പൊൻകൊരണ്ടി
ചെടിയുടെ ഇനം
(Salacia oblonga എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മരത്തിൽ കയറിപ്പോവുന്ന ഒരു വള്ളിച്ചെടിയാണ് പൊൻകൊരണ്ടി. (ശാസ്ത്രീയനാമം: Salacia oblonga). പച്ചനിറമുള്ള കായകൾ പഴുക്കുമ്പോൾ ചുവപ്പുനിറമാകും. കായയ്ക്കുള്ളിലെ കുരു ഒരു പൾപ്പിനുള്ളിലാകും ഉണ്ടായിരിക്കുക. വേരിനുള്ളിലെ തടി ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കുന്നു. വാതം. ഗൊണേറിയ, ത്വക്‌രോഗങ്ങൾ എന്നിവയ്ക്ക് ഇത് ഔഷധമാണ്[1]. ഇന്ത്യയിലെയും ശ്രീലങ്കയിലെയും തദ്ദേശസസ്യമാണ്. പ്രമേഹത്തിന് ഔഷധമാണ്. ഹൃദ്രോഗസാധ്യത കുറയ്ക്കാനും പൊൻകൊരണ്ടിയ്ക്ക് കഴിയും. പലനാട്ടുവൈദ്യത്തിലും ഇത് മരുന്നായി ഉപയോഗിക്കുന്നുണ്ട്[2]. പ്രമേഹത്തിനെതിരെ വളരെ ഫലപ്രദമാണെന്ന് പഠനങ്ങൾ കാണിക്കുന്നു[3]. ആധുനികവൈദ്യത്തിലെ മരുന്നുകളോട് കിടപിടിക്കാൻ പോന്ന ഔഷധശക്തിയുണ്ട് പ്രമേഹചികിൽസയിൽ പൊൻകൊരണ്ടിയിൽ നിന്നും വേർതിരിക്കുന്ന ഔഷധത്തിന്[4].
പൊൻകൊരണ്ടി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | S. oblonga
|
Binomial name | |
Salacia oblonga Wall.
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-04-09. Retrieved 2013-03-25.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-04. Retrieved 2013-03-25.
- ↑ http://www.ncbi.nlm.nih.gov/pubmed/17616771
- ↑ http://www.sciencedaily.com/releases/2005/02/050218160028.htm
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഔഷധഗുണത്തെപ്പറ്റിയുള്ള വിശദവിവരങ്ങൾ
- പ്രമേഹരോഗത്തിനെതിരെയുള്ള ഔഷധഗുണം
- ഔഷധഗുണങ്ങളെപ്പറ്റി അമേരിക്കൻ ജേണലിൽ വന്ന വിവരങ്ങൾ
- പ്രമേഹനിയന്ത്രണത്തിൽ പൊൻകൊരണ്ടി
വിക്കിസ്പീഷിസിൽ Salacia oblonga എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Salacia oblonga എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.