റൂത് പോർട്ട്

(Ruth Porat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇംഗ്ലീഷ് അമേരിക്കൻ സാമ്പത്തിക ഭരണനിർവ്വാഹകയായ റൂത് പോർട്ട് (ജനനം: 1957) നിലവിൽ ആൽഫബറ്റ് ഇൻകിൻറെയും അതിന്റെ ഉപവിഭാഗമായ ഗൂഗിളിൻറെയും ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സിഎഫ്ഒ), ആണ്. [2][3][4] 2010 ജനുവരി മുതൽ മെയ് 2015 വരെ മോർഗാൻ സ്റ്റാൻലിയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും സി.എഫ്.ഒയുമായിരുന്നു പോർട്ട്.[4]

റൂത് പോർട്ട്
വനിതാ സംരംഭകത്വ നേതൃത്വത്തെക്കുറിച്ചുള്ള ബ്രേക്കൗട്ട് സെഷനിൽ പോർട്ട് 2016
ജനനം1957 (വയസ്സ് 66–67)
Sale, ചെഷയർ, ഇംഗ്ലണ്ട്
ദേശീയതഅമേരിക്കൻ
പൗരത്വംയുണൈറ്റഡ് കിംഗ്ഡം
യുണൈറ്റഡ് സ്റ്റേറ്റ്സ്
കലാലയംസ്റ്റാൻഫോർഡ് സർവകലാശാല
ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്
പെൻ‌സിൽ‌വാനിയ സർവകലാശാല
തൊഴിലുടമAlphabet Inc., Google[1]
സ്ഥാനപ്പേര്ചീഫ് ഫിനാൻഷ്യൽ ഓഫീസർ (CFO)
ജീവിതപങ്കാളി(കൾ)ആന്റണി പദുവാനോ
കുട്ടികൾ3

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

പോർട്ട് ഇംഗ്ലണ്ടിലെ ചെഷയറിലെ സേലിൽ[5] ഒരു യഹൂദ കുടുംബത്തിൽ[6] ഡോ. ഡാൻ, ഫ്രീഡാ പോർട്ട് എന്നിവരുടെ മകളായി ജനിച്ചു.[7][8] ചെറുപ്പത്തിൽത്തന്നെ പോർട്ട് മസാച്ചുസെറ്റ്സിലെ കേംബ്രിഡ്ജിലെത്തി. അവിടെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ഫിസിക്സ് വിഭാഗത്തിൽ ഗവേഷകനായിരുന്നു പോർട്ടിൻറെ പിതാവ്. മൂന്നു വർഷത്തിനു ശേഷം കാലിഫോർണിയയിലെ പാലോ ആൾട്ടോയിലേയ്ക്ക് പിതാവ് കുടുംബത്തെ മാറ്റിയിരുന്നു. 26 വർഷം അദ്ദേഹം SLAC നാഷണൽ ആക്സിലറേറ്റർ ലബോറട്ടറിയിൽ പ്രവർത്തിച്ചു.[9][10] പോർട്ട് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും എക്കണോമിക്സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസിൽ ബിരുദവും, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് ഇൻഡസ്ട്രിയൽ റിലേഷൻസിൽ മാസ്റ്റർ ബിരുദവും വാർട്ടൻ സ്കൂൾ ഓഫ് ദി യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയിൽ നിന്ന് എംബിഎയ്ക്ക് ഡിസ്റ്റിംഗ്ഷനൂം നേടി.[11]

മോർഗൻ സ്റ്റാൻലി

തിരുത്തുക

1987-ൽ മോർഗൻ സ്റ്റാൻലിയിൽ അവർ തന്റെ ഔദ്യോഗികജീവിതം തുടങ്ങിയ റൂത് പോർട്ട്, 1993-ൽ മോർഗൻ സ്റ്റാൻലിയുടെ പ്രസിഡന്റ് റോബർട്ട് എഫ്. ഗ്രീൻഹില്ലിനെ പിന്തുടർന്ന് സ്മിത്ത് ബാർണിയിലേയ്ക്കു പോകുകയും 1996-ൽ മോർഗൻ സ്റ്റാൻലിയിൽത്തന്നെ തിരിച്ചെത്തുകയും ചെയ്തു.[12] സി.എഫ്.ഒ ആയിരിക്കുന്നതിനു മുമ്പ്, 2003 സെപ്തംബർ മുതൽ 2009 ഡിസംബർ വരെ ഇൻവെസ്റ്റ്മെൻറ് ബാങ്കിങ്ങ് വൈസ് ചെയർമാനായി സേവനമനുഷ്ഠിച്ചു. 2006 സെപ്തംബർ മുതൽ 2009 ഡിസംബർ വരെ സാമ്പത്തിക സ്ഥാപനങ്ങളുടെ ഗ്രൂപ്പിൻറെ ഗ്ലോബൽ ഹെഡ് ആയിരുന്നു. മുമ്പ് ടെക്നോളജി ഇൻവെസ്റ്റ്മെൻറ് ബാങ്കിൻറെ സഹ-മേധാവിയായിരുന്നുകൊണ്ട് ലണ്ടനിൽ മോർഗൻ സ്റ്റാൻലിക്കുവേണ്ടി പ്രവർത്തിച്ചു.[13] മോർഗൻ സ്റ്റാൻലിയിലെ ഒരു ബാങ്കർ ആണെങ്കിലും യൂറോപ്യൻ ഡെബ്റ്റ് ഫൈനാൻസിങ് സൃഷ്ടിച്ചുകൊണ്ട് 2000-ൽ ഡോട്ട്‌കോം കുമിളയെന്ന സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട ആമസോണിനെ തകർച്ചയിൽ നിന്നു സംരക്ഷിച്ചതിൻറെ പേരിൽ അവർ ബഹുമാനിക്കപ്പെട്ടു.[14] ഇൻറർനെറ്റ് ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് ക്രേസ് സമയത്ത് അവരുടെ സാമ്പത്തിക പങ്കാളി പോർട്ടിൻറെ മൂന്നു കുട്ടികളുടെ ഗോഡ്മദറും കൂടിയായിരുന്ന മേരി മീക്കർ ആയിരുന്നു.[12]

സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത്, പോർട്ട് മോർഗൻ സ്റ്റാൻലി ടീമിനെ നയിക്കുകയും അമേരിക്കൻ ഐക്യനാടുകളിലെ ട്രഷറിവകുപ്പിലെ ഫെന്നി മേ, ഫ്രെഡി മാക്, ന്യൂയോർക്ക് ഫെഡറൽ റിസർവ് ബാങ്ക് എന്നീ വ്യവസായസ്ഥാപനങ്ങളുടെ ഉപദേഷ്ടാവായി പ്രവർത്തിക്കുകയും അമേരിക്കൻ ഇന്റർനാഷണൽ ഗ്രൂപ്പിൻറെ ബഹുമാനം നേടിയെടുക്കുകയും ചെയ്തു. [15][16] 2011-ൽ HBO ചലച്ചിത്രം ആയ 'റ്റൂ ബിഗ് റ്റു ഫെയിലിൽ ജെന്നിഫർ വാൻ ഡൈക് എന്ന അഭിനേത്രി റൂത്ത് പോറാട്ടിനെ അവതരിപ്പിച്ചിരുന്നു.[17] മെയ് 2011-ൽ വാഷിംഗ്ടൺ ഡി. സിയിലെ അന്താരാഷ്ട്ര മോണിറ്ററി ഫണ്ടിന്റെ നേതൃത്വത്തിലുള്ള ബ്രെട്ടൺ വുഡ്സ് കമ്മിറ്റിയുടെ അതിഥിയായി പങ്കെടുത്തു. സാമ്പത്തിക പ്രതിസന്ധിയിലും സാമ്പത്തിക നിയമനിർമ്മാണത്തിലും, 2013-ൽ 'ട്രസ്റ്റ്' സാമ്പത്തിക തലത്തിലും സാമ്പത്തിക മേഖലയിലും ദാവോസിലെ വേൾഡ് എക്കണോമിക് ഫോറം രൂപപ്പെടുത്തുകയുണ്ടായി.[18][19][20]

2013-ൽ പോർട്ട് അടുത്ത ട്രഷറി ഡെപ്യൂട്ടി സെക്രട്ടറിയായി പ്രസിഡണ്ട് ബറാക് ഒബാമ നാമനിർദ്ദേശം ചെയ്തു.[21]മോർഗൻ സ്റ്റാൻലിയുടെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെയും അന്നത്തെ ട്രഷറി സെക്രട്ടറി-നോമിനി ജാക്ക് ലൂവിന്റെ നിർണായകമായ സ്ഥിരീകരണ നടപടികളിലൂടെയാണ് പോർട്ട് തന്റെ പേര് പിൻവലിക്കാൻ വൈറ്റ്ഹൌസ് ഉദ്യോഗസ്ഥരെ സമീപിച്ചതായി പിന്നീട് ബ്ലൂംബർഗ് ന്യൂസും ന്യൂയോർക്ക് ടൈംസും റിപ്പോർട്ട് ചെയ്തു.[22][23]

"ഹൗ റിമാർക്കബിൾ വുമൺ ലീഡ്" എന്ന മക്കിൻസി & കമ്പനി പഠനത്തിലാണ് പോർട്ടിന്റെ കരിയർ വിശകലനം ചെയ്തത്.[24]"2014 ഓൾ-അമേരിക്ക എക്സിക്യൂട്ടീവ് ടീമിനായി" ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റർ നടത്തിയ വോട്ടെടുപ്പിൽ "മികച്ച ധനകാര്യ സ്ഥാപനങ്ങളായ സിഎഫ്ഒ" ആയി അവർ തിരഞ്ഞെടുക്കപ്പെട്ടു.[25]

2015 മെയ് 24 ന് പോർട്ട് ഗൂഗിളിന്റെ പുതിയ സിഎഫ്ഒ ആയി ചേരുമെന്ന് 2015 മാർച്ച് 24 ന് പ്രഖ്യാപിച്ചു.[2]അവരുടെ നിയമന ഇടപാട് 70 മില്യൺ ഡോളറാണെന്ന് ബ്ലൂംബർഗ് ബിസിനസ് റിപ്പോർട്ട് ചെയ്തു. [26] കമ്പനിയെ പുനഃ സംഘടിപ്പിച്ചും സാമ്പത്തിക അച്ചടക്കം അടിച്ചേൽപ്പിച്ചും ഗൂഗിളിന്റെ ഓഹരി വില ഉയർത്തിയതിന്റെ ബഹുമതി അവർ നേടി.[27] "2018 ഓൾ അമേരിക്ക എക്സിക്യൂട്ടീവ് ടീമിനായി" ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് "മികച്ച ഇന്റർനെറ്റ് സി‌എഫ്‌ഒ" ആയി തെരഞ്ഞെടുക്കപ്പെട്ടു.[28]2016 ഒക്ടോബർ 19 ന് കാലിഫോർണിയയിലെ ഡാന പോയിന്റിൽ നടന്ന ഫോർച്യൂൺ മോസ്റ്റ് പവർഫുൾ വനിതാ ഉച്ചകോടിയിൽ ആൽഫബെറ്റ് ഇങ്കിന്റെയും ഗൂഗിളിന്റെയും സി.എഫ്.ഒ. ആയി പോർട്ട് സംസാരിച്ചു.[29]ഗൂഗിളിൽ, ഫിനാൻസിനുപുറമെ, ബിസിനസ് ഓപ്പറേഷൻസ്, "പീപ്പിൾ ഓപ്‌സ്", ഗൂഗിളിന്റെ മാനവ വിഭവശേഷി പ്രവർത്തനം, റിയൽ എസ്റ്റേറ്റ്, വർക്ക് പ്ലേസ് സേവനങ്ങൾ എന്നിവ റിപ്പോർട്ടുചെയ്യുന്നു.[30]2018-ൽ 47 മില്യൺ ഡോളറും 2017-ൽ 688,000 ഡോളറും 2016-ൽ 39 മില്യൺ ഡോളറും അവർക്ക് നൽകി.[31]

  1. Rao, Leena. "One Year In, Ruth Porat Remains Google's Financial Disciplinarian". Fortune. Retrieved 9 September 2017.
  2. 2.0 2.1 McGrath, Maggie (March 24, 2015). "Google Lures CFO Ruth Porat From Morgan Stanley". Forbes. {{cite journal}}: Cite journal requires |journal= (help)
  3. Patricia Garcia. "Ruth Porat Is Google's First Female CFO: 10 Other Powerful Women in Tech". Vogue. Archived from the original on 2016-11-08. Retrieved 2015-03-27.
  4. 4.0 4.1 "World's Most Powerful Women: Ruth Porat". Forbes. August 2011.
  5. [Shamah, David (2015-03-02). "New Google CFO Ruth Porat's family a mirror of American Jewry". The Times of Israel. Retrieved 2015-03-27. Shamah, David (2015-03-02). "New Google CFO Ruth Porat's family a mirror of American Jewry". The Times of Israel. Retrieved 2015-03-27.] {{cite web}}: Check |url= value (help); Cite has empty unknown parameter: |dead-url= (help); Missing or empty |title= (help)
  6. Shamah, David (2015-03-02). "New Google CFO Ruth Porat's family a mirror of American Jewry". The Times of Israel. Retrieved 2015-03-27.
  7. ["Ruth Porat Wed To Law Student". The New York Times. December 18, 1983. "Ruth Porat Wed To Law Student". The New York Times. December 18, 1983.] {{cite web}}: Check |url= value (help); Cite has empty unknown parameter: |dead-url= (help); Missing or empty |title= (help)
  8. Dr. Frieda Porat's obituary
  9. "A Dossier on Morgan Stanley's New CFO Ruth Porat". The Wall Street Journal. December 8, 2009.
  10. "The incredible rise of Ruth Porat, CFO at one of the most valuable companies in the world". Business Insider (in ഇംഗ്ലീഷ്). Retrieved 2017-12-13.
  11. "Ruth Porat to Join Google as Chief Financial Officer". Alphabet. March 24, 2015.
  12. 12.0 12.1 Craig, Suzanne (November 9, 2010). "Dealbook: A Female Wall St. Financial Chief Avoids Pitfalls That Stymied Others". The New York Times.
  13. "Ruth Porat". Council on Foreign Relations. Archived from the original on 2017-01-17. Retrieved 2019-02-16.
  14. "The Everything Store: Jeff Bezos And The Age Of Amazon," Little, Brown & Co., p. 101, (New York 2013); {{Vox}}"The Little-Known Deal That Saved Amazon From The Dot-Com Crash," Timothy B. Lee (April 5, 2017)
  15. Sorkin, Andrew Ross (2009). Too Big to Fail. Viking Press. pp. 372, 382. ISBN 978-0-670-02125-3.
  16. "When Treasury Calls". The Deal. September 2008. Archived from the original on 2013-04-27.
  17. Too Big To Fail ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
  18. "2011 Bretton Woods Annual Meeting: Risks to the Global System". The Bretton Woods Committee. May 2011.
  19. "2013 Edelman Trust Barometer". Edelman. January 2013.
  20. "Ruth Porat". World Economic Forum. December 2013.
  21. "Obama Considering Morgan Stanley's Porat for Treasury Job". Bloomberg News. January 14, 2013.
  22. "Morgan Stanley's Porat No Longer Interested in Treasury Post". Bloomberg News.
  23. "Ruth Porat Withdraws Name From Deputy Treasury Race". The New York Times. March 28, 2013.[പ്രവർത്തിക്കാത്ത കണ്ണി]
  24. Barsh, Joanna; Cranston, Susie; Lewis, Geoffrey (2010). How Remarkable Women Lead: The Breakthrough Model for Work and Life. Crown Books. ISBN 978-0307461704.
  25. Institutional Investor, December 3, 2013, http://www.institutionalinvestor.com/Research/4633/Best-CFOs.html Archived 2014-02-21 at the Wayback Machine.
  26. Moore, Michael (March 26, 2015). "Google Agrees to Pay New CFO Ruth Porat $70 Million by 2016". Bloomberg Business.
  27. "Google Makes So Much Money, It Never Had To Worry About Financial Discipline--Until Now". Bloomberg BusinessWeek, 8 December 2016.
  28. Whyte, Amy (7 November 2017). "The 2018 All-America Executive Team: What Makes a Top CEO". Institutional Investor. Retrieved 2 December 2019.
  29. Pressman, Aaron (27 October 2017). "Data Sheet—Amazon, Google, and Microsoft Have Plenty to Celebrate Right Now". Fortune. Retrieved 2 December 2019.
  30. 2017 Alphabet, Inc. Proxy Statement, https://www.sec.gov/archives/edgar/data/1652044/000130817917000170/lgoog2017__def14a.htm[പ്രവർത്തിക്കാത്ത കണ്ണി]
  31. Page, Larry; Brin, Sergey; Hennessy, John L. (April 30, 2019). "ALPHABET INC Schedule 14A". U.S. Securities and Exchange Commission. Retrieved Aug 31, 2019.
"https://ml.wikipedia.org/w/index.php?title=റൂത്_പോർട്ട്&oldid=4100934" എന്ന താളിൽനിന്ന് ശേഖരിച്ചത്