്രം യെ ഹെ ചക്കഡ് ബക്കഡ് ബംബെ ഹോ 2003-ൽ റിലീസു ചെയ്യുകയുണ്ടായി

സിനിമകൾ

തിരുത്തുക

ആതർഷിപ്

തിരുത്തുക
  1. Members Of Rajya Sabha Since 1952 Rajya Sabha website.
  2. Rajya Sabha website Nominated members
  3. NOMINATED MEMBERS OF RAJYA SABHA
  4. Padma Bhushan Awardees Shakuntala Pranjpye, 1991, Maharashtra, Social Work. Sai Paranjpye, Arts, Maharashtra, 2006.
  5. Great Modern Women of India indianodysseys.
  6. Sai Paranjpye at ASHA
  7. Aparna Basu; Malavika Karlekar (2008). In So Many Words: Women's Life Experiences from Western and Eastern India. Routledge. p. 89. ISBN 978-0-415-46734-6.
  8. Shakuntala Profile Graduates of the University of Cambridge.
  9. Sai speak! The Times of India,8 July 2002.
  10. Three Years In Australia Archived 2012-02-09 at the Wayback Machine. Item: 13460, booksandcollectibles.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ശകുന്തള_പരഞ്ച്പൈ&oldid=3966450" എന്ന താളിൽനിന്ന് ശേഖരിച്ചത്