ആയത്തുല്ല ഖുമൈനി

ഇറാനിയൻ മതപണ്ഢിതനും രാഷ്ട്രീയ നേതാവും
(Ruhollah Khomeini എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യഥാർത്ഥനാമം ആയത്തുല്ല സയ്യിദ് മൂസവി ഖുമൈനി (22 സെപ്തം‌ബർ 1902 - 3 ജൂൺ 1989). ഇറാനിയൻ മതപണ്ഢിതനും രാഷ്ട്രീയ നേതാവും. ഇമാം ഖുമൈനി എന്നറിയപ്പെടുന്നു. മുഹമ്മദ്‌ രിസാ പഹ്‌ലവിയെ സ്ഥാനഭ്രഷ്ടനാക്കിയ ഇസ്ലാമികവിപ്ലവത്തിന്റെ രാഷ്ട്രീയ-ആത്മീയ ആചാര്യൻ. വിപ്ലവം വിജയിച്ചതു മുതൽ മരണം വരേ ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്റെ പരമോന്നത നേതാവായിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികളിലൊരാളായി കണക്കാക്കപ്പെടുന്നു. ടൈം മാഗസിൻ 1979-ലെ മാൻ ഓഫ് ദ ഇയർ ആയി തെരെഞ്ഞടുത്തിരുന്നു.[1]

റൂഹുള്ളാ മൂസാവി ഖുമൈനി
ആയത്തുല്ല ഖുമൈനി

പദവിയിൽ
3 December 1979 – 4 June 1989
Deputy ഹുസൈൻ അലി മോണ്ടസറി
പ്രസിഡന്റ് Abolhassan Banisadr
Mohammad Ali Rajai
Ali Khamenei
പ്രധാനമന്ത്രി Mehdi Bazargan
Mohammad Ali Rajai
Mohammad-Javad Bahonar
Mohammad-Reza Mahdavi (Acting)
Mir-Hossein Mousavi
പിൻഗാമി Ali Khamenei
പദവിയിൽ
5 June 1963 – 3 December 1979
മുൻഗാമി New Movement

ജനനം (1900-09-24)24 സെപ്റ്റംബർ 1900
Khomein, Markazi Province, Iran
മരണം 3 ജൂൺ 1989(1989-06-03) (പ്രായം 88)
Tehran, Iran
ജീവിതപങ്കാളി Khadijeh Saqafi
മക്കൾ Mostafa, Zahra, Sadiqeh, Farideh & Ahmad
മതം Twelver Shi'a Islam

ജനനവും ബാല്യവും

തിരുത്തുക

1902 സെപ്റ്റംബർ 22ന്‌ ഇറാനിലെ മർക്കസി പ്രവിശ്യയിലെ ഖുമൈൻ പട്ടണത്തിലാണ് ഇമാം റൂഹുല്ലാഹ് ഖുമൈനി ജനിച്ചത്. 5 മാസം പ്രായമായിരിക്കേ പിതാവ് വധിക്കപ്പെട്ടു. ചെറുപ്പത്തിൽ തന്നെ അനാഥനായ അദ്ദേഹത്തെ മാതാവ് ഹാജിയ ആഗാ ഘാനെം ഏറെ സഹനതകൾ സഹിച്ചാണ് വളർത്തിയത്. മതപരമായി യാഥാസ്ഥിതിക പശ്ചാത്തലമുളള ഒരു കുടുംബമായിരുന്നു ഇമാമിൻ്റേത്.

കുടുംബപരമായ വേരുകൾ ഇന്ത്യയിലെ ഉത്തർ പ്രദേശ് സം‌സ്ഥാനത്തേക്ക് നീളുന്നു. പഴയ പേർഷ്യയിലെ നൈസാബൂരിൽ നിന്നും ഇന്ത്യയിലേക്ക് വന്നതാണ് അദ്ദേഹത്തിൻ്റെ പൂർവ്വീകർ. പിന്നീട് ബ്രിട്ടീഷ് ഭരണത്തിൻ്റെ ആരംഭത്തോടെ സ്വദേശത്തേക്ക് മടങ്ങി. 'ഹിന്ദികൾ' എന്നായിരുന്നു ആ കുടുംബം അറിയപ്പെട്ടിരുന്നത്. ഇന്ത്യൻ പൈതൃകത്തോടുളള ബഹുമാനാർത്ഥം ഇമാം തൻ്റെ അനേകം ഗസലുകളിൽ തൂവൽ നാമമായി 'ഹിന്ദി' എന്ന് ചേർക്കുമായിരുന്നു...

വളരെ ചെറുപ്പത്തിൽ തന്നെ ഷിയാ സെമിനാരി (ഹൗസ)യിൽ ചേർന്ന ഖുമൈനി ആറാം വയസിൽ തന്നെ ഖുർആൻ പഠനമാരംഭിച്ചു. അറബി - പേർഷ്യൻ ഭാഷകളിൽ ഗാഡമായ പാണ്ഡിത്യം നേടിയ അദ്ദേഹം തൻ്റെ രാഷ്ട്രീയ മത കാഴ്ചപ്പാടുകൾ ഹൗസയിൽ നിന്നും തന്നെ രൂപപ്പെടുത്തിയിരുന്നു..

അറാക്ക് പട്ടണത്തിലെ പ്രസിദ്ധനായ പണ്ഡിതവര്യൻ ആയത്തുല്ലാ അബ്ദുൽ കരീം ഹഈരിയുടെ ശിഷ്യത്വം സ്വീകരിച്ച ഖുമൈനി പണ്ഡിതന്മാരുടെ നഗരമായ ഖൂമ്മിലേക്ക് ഉപരിപഠനത്തിന് പോയി... ഇസ്ലാമിക ഷരീഅത്ത് നിയമത്തിലും ഫിഖ്ഹിലും (കർമ്മശാസ്ത്രം) അവഗാഹം നേടിയ അദ്ദേഹം തത്ത്വചിന്തയിലും പഠനം നടത്തി. അരിസ്റ്റോട്ടിലിൻ്റെയും പ്ലേറ്റോയുടെയും ഇബ്നുസീനയുടെയും ഇബ്നുൽ അറബിയുടെയുമൊക്കെ തത്ത്വചിന്തകൾ ഖുമൈനിയെ ഏറെ സ്വാധീനിച്ചിരുന്നു...

വിദ്യാഭ്യാസനന്തരം ഷിയാ പുണ്യനഗരമായ ഖുമ്മിലെ ഒരു ഇസ്ലാമിക വിദ്യാലയത്തിൽ അധ്യാപകനായ അദ്ദേഹം പൊതുപ്രവർത്തന രംഗത്തേക്കിറങ്ങിയതോടെ ഖുമൈനി ശാ ഭരണകൂടത്തിൻറെ കടുത്ത വിമർശകനായി മാറി.

വിപ്രവാസ ജീവിതം

തിരുത്തുക

ഷാ ഭരണകൂടത്തിനെതിരായ നിശിതവിമർശം തുടർന്നു കൊണ്ടിരുന്ന ഖുമൈനി 11 മാസത്തേക്ക്‌ തുർക്കിയിലേക്കും തുടർന്ന് ഇറാഖിലേക്കും നാടു കടത്തപ്പെട്ടു. ഇറാഖിലെ ശിയാ പുണ്യകേന്ദ്രമായ നജഫ്‌ ശാ ഭരണകൂടത്തിനെതിരായ ഭാവി പ്രവർത്തനങ്ങൾക്കുള്ള കേന്ദ്രമായി തെരെഞ്ഞെടുത്ത ഖുമൈനി 13 വർഷങ്ങൾക്കു ശേഷം കുവൈത്തിലേക്ക്‌ തിരിച്ചെങ്കിലും കുവൈത്ത്‌ തങ്ങളുടെ മണ്ണിൽ പ്രവേശിക്കുന്നതിൽ നിന്നും ഖുമൈനിയെ തടഞ്ഞു. തുടർന്ന് സ്വന്തം പുത്രനായ അഹ്‌മദ്‌ ഖുമൈനിയുമായി കൂടിയാലോചിച്ച്‌ പാരീസിലേക്ക്‌ യാത്ര തിരിച്ചു. 1978 ഒക്ടോബർ 6ന്‌ അദ്ദേഹം പാരീസിലെത്തി. പാരീസിന്റെ പ്രാന്തപ്രദേശത്തുള്ള നോഫെൽ ലെ ഷാതിലെ ഒരു ഇറാനിയുടെ വീട്ടിൽ താമസമാരംഭിച്ചു. യാതൊരു വിധ രാഷ്ട്രീയ പ്രവർത്തനങ്ങളിലും ഏർപ്പെടരുതെന്ന ഫ്രഞ്ച്‌ പ്രസിഡൻറിന്റെ ആവശ്യം ഖുമൈനി ധീരമായി നിരാകരിച്ചു. ഈ തരത്തിലുള്ള ഇടപെടലുകൾ ഫ്രാൻസിന്റെ ജനാധിപത്യ അവകാശവാദങ്ങളുമായി ഒട്ടും യോജിക്കുന്നില്ലെന്ന് ഖുമൈനി തുറന്നടിച്ചു.

പാരീസിൽ ഇമാം ഖുമൈനി താമസിച്ചിരുന്ന നാലു മാസം നോഫെൽ ലെഷാതെയെ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധാ കേന്ദ്രമാക്കിത്തീർത്തു.

ഇറാനിലേക്കുള്ള മടക്കം

തിരുത്തുക

ഇസ്ലാമിക വിപ്ലവം വിജയിച്ചതിന്‌ ശേഷം 1979 ഫെബ്രുവരി ഒന്നിന്‌ ഇമാം ഖുമൈനി ഇറാനിലേക്ക്‌ മടങ്ങി.

 
Return of Ayatollah Khomeini from exile

അമേരിക്കൻ ബന്ദി പ്രശ്നം

തിരുത്തുക

അമേരിക്കൻ പ്രസിഡന്റായിരുന്ന ജിമ്മി കാർട്ടർ ഇറാൻ ഷാക്ക്‌ അമേരിക്കയിൽ താമസിക്കാനുള്ള അനുമതി കൊടുത്തതിനെത്തുടർന്ന് ഏതാനും ഇറാനീ വിദ്യാർത്ഥികൾ 1979 നവംബറിൽ തെഹ്‌റാനിലെ അമേരിക്കൻ എംബസി ഉപരോധിക്കുകയും 53 നയതന്ത്ര ഉദ്യോഗസ്തരേയും ഒരു സെക്യൂരിറ്റി ജീവനക്കാരനേയും 444 ദിവസത്തേക്ക്‌ എംബസിയിൽ തടഞ്ഞു വെക്കുകയുമുണ്ടായി[2].

  1. "Ayatullah Khomeini: 1979". Time. Archived from the original on 2016-10-10. Retrieved 2016-10-10.{{cite news}}: CS1 maint: bot: original URL status unknown (link)
  2. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 679. 2011 ഫെബ്രുവരി 28. Retrieved 2013 മാർച്ച് 11. {{cite news}}: Check date values in: |accessdate= and |date= (help)


"https://ml.wikipedia.org/w/index.php?title=ആയത്തുല്ല_ഖുമൈനി&oldid=3796366" എന്ന താളിൽനിന്ന് ശേഖരിച്ചത്