ഷാ വലീയുള്ള

(Shah Waliullah എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പതിനെട്ടാം നൂറ്റാണ്ടിൽ ഡൽഹിയിൽ ജീവിച്ചിരുന്ന കാർക്കശ്യക്കാരനായ സൂഫി യോഗിയായിരുന്നു ഷാ വലീയുള്ള എന്ന പേരിൽ പ്രശസ്തനായ ഖുതുബുദ്ദീൻ അഹ്മദ് ഇബ്ൻ അബ്ദുൽ റഹീം (അറബി: قطب الدین احمد ابن عبدالرحیم, ജീവിതകാലം: 1703 — 1762)[1]. ശരീഅത്തിനെ അനുധാവനം ചെയ്യുന്നതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറയുകയും ഹനഫി, ശാഫി മദ്‌ഹബുകളുടെ നിയമപരമായ വ്യത്യാസങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ട് അദ്ദേഹം പ്രവർത്തിച്ചു. അന്ധമായ മദ്‌ഹബ് അനുകരണത്തിന് പകരം ഖുർആനിൽ നിന്ന് നേരിട്ട് ആശയമുൾക്കൊള്ളാനായിരുന്നു അദ്ദേഹം നിർദ്ദേശിച്ചത്. ഖുർആനോട് ഏറ്റവുമടുത്ത് നിൽക്കുന്ന വ്യാഖ്യാനങ്ങൾ ഉൾക്കൊള്ളാനും അദ്ദേഹം ആഹ്വാനം ചെയ്തു. മൗലികവാദത്തിലധിഷ്ഠിതമായ നക്ഷ്ബന്ദിയ വിഭാഗത്തിപ്പെട്ട ഒരു സൂഫിയായിരുന്നു ഷാ വലീയുള്ള. ശവ കുടീരങ്ങളിലെ സാഷ്ടാംഗവും, സംഗീതം അഥവാ ഖവ്വാലികൾ തുടങ്ങിയ ആചാരങ്ങളെ നക്ഷ്ബന്ദീയർ എതിർത്തിരുന്നു.[2]

ഇസ്ലാമിക പണ്ഡിതൻ, പരിഷ്‌കർത്താവ്, സൂഫി
ഷാ വലീയുള്ള
ജനനം(1703-02-21)21 ഫെബ്രുവരി 1703 (1114 ഹിജ്ര)
ഡെൽഹി, മുഗൾ സാമ്രാജ്യം
മരണം20 ഓഗസ്റ്റ് 1762(1762-08-20) (പ്രായം 59) (1176 ഹിജ്ര)
ഡെൽഹി
Madh'habഹനഫി അശ്അരി
വിഭാഗംസുന്നി നക്ഷബന്ധി
സൃഷ്ടികൾഹുജ്ജാത് അള്ള അൽ-ബാലിഗ (ദൈവത്തിൽ നിന്നുള്ള തീർച്ചയായ വാദം)

1703 ഇൽ ഡൽഹിയിലായിരുന്നു ഷായുടെ ജനനം. സൂഫിയും പണ്ഡിതനായിരുന്ന വല്യച്ഛൻ ശൈഖ് വാജിഹുദീൻ ഷാജഹാന്റെയും മകൻ ഔറഗസേബിന്റെയും ഭരണത്തിലെ പ്രധാന ഉദോഗസ്ഥ ചുമതല വഹിച്ച ആളായിരുന്നു. പിതാവും പണ്ഡിതനും സൂഫി സന്യാസിയുമായിരുന്ന ഷാഹ് അബ്ദു റഹിം മദ്രസ്സ റഹീമിയയിലെ പ്രധാന ആത്മീയ തത്ത്വ ചിന്താ അധ്യാപകനായിരുന്നു.[3]

പിതാവ് തന്നെയായിരുന്നു പഠനത്തിലും സൂഫിസത്തിലും ഷായുടെ വഴികാട്ടി. ഏഴാം വയസ്സിൽ തന്നെ അദ്ദേഹം ഖുറാൻ മനഃപാഠമാക്കി. ഉപരി പഠനത്തിനായി മദീനയിലേക്ക് യാത്രയായി. മക്കയിലും മദീനയിലും താമസിച്ചു സനദ് കരസ്ഥമാക്കി. മദീനയിലെ പ്രസിദ്ധ സൂഫി സന്യാസി ശൈഖ് അബുതാഹിർ ഇബ്രാഹിം ആയിരുന്നു ആദ്ദേഹത്തിന്റെ പ്രധാന ഗുരു. മദീനയിലെ സൂഫി മൗലൂദുകളുടെ ചുമതല വഹിക്കുന്നയിടം വരെ ഷാ വലിയുടെ നേതൃ പാടവം ചെന്നെത്തി. [4]

വിദേശത്തെ പഠന സമയത്തു ഇദ്ദേഹം മുഹമ്മദ് നബിയെ സ്വപ്നം കണ്ടുവെന്ന് പറയപ്പെടുന്നു. തുടർന്ന് 1732 ജൂലായ് 9 ന് ഡൽഹിയിലേക്ക് തിരിച്ചെത്തുകയും ഗ്രന്ഥ രചനകളിൽ മുഴുകുകയും ചെയ്തു.പേർഷ്യൻ ഭാഷയിൽ ഖുറാനും, ഹദീസിനും പരിഭാഷ നിർമ്മിച്ചു. അദ്ദേഹത്തിന്റെ മക്കൾ അത് പിന്നീട് ഉർദുവിലേക്കും പരിഭാഷപ്പെടുത്തി. ദില്ലിയിൽ പ്രസിദ്ധീകരിച്ചു.[5] ഖുറാൻ ഹദീസ് വ്യാഖ്യാനത്തോടൊപ്പം തന്നെ സൂഫിസത്തെ കുറിച്ചും മദീനയിലെ ആത്മീയ ധാരകളെ കുറിച്ചുമൊക്കെ പത്തിലധികം പ്രശസ്തമായ രചനകൾ നിർവഹിച്ചിട്ടുണ്ട്

ഡൽഹിയിലെ ഇസ്‌ലാമിക സമൂഹം രാഷ്ട്രീയ പരമായും മത പരമായും ജീർണ്ണത അനുഭവിക്കുന്ന സമയമായിരുന്നു അത്. സ്വതേ സൂഫികളിലെപിടുത്തക്കാരായും രാഷ്ട്രീയ കാര്യങ്ങളിൽ ഇടപ്പെടുന്നവരായുമാണ് നക്ഷ ബന്ധി യോഗികൾ അറിയപ്പെടുന്നത്. ഷാഹ് ദഹ്‌ലവിയുടെ സ്ഥിതിയും വ്യത്യസ്തമല്ലായിരുന്നു. മദീനയിൽ നിന്നും മടങ്ങി ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ഷാ വലീയുള്ള ഇസ്‌ലാമിക ഭരണം നില നിർത്താനാവിശ്യമായ ഇടപെടലുകൾ നടത്തി. അഫ്‌ഗാനിലെയും മറ്റും മുസ്ലീം രാജാക്കന്മാരെ ക്ഷണിച്ചു ബ്രിട്ടീഷ് അനുകൂലികൾക്കെതിരെ യുദ്ധ മുന്നണി ഉണ്ടാക്കിയെങ്കിലും അത് വിജയം കാണാതെ അവസാനിച്ചു. ഡെൽഹിയിൽ പ്രചാരത്തിലിരുന്ന അനിസ്‌ലാമിക ജീവിതരീതികളോടും അദ്ദേഹം കടുത്ത എതിർപ്പ് പ്രകടിപ്പിച്ചു. സൂഫികളുടെ പേരിൽ നടക്കുന്ന അനാചാരങ്ങളെ ശക്തമായി വിമർശിച്ചു. സൂഫി ശവ കുടീരങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന ഗാന ആലാപന സദസ്സുകളും, സ്ത്രീകളുടെ നൃത്തവും സൂഫിസമോ, ഇസ്‌ലാമികമോ അല്ലെ ആദ്ദേഹം ഫത്‌വ നൽകി. സൂഫി ദർഗകളെ വിഗ്രഹാരാധനയുമായി സാമ്യപ്പെടുത്തി പരിവർത്തനം ചെയ്യുന്നവർക്ക് ശക്തമായ താക്കീത് നൽകി. സൂഫി ശവ കുടീരങ്ങൾ സന്ദർശിക്കുന്നതിൽ നിന്നും സ്ത്രീകളെ വിലക്കണമെന്ന സിദ്ധാതക്കാരനായിരുന്നു.ബ്രാഹ്മണ ജ്യോതിഷികളിൽ നിന്ന് ഉപദേശം വാങ്ങൽ, ആഭരണങ്ങളണിയാനായി സ്ത്രീകളുടെ മൂക്ക് കുത്തൽ, ശവകുടീരങ്ങളിൽ ദീപം തെളിക്കൽ, ദർഗ്ഗകളിലെ സംഗീതാലാപനം, എന്നിവയെല്ലാം മതവിരുദ്ധമാണ് എന്ന പക്ഷക്കാരനായിരുന്നു

കാർക്കശ്യമുള്ള സമീപനം കാരണവും, ഇന്ത്യയിൽ ഇസ്‌ലാമിക ഭരണം നിലനിൽക്കണമെന്ന പ്രവർത്തനത്തിൽ മുഴുകിയതിനാലും സൂഫികളിലെ മൗലിക വാദി എന്നാണ് ഷാഹ് ദഹ്‌ലവി അറിയപ്പെടുന്നത്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പട പൊരുതാൻ ആഹ്വാനം ചെയ്ത ദഹ്‌ലവി ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായിരുന്നു. 1762 ആഗസ്ത് ഇരുപതിന് ഉച്ചനമസ്കാര സമയത്തായിരുന്നു ഇദ്ദേഹത്തിന്റെ മരണം. മരിക്കുമ്പോൾ 59 വയസായിരുന്നു. ഡൽഹി ഇന്ത്യ ഗേറ്റിനു സമീപം ഉള്ള മൻഹാദിയ ശ്മാനത്തിൽ പിതാവും സൂഫി സന്യാസിയുമായ ഷാ അബ്ദു റഹീമിന്റെ ശവ കുടീരത്തിനരികിൽ ഷാഹ് ദഹ്‌ലവിയുടെ ശവ കുടീരം സ്ഥിതി ചെയ്യുന്നത്. പിൽക്കാലത്തു നക്ഷ ബന്ദി സൂഫികളിൽ അറിയപ്പെട്ട ചിന്തകൻ ഷാ അബ്ദുൽ അസീസ്, ഇദ്ദേഹത്തിന്റെ പുത്രൻമാരിൽ പ്രമുഖനാണ്.

അവലംബം തിരുത്തുക

  1. ലാസ്റ്റ് മുഗൾ[൧], താൾ: 76
  2. ലാസ്റ്റ് മുഗൾ
  3. http://www.daralhadith.org.uk/?p=358
  4. [al-Qaul al-Jalee, Page 74]
  5. ലാസ്റ്റ് മുഗൾ[൧], താൾ: 77

ഗ്രന്ഥങ്ങൾ തിരുത്തുക

  • ^ വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (in ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. ISBN 9780670999255. Retrieved 2013 ജൂലൈ 4. {{cite book}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഷാ_വലീയുള്ള&oldid=3960665" എന്ന താളിൽനിന്ന് ശേഖരിച്ചത്