എസ്.എൽ. ഭൈരപ്പ

ഇന്ത്യന്‍ രചയിതാവ്
(S. L. Bhyrappa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു കന്നട എഴുത്തുകാരനാണ് എസ്.എൽ. ഭൈരപ്പ(ജനനം: ആഗസ്റ്റ് 20, 1931). രണ്ട് തവണ കർണാടക സാഹിത്യ അക്കാദമി അവാർഡും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും സരസ്വതി സമ്മാനും നേടി.[1] ഇരുപതിൽ ഏറെ നോവലുകൾ രചിച്ചിട്ടുണ്ട്. അതിൽ രണ്ടെണ്ണം രാജ്യത്തെ എല്ലാ ഭാഷകളിലേക്കും പരിഭാഷ ചെയ്യപ്പെട്ടു.[2]

എസ്.എൽ. ഭൈരപ്പ
ജനനംസന്തെശിവര ലിംഗപ്പയ്യ ഭൈരപ്പ
(1931-08-20) ഓഗസ്റ്റ് 20, 1931  (93 വയസ്സ്)
സന്തെശിവര, ഹാസൻ ജില്ല, കർണാടക, ഇന്ത്യ
തൊഴിൽഎഴുത്തുകാരൻ, നോവലിസ്റ്റ്, പ്രൊഫസർ
ദേശീയതഇന്ത്യ
GenreFiction, ചരിത്രം, തത്ത്വശാസ്ത്രം
വെബ്സൈറ്റ്
http://www.slbhyrappa.com/

ജീവിതരേഖ

തിരുത്തുക

കർണാടകയിലെ ഹാസൻ ജില്ലയിലെ ചെന്നരായപട്ടണ താലൂക്കിൽ 1931 ആഗസ്റ്റ് 20ന് ജനിച്ചു. ചെറുപ്പത്തിൽ അമ്മയെ നഷ്ടപ്പെട്ടതിനെ തുടർന്ന് കൂലിപ്പണി ചെയ്താണ് ഭൈരപ്പ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പഠനം പാതിവഴിവെച്ച് ഉപേക്ഷിച്ച് മുംബൈയിലെത്തി ചെറിയ ജോലികൾ ചെയ്തു.. പിന്നീട് മൈസൂരിൽ തിരിച്ചെത്തി വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഭൈരപ്പ മൈസൂർ യൂണിവേഴ്‌സിറ്റിയിൽനിന്നും ഫിലോസഫിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും, ബറോഡ മഹാരാജ സയാജിറാവു യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡോക്ടറേറ്റും കരസ്ഥമാക്കി. തന്റെ ആത്മകഥയായ ബിട്ടിയിൽ ഇതിനെപ്പറ്റി ഭൈരപ്പ പരാമർശിക്കുന്നുണ്ട്. ഹുബ്ലി കടസിദ്ധേശ്വർ കോളേജിൽ പ്രൊഫസറായാണ് ഭൈരപ്പ തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ഗുജറാത്ത് സർദാർ പട്ടേൽ യൂണിവേഴ്‌സിറ്റി, ഡൽഹി എൻ.സി.ഇ.ആർ.ടി. തുടങ്ങിയ ഇടങ്ങളിൽ സേവനം അനുഷ്ഠിച്ച ഭൈരപ്പ 1991-ൽ മൈസൂർ റീജിയണൽ കോളേജ് ഓഫ് എജുക്കേഷനിൽ നിന്നാണ് വിരമിച്ചു.

ഒരു ഹിന്ദുസ്ഥാനി സംഗീതജ്ഞന്റെയും വയലിനിസ്റ്റിന്റെയും ജീവിതകഥകൾ ആസ്​പദമാക്കി രചിച്ച 'മന്ദ്ര' എന്ന നോവലിനാണ് സരസ്വതി സമ്മാനം ലഭിച്ചത്. സംഗീതജ്ഞൻറെ ജീവിതത്തെ സംഗീതത്തോട് ഉപമിച്ചുകൊണ്ട് രചിച്ചതാണ് ഈ നോവൽ.

നോവലുകൾ

തിരുത്തുക
  • ഗത ജൻമ (1955) മത്തെരഡു കഥെഗളു
  • ഭീമകായ (1958)
  • ബെളകു മൂടിതു (1959)
  • ധർമ്മശ്രീ (1961)
  • ദൂര സരിദറു (1962)
  • മതദാന (1965)
  • വംശവൃക്ഷ (1965)
  • ജലപാത (1967)
  • നായി നെരളു (1968)
  • തബ്ബലിയു നീനാദെ മഗനേ (1968)
  • ഗൃഹഭംഗ (1970)
  • നിരാകരണ (1971)
  • ഗ്രഹണ (1991)
  • ദാട്ടു (1972)
  • അന്വേഷണ (1976)
  • പർവ്വ(1979)
  • നെലെ (1983)
  • സാക്ഷി (1986)
  • അഞ്ച്ചു (1990)
  • തന്തു (1993)
  • സാർത്ഥ (1998)
  • മന്ദ്ര (2001)
  • ആവരണ (2007)
  • കവലു (2010)
  • ഭിത്തി (1996, പുനർമുദ്രണം:1997, 2000, 2006)

തത്ത്വശാസ്ത്രം

തിരുത്തുക
  • സത്യ മത്തു സൌന്ദര്യ (1966) (PhD പ്രബന്ധം)
  • സാഹിത്യ മത്തു പ്രതീക (1967)
  • കഥെ മത്തു കഥാവസ്തു (1969)
  • നാനേകെ ബരെയുത്തേനെ? (1980)
  • സന്ദർഭ: സംവാദ (2011)

സിനിമയായവ

തിരുത്തുക

ടിവി സീരിയലുകളായവ

തിരുത്തുക

പുരസ്കാരങ്ങൾ

തിരുത്തുക
  • സരസ്വതി സമ്മാൻ
  • കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
  • കന്നഡ സാഹിത്യ അക്കാദമി അവാർഡ്
  • വാഗ്വിലാസിനി പുരസ്കാർ [3]
  • എൻ. ടി. ആർ അവാർഡ് [4]
  • പംപ പുരസ്കാരം [5]

വിവാദങ്ങൾ

തിരുത്തുക
  • ടിപ്പു സുൽത്താന്റെ ഹൈന്ദവ വിരോധം വിവരിച്ചു കൊണ്ടു രചിച്ച 'ആവരണ'[6] ഏറെ വിവാദങ്ങൾക്ക് വഴി വെച്ചു. ടിപ്പുസുൽത്താന്റെ ഭരണത്തെയും നിലപാടുകളെയും നിശിതമായി വിമർശിച്ച ഭൈരപ്പയുടെ ശൈലിക്കെതിരെ ഗിരീഷ് കർണാടിനെയും യു.ആർ. അനന്തമൂർത്തിയെയും [7] പോലുള്ള കർണാടകത്തിലെ പ്രമുഖ സാഹിത്യകാരന്മാർ രംഗത്തെത്തി. ക്രൈസ്തവസമൂഹത്തിനെതിരെയുള്ള ആക്രമണങ്ങളെ വിമർശിച്ചും അതേസമയം നിർബന്ധിത മതംമാറ്റം പോലെയുള്ളവയെ തള്ളിപ്പറഞ്ഞും ഭൈരപ്പ പൊതുവേദിയിൽ വിമർശകരെ ചർച്ചയ്ക്ക് വിളിച്ച് സംവാദം നടത്തി.[8]
  • ഭാര്യയ്ക്കു ഭർത്താവ് പെൻഷൻ നൽകണമെന്നത് സംബന്ധിച്ചു കേന്ദ്രസർക്കാർ അവതരിപ്പിച്ച ബില്ലിനെതിരെ ഭൈരപ്പ കടുത്ത വിമർശനമുയർത്തി. ബിൽ ഭാരതീയ സംസ്‌കാരത്തിന് നിരക്കാത്തതാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.[9]

അവലംബങ്ങൾ

തിരുത്തുക
  1. "S.L. Bhyrappa". Retrieved 2014 ജനുവരി 6. {{cite web}}: Check date values in: |accessdate= (help)
  2. തോമസ്‌, ജോർജ് (07 Apr 2011). "കന്നടയുടെ എഴുത്തുകാരൻ എസ്.എൽ. ഭൈരപ്പ സരസ്വതി സമ്മാനിന്റെ പ്രഭയിൽ". മാതൃഭൂമി. Archived from the original on 2014-08-20. Retrieved 2014 ജനുവരി 7. {{cite news}}: Check date values in: |accessdate= and |date= (help)
  3. "Mysore: Writer S L Bhyrappa Chosen for Rare Honour‍". Archived from the original on 2014-04-07. Retrieved 2014-04-01. {{cite news}}: zero width joiner character in |title= at position 51 (help)
  4. "Bhyrappa given NTR literary award‍". Archived from the original on 2007-12-13. Retrieved 2014-04-01. {{cite news}}: zero width joiner character in |title= at position 34 (help)
  5. "Change education system to protect literature: Bhyrappa ‍". Archived from the original on 2007-10-01. Retrieved 2014-04-01. {{cite news}}: zero width joiner character in |title= at position 57 (help)
  6. Harihar Swarup (ഡിസംബർ 11, 2011). "The learner from life". tribuneindia (in ഇംഗ്ലീഷ്). ചണ്ഡിഗഢ്. Retrieved 1 ഏപ്രിൽ 2014.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-06-22. Retrieved 2014-01-07.
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-09-30. Retrieved 2014-01-07.
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-18. Retrieved 2014-01-07.
"https://ml.wikipedia.org/w/index.php?title=എസ്.എൽ._ഭൈരപ്പ&oldid=3802185" എന്ന താളിൽനിന്ന് ശേഖരിച്ചത്