എസ്. കൃഷ്ണകുമാർ
കേരളത്തിൽ നിന്നുള്ള മുൻ കേന്ദ്ര മന്ത്രിയാണ് എസ്. കൃഷ്ണകുമാർ (ജനനം : 6 സെപ്റ്റംബർ1939 ). ആരോഗ്യ - കുടുംബക്ഷേമ വകുപ്പിന്റെയും ടെക്സ്റ്റയിൽസ് മന്ത്രാലയത്തിന്റെയും വാർത്താ പ്രക്ഷേപണ വകുപ്പിന്റെയും പെട്രോളിയം പ്രകൃതി വാതകം, പ്രതിരോധം, കൃഷി തുടങ്ങിയ വകുപ്പുകളുടെയും ചുമതല വഹിച്ചിട്ടുണ്ട്. [1] എട്ട്, ഒൻപത്, പത്ത് ലോക്സഭകളിൽ അംഗമായിരുന്നു.
ജീവിതരേഖ
തിരുത്തുകതിരുവനന്തപുരം ജില്ലയിലെ കവടിയാറിൽ ജനിച്ചു. കേരള സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെ എഞ്ചിനീയറിംഗ് ബിരുദം നേടി. 1963 ൽ സിവിൽ സർവ്വീസിൽ പ്രവേശിച്ചു. എറണാകുളം ജില്ലാ കളക്ടറായിരുന്നു. 1980 ൽ ഐ.എ.എസ് രാജി വച്ച് കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലിറങ്ങി. 1984 - 96 കാലത്ത് കൊല്ലത്തു നിന്ന് മൂന്നു തവണ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
2003 ൽ കോൺഗ്രസ് വിട്ടു ബി.ജെ.പിയിൽ ചേർന്നു. 2004-ലെ പാർലമെന്റ് തെരഞ്ഞടുപ്പിൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല. വീണ്ടും കോൺഗ്രസിൽ തിരിച്ചെത്തി. 2019-ൽ വീണ്ടും ബി.ജെ.പി.യിൽ ചേർന്നു.
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
2004 | മാവേലിക്കര ലോകസഭാമണ്ഡലം | സി.എസ്. സുജാത | സി.പി.എം., എൽ.ഡി.എഫ് | രമേശ് ചെന്നിത്തല | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | എസ്. കൃഷ്ണകുമാർ | ബി.ജെ.പി., എൻ.ഡി.എ. |
അഴിമതി
തിരുത്തുകകൃഷ്ണകുമാറിനെതിരെയും ഭാര്യ ഉഷയ്ക്കെതിരെയും കേന്ദ്ര റവന്യു വകുപ്പ് ചില കേസുകൾ രജിസ്റർ ചെയ്തിരുന്നു. ഉഷയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ് ചെയ്യുകയും കുറച്ചുകാലം ജയിലിൽ അടയ്ക്കുകയും ചെയ്തിരുന്നു.[4]
കൃതികൾ
തിരുത്തുക- 'The Story of the Ernakulam Experiment in Family Planning'
- 'Kerala's Pioneering Experiment in Massive Vasectomy Camps'
- 'Ernakulam'*s Third Vasectomy Campaign using the Camp Approach'
- 'Report on the Greater Cochin Development Authority'
- 'Strategy for a Massive Effort for Small Industries Development in Kerala Stare'
- 'Development of Cochin Shipyard Ancillary Industries-A Study
- 'Strategy and Action Programmes for a Massive Trust in Fisheries Development and Fishermen Welfare in Kerala'
പുരസ്കാരങ്ങൾ
തിരുത്തുക- Federation of Indian Chambers of Commerce and Industry National Award, 1973[5]
- NAYE (India) National Award for signal contribution to the development of small scale industries in the country
- 'For Sake of Honour' Award of International Rotary Club for civilian with most outstanding record of community service in Cochin, Metropolitan region
- 'Thanks Medal' Award by Indian National Scouts and Guides for community service
അവലംബം
തിരുത്തുക- ↑ http://www.parliamentofindia.nic.in/ls/lok10/mp362.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-04-20.
- ↑ http://www.keralaassembly.org
- ↑ http://malayalam.oneindia.in/news/2003/09/02/ker-krishnakumar.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-08-04. Retrieved 2013-06-25.