സ്കോട്ട് ആഡംസ്

Cartoonist, writer
(Scott Adams എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രശസ്തമായ ഡിൽബർട്ട് എന്ന കാർട്ടൂണിന്റെ രചയിതാവും പല സാമൂഹിക ഹാസ്യകഥകളുടെയും കാർട്ടൂണുകളുടെയും രചയിതാവും വാണിജ്യ വിവരണങ്ങളുടെ രചയിതാവും പരീക്ഷണാത്മക തത്വചിന്താ പുസ്തകങ്ങളുടെ രചയിതാവുമാണ് സ്കോട്ട് റെയ്മണ്ട് ആഡംസ് (ജനനം ജൂൺ 8, 1957). ഹാസ്യവും, മിക്കപ്പോഴും ആക്ഷേപഹാസ്യവും നിറഞ്ഞ ശൈലിയിൽ പുതിയ കമ്പനികളിലും വലിയ കമ്പനികളിലും ജോലിചെയ്യുന്ന അദ്ദേഹം വെള്ളക്കോളർ തൊഴിലാളികളുടെ നിത്യജീവിതത്തിലെ സാമൂഹിക - മാനസിക രംഗങ്ങളെക്കുറിച്ച് എഴുതുന്നു. ഈ വിഭാഗത്തിൽ പെട്ട മറ്റ് എഴുത്തുകാരുടെ ശൈലിയുമായി അദ്ദേഹത്തിന്റെ രചനകൾക്ക് സാമ്യമുണ്ട്. പ്രധാനമായും സി. നോർത്ത്‌കോട്ട് പാർക്കിൻസൺ എന്ന എഴുത്തുകാരന്റെ ശൈലിയുമായി അദ്ദേഹത്തിന്റെ ശൈലി അടുത്തുനിൽക്കുന്നു.

സ്കോട്ട് ആഡംസ്
സ്കോട്ട് ആഡംസ്, ജൂൺ 2007
Bornസ്കോട്ട് റെയ്മണ്ട് ആഡംസ്
(1957-06-08) ജൂൺ 8, 1957  (67 വയസ്സ്)
വിൻഡ്‌ഹാം, ന്യൂയോർക്ക്
Nationalityഅമേരിക്കൻ
Area(s)കാർട്ടൂണിസ്റ്റ്, എഴുത്തുകാരൻ
Notable works
ഡിൽബർട്ട്

അമേരിക്കയിലെ ന്യൂയോർക്ക് സംസ്ഥാനത്തിലെ വിൻ‌ഡ്‌ഹാം എന്ന സ്ഥലത്ത് അദ്ദേഹം ജനിച്ചു. അദ്ദേഹം ഹാർട്ട്‌വിക്ക് കോളെജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ അദ്ദേഹം 1979-ൽ ബിരുദം നേടി.

ബെർൿലി കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ഹാസ് സ്കൂൾ ഓഫ് ബിസിനസ് എന്ന സ്ഥാപനത്തിൽ നിന്ന് തന്റെ 1986-ൽ ലഭിച്ച എം.ബി.എ ബിരുദത്തിനായി അദ്ദേഹം ‍ ധനതത്വശാസ്ത്രം, മാനേജ്മെന്റ് എന്നിവ പഠിച്ചു.

അടുത്തകാലത്തായി അദ്ദേഹത്തിനു പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായി. 2004 മുതൽ അദ്ദേഹത്തിന് ഫോക്കൽ ഡിസ്റ്റോണിയ എന്ന രോഗം വീണ്ടും വന്നു. ഇത് അദ്ദേഹത്തിന്റെ ചിത്രരചനയെ ബാധിച്ചു. എങ്കിലും ഗ്രാഫിക്സ് റ്റാബ്ലെറ്റ് എന്ന ഉപകരണം ഉപയോഗിച്ച് അദ്ദേഹം ചിത്രങ്ങൾ വരക്കുന്നു. സ്പാസ്മോഡിക് ഡിസ്ഫോണിയ എന്ന രോഗവും തനിക്ക് ഉണ്ട് എന്ന് അദ്ദേഹം 2005 ഡിസംബർ 12-നു തന്റെ ബ്ലോഗിൽ എഴുതി. തൊണ്ടയിലെ സ്വരതന്തുക്കൾ അസാധാരണമായി പെരുമാറുന്നത് ഈ രോഗത്തിന്റെ ലക്ഷണമാണ്.[1] എങ്കിലും 2006 ഒക്ടോബർ 24-നു അദ്ദേഹം തന്റെ ബ്ലോഗിൽ ഈ അസുഖത്തിൽ നിന്ന് താൻ മോചിതനായി എന്ന് എഴുതി. സുഖപ്പെടൽ ശാശ്വതമാണോ എന്ന് തനിക്ക് ഉറപ്പില്ല എന്ന് അദ്ദേഹം എഴുതി. ഈ അസ്വാസ്ഥ്യത്തിൽ നിന്ന് രക്ഷപെടാനായി താൻ ഒരു കുറുക്കുവഴി കണ്ടുപിടിച്ചു എന്നും ഇപ്പോൾ സാധാരണപോലെ സംസാരിക്കാൻ കഴിയുന്നുവെന്നും അദ്ദേഹം എഴുതി.[2]

അദ്ദേഹം ഷെല്ലി മൈൽസ് എന്ന വനിതയെ 2006 ജൂലൈ 22-നു വിവാഹം കഴിച്ചു.

ഔദ്യോഗിക ജീവിതം, കാർട്ടൂൺ

തിരുത്തുക

ഒരു എഴുത്തുകാരൻ, കാർട്ടൂണിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തനാവുന്നതിനു മുൻപ് അദ്ദേഹം സാൻഫ്രാൻസിസ്കോയിലെ ക്രോക്കർ നാഷണൽ ബാങ്ക് എന്ന ബാങ്കിൽ ടെലെകമ്യൂണിക്കേഷൻ എഞ്ജിനിയർ ആയി പ്രവർത്തിച്ചു. 1979 മുതൽ 1986 വരെ ആയിരുന്നു ഇത്. 1986 മുതൽ 1995 വരെ അദ്ദേഹം പസെഫിക് ബെൽ എന്ന കമ്പനിയിൽ പ്രവർത്തിച്ചു. ഈ സ്ഥലങ്ങളിൽ നിന്നാണ് തന്റെ ഡിൽബർട്ട് കഥാപാത്രങ്ങളെ അദ്ദേഹം രൂപകല്പന ചെയ്തത്.

ഡിൽബർട്ടോ & പ്രോട്ടീൻ ഷെഫ് എന്നീ ഭക്ഷ്യ വസ്തുക്കൾ ഉൽ‌പാദിപ്പിക്കുന്ന സ്കോട്ട് ആഡംസ് ഫുഡ്സ് എന്ന കമ്പനിയുടെ സി.ഇ.ഒ ആയിരുന്നു അദ്ദേഹം. സ്റ്റേസീസ് കഫേ എന്ന കാലിഫോർണിയയിലെ പ്ലീസാന്റൺ എന്ന സ്ഥലത്തെ ഭക്ഷണശാലയുടെ സഹ-ഉടമയും ആണ് അദ്ദേഹം. ഒരു തികഞ്ഞ സസ്യാഹാരി ആണ് അദ്ദേഹം. ഈ ശിലത്തിൽ നിന്നാണ് ഭക്ഷ്യവസ്തുക്കളിലുള്ള അദ്ദേഹത്തിന്റെ താല്പര്യം തുടങ്ങിയത്.

ബാബിലോൺ 5 എന്ന സയൻസ് ഫിക്ഷൻ ടെലിവിഷൻ പരമ്പരയുടെ ആരാധകൻ ആണ് അദ്ദേഹം. ഈ പരമ്പരയിലെ മൊമെന്റ് ഓഫ് ട്രാൻസ്ലേഷൻ എന്ന സീസൺ 4 എപ്പിസോഡിൽ അദ്ദേഹം അഭിനയിച്ചു. “മി. ആഡംസ്” എന്ന കഥാപാത്രമായി ആണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. തന്റെ നഷ്ടപ്പെട്ട പട്ടിയെയും പൂച്ചയെയും കണ്ടുപിടിക്കാനായി മൈക്കൽ ഗരിബാൾഡി എന്ന പഴയ സുരക്ഷാ തലവനെ അദ്ദേഹം ഈ പരമ്പരയിൽ വാടകയ്ക്ക് എടുക്കുന്നു. ന്യൂസ് റേഡിയോ എന്ന പരമ്പരയിൽ ഒരു രംഗത്തിലും അദ്ദേഹം പ്രത്യക്ഷപ്പെടുന്നുണ്ട്.

ഇന്റർനാഷണൽ അക്കാദമി ഓഫ് ഡിജിറ്റൽ ആർട്ട്‌സ് ആന്റ് സയൻസസ് എന്ന സംഘടനയുടെ അംഗമാണ് അദ്ദേഹം.

പ്രസിദ്ധീകരണങ്ങൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക

അനുബന്ധം

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2005-12-14. Retrieved 2005-12-14.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2006-11-07. Retrieved 2006-11-07.

പുറത്തുനിന്നുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സ്കോട്ട്_ആഡംസ്&oldid=3941372" എന്ന താളിൽനിന്ന് ശേഖരിച്ചത്