കല്ലുരുക്കി

(Scrophulariaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ പരക്കെ കാണപ്പെടുന്ന ഒരു ഔഷധസസ്യം ആണ്‌ കല്ലുരുക്കി. വൃക്കയിലെ കല്ലിനുള്ള ഔഷധമായതു കൊണ്ടാണ് ഇതിന് ഈ പേരു വന്നത്. ഇതിന്റെ ശാസ്ത്രീയനാമം Scoparia dulcis എന്നാണ്‌. ഈ സസ്യം Scrophulariaceae സസ്യകുടുംബത്തിൽ പെടുന്നു. മലയാളത്തിൽ മീനാംഗണി, സന്യാസിപ്പച്ച, ഋഷിഭക്ഷ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ സസ്യത്തിന്റെ സംസ്കൃതനാമം ആസ്മാഗ്നി എന്നാണ്‌[1]. മുറികൂട്ടി എന്ന പേരിലും ഇത് വയനാട് തുടങ്ങിയ പ്രദേശങ്ങളിൽ അറിയപ്പെടുന്നു.

കല്ലുരുക്കി
Kallurukki.jpg
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. dulcis
Binomial name
Scoparia dulcis
Synonyms
 • Ambulia micrantha Raf.
 • Capraria dulcis (L.) Kuntze
 • Capraria dulcis var. albiflora Kuntze
 • Capraria dulcis var. coerulea Kuntze
 • Gratiola micrantha Nutt.
 • Scoparia dulcis var. tenuifolia Griseb.
 • Scoparia grandiflora Nash
 • Scoparia nudicaulis Chodat & Hassl.
 • Scoparia procumbens Jacq.
 • Scoparia purpurea Ridl.
 • Scoparia ternata Forsk.
 • മുറികൂട്ടി
കല്ലുരുക്കി, ഒരു രാത്രി ദൃശ്യം:- പൂമൊട്ടുകൾ, പൂക്കൾ, കായ്കൾ എന്നിവകാണാം.

സവിശേഷതകൾതിരുത്തുക

ഏകദേശം 30 സെന്റീമീറ്റർ പൊക്കത്തിൽ വളരുന്ന ഒരു വാർഷിക സസ്യമാണ്‌ കല്ലുരുക്കി. ചെറിയ ഇലകൾ പച്ചനിറമുള്ള തണ്ടിന്റെ ചുറ്റുപാടും കാണപ്പെടുന്നു. തണ്ടുകൾ പച്ചനിറത്തിൽ ശാഖകളായി വളരുന്നു. ചെറിയ വെളുത്ത പൂക്കളാണ്‌ ഇതിനുള്ളത്. വിത്തുകൾ തൊങ്ങലുകൾ പോലെ പച്ചനിറത്തിൽ കാണപ്പെടുന്നു. സമൂലമായിട്ടാണ്‌ കല്ലുരുക്കി ഔഷധങ്ങളിൽ ഉപയോഗിക്കുന്നത്[1]. കല്ലുരുക്കി സമൂലം പറിച്ചെടുക്കുക. ശേഷം അരിഞ്ഞു ചതച്ച് നീരെടുത്തശേഷം നാലു ഗ്ലാസ് വെള്ളം ചേർത്ത് ചൂടാക്കുക. അതിൽ രണ്ട് ടീസ്പൂൺ ജീരകവും ചേർത്ത് രണ്ട് ഗ്ലാസ് ആകുന്നതു വരെ കുറുക്കുക. തണുത്ത ശേഷം വെറും വയറ്റിൽ സേവിക്കുക.

ഔഷധംതിരുത്തുക

കഫം, പിത്തം, പനി, മുറിവ്, ത്വക്ക് രോഗങ്ങൾ, വൃക്കയിലെ

കല്ല് തുടങ്ങിയവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു[1].

അവലംബംതിരുത്തുക

 1. 1.0 1.1 1.2 Ayurvedic Medicinal Plants Archived 2008-01-24 at the Wayback Machine. എന്ന സൈറ്റിൽ നിന്നും.

ചിത്രങ്ങൾതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=കല്ലുരുക്കി&oldid=3778987" എന്ന താളിൽനിന്ന് ശേഖരിച്ചത്