ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഭാരതീയ ഗണിത ശാസ്ത്രജ്ഞനും വാന ശാസ്ത്രജ്ഞനുമായിരുന്നു ഗോവിന്ദസ്വാമി (ക്രി.വ.800-860). ഭാസ്കരൻ ഒന്നാമന്റെ മഹാഭാസ്കരീയം എന്ന ഗ്രന്ഥത്തിന് ക്രി.വ.830 ൽ അദ്ദേഹം ഒരു ഭാഷ്യം രചിച്ചു. ഇതിൽ ഒരു സംസ്കൃത സ്ഥാന വില രീതിയും സൈൻ പട്ടികയുടെ നിർമ്മാണവും അനേകം ഉദാഹരണങ്ങളിലൂടെ വിശദീകരിച്ചിരിക്കുന്നു.

അദ്ദേഹം രചിച്ച ഗോവിന്ദകൃതി എന്ന ഗ്രന്ഥം ആര്യഭടീയത്തിന്റെ തുടർച്ചയായിരുന്നു. എന്നാൽ ഈ കൃതി ഇതു വരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.ശങ്കരനാരായണൻ, ഉദയദിവാകരൻ, നീലകണ്ഠ സോമയാജി എന്നീ പ്രഗല്ഭ ഗണിത ശാസ്ത്രജ്ഞർ ഗോവിന്ദസ്വാമിയുടെ കൃതികളിൽ നിന്ന് ധാരാളമായി ഉദ്ധരിച്ചിട്ടുണ്ട്.

  • O'Connor, John J.; Robertson, Edmund F., "Govindasvami", MacTutor History of Mathematics archive, University of St Andrews.
  • Gupta, R. C. (1971). "Fractional parts of Aryabhata's sines and certain rules found in Govindasvami's Bhasya on the Mahabhaskarya". Indian J. History Sci. 6: 51–59.
  • Jha, S. K.; V N Jha (1991). "Computation of sine-table based on the Mahasiddhanta of Aryabhata II". J. Bihar Math. Soc. 14: 9–17.
  • Meijering, Erik (March 2002). "A Chronology of Interpolation: From Ancient Astronomy to Modern Signal and Image Processing" (PDF). Proceedings of the IEEE. 90 (3): 319–342. doi:10.1109/5.993400. Archived from the original (– Scholar search) on January 28, 2007. {{cite journal}}: External link in |format= (help)
"https://ml.wikipedia.org/w/index.php?title=ഗോവിന്ദസ്വാമി&oldid=3262784" എന്ന താളിൽനിന്ന് ശേഖരിച്ചത്