ശങ്കരനാരായണൻ (ജ്യോതിഷവിദഗ്ധൻ)

ഗണിതശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രജ്ഞനുമാണ് ശങ്കരനാരായണീന്‍
(Sankaranarayana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കുലശേഖര രാജാവായിരുന്ന സ്ഥാണു രവിവർമ്മന്റെ (എ.ഡി. 844 - 885) സദസ്സിലെ ഗണിതശാസ്ത്ര വിദഗ്ദ്ധനും ജ്യോതിശാസ്ത്ര പണ്ഡിതനുമായിരുന്നു ശങ്കരനാരായണൻ (എ.ഡി. 840 - 940).[1][2] പണ്ഡിതനായ ഗോവിന്ദസ്വാമിയുടെ ശിഷ്യനായിരുന്നു ഇദ്ദേഹം.

ശങ്കരനാരായണൻ
ജനനംഎ.ഡി. 840
മരണംഎ.ഡി. 940
ദേശീയതഭാരതീയൻ
തൊഴിൽജ്യോതിശാസ്ത്രജ്ഞൻ, ഗണിതശാസ്ത്രജ്ഞൻ
അറിയപ്പെടുന്നത്ലഘുഭാസ്കരീയവിവരണം എന്ന ഗ്രന്ഥം രചിച്ചു.
മഹോദയപുരത്ത് വാനനിരീക്ഷണശാല സ്ഥാപിച്ചു.
അറിയപ്പെടുന്ന കൃതി
ലഘുഭാസ്കരീയവിവരണം (ശങ്കരനാരായണീയം), ഗൗരീ കാന്തോദയം

ഭാസ്കരാചാര്യരുടെ ലഘുഭാസ്കരീയം എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി ശങ്കര നാരായണൻ രചിച്ച കൃതിയാണ് ലഘുഭാസ്കരീയവിവരണം.[3] ഇത് ശങ്കരനാരായണീയം എന്ന പേരിലും അറിയപ്പെടുന്നു. ശകവർഷം 791 (എ.ഡി. 869)ലാണ് ഈ കൃതി രചിച്ചതെന്ന് ഗ്രന്ഥകാരൻ തന്നെ ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.[3] ആര്യഭടന്റെ ഗണിതശാസ്ത്ര രീതികളും യൂക്ലിഡിന്റെ ആൽഗരിതവുമെല്ലാം വിവരിക്കുന്ന ഈ ഗ്രന്ഥത്തിൽ കടപയാദി സമ്പ്രദായത്തിന്റെ ഉപയോഗവും കാണുന്നുണ്ട്.[3]

കുലശേഖര രാജാവായ സ്ഥാണു രവി വർമ്മന്റെ തലസ്ഥാനമായിരുന്ന മഹോദയപുരത്ത് ശങ്കരനാരായണന്റെ നേതൃത്വത്തിൽ ഒരു വാനനിരീക്ഷണശാല സ്ഥാപിച്ചിരുന്നു.[2][4][5] ഇതിനെപ്പറ്റി ലഘുഭാസ്കരീയവിവരണം എന്ന ഗ്രന്ഥത്തിൽ പരാമർശമുണ്ട്.[6]

  1. Narayanan, M. G. S. "Perumals of Kerala: Brahmin Oligarchy and Ritual Monarchy—Political and Social Conditions of Kerala Under the Cera Perumals of Makotai (c. AD 800–AD 1124)" Kerala. Calicut University Press. 1996
  2. 2.0 2.1 George Gheverghese Joseph (2009). A Passage to Infinity. New Delhi: SAGE Publications Pvt. Ltd. pp. 13. ISBN 978-81-321-0168-0.
  3. 3.0 3.1 3.2 O'Connor, John J.; Robertson, Edmund F., "Sankara Narayana", MacTutor History of Mathematics archive, University of St Andrews.
  4. Virendra Nath Sharma (1995). Sawai Jai Singh and His Astronomy. Delhi: Motilal Banarsidass Publishers. ISBN 81-208-1256-X.
  5. S. Venkitasubramonia Iyar; S.Kochukunju Asari, eds. (1949). Laghubhaskariyavivarana. Vol. 162. Trivandrun: TSS.
  6. J.B. harley; David Woodward, eds. (1992). The history of cartography : Volume 2 Book 1 : Cartography in the traditional Islamic and South Asian societies. University of Chicago Press. pp. 360. ISBN 0-226-31635-1.