ശാന്തിനികേതൻ
കൽക്കത്തയിൽ നിന്നും 130 കി.മി. വടക്കുള്ള പ്രക്യതിസുന്ദരമായ ബോൽഗ്രപൂർ ഗ്രാമപ്രദേശത്ത് രബീന്ദ്രനാഥ് ടാഗോർ ശാന്തിനികേതൻ വിദ്യാലയം സ്ഥാപിച്ചു.[1]പ്രക്യതിയിൽ ലയിച്ചു ചേർന്നു ധ്യാനനിരതമായ സ്വെരജീവിതം നയിക്കുവാൻ പറ്റിയ അന്തരീക്ഷം രവീന്ദ്രനാഥടാഗോർ അവിടെ ഒരുക്കി. മഹർഷിമാരുടെ ആശ്രമജീവിത മാത്യകയാണ് വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. കുട്ടികളെ വിദ്യാലയത്തിന്റെ സങ്കുചിതമായ ഭിത്തികൾക്കുള്ളിൽനിന്നു മോചിപ്പിച്ച് പ്രക്യതിയുമായി ബന്ധമുള്ളവരാക്കിത്തീർക്കുകയും അവർക്ക് സാമൂഹികമായി ജീവിക്കുവാനും വളരുവാനും സ്വാതന്ത്ര്യം നൽകുകയും ചെയ്യുക എന്നതായിരുന്നു ടാഗോരിന്റെ ലക്ഷ്യം. 1913-ൽ നോബൽ സമ്മാനത്തിൽനിന്നു ലഭിച്ച മുഴുവൻ തുകയും ശാന്തിനികേതനത്തിനു വേണ്ടി അദ്ദേഹം ചിലവഴിച്ചു. "ഇൻഡ്യൻ രാഷ്ട്രീയ ജീവിതത്തിലെ മരുപ്പച്ച" എന്നാണ് ജവഹർലാൽ നെഹ്റു ശാന്തിനികേതനെ വിശേഷിപ്പിച്ചത്. 1921-ൽ ഈ വിദ്യാലയം വിശ്വഭാരതി സർവകലാശാലയായി.
Shantiniketan | |
---|---|
Town | |
Shantiniketan's Annual Poush Mela | |
Coordinates: 23°41′N 87°41′E / 23.68°N 87.68°E | |
Country | India |
State | West Bengal |
District | Birbhum |
• Official | Bengali, English |
സമയമേഖല | UTC+5:30 (IST) |
Lok Sabha constituency | Bolpur |
Vidhan Sabha constituency | Bolpur |
അവലംബങ്ങൾ
തിരുത്തുകകൂടുതൽ വായനയ്ക്ക്
തിരുത്തുക- UNESCO: Shantiniketan (on the Tentative List since 2010)