റിയോ (2011 ചലച്ചിത്രം)

2011 -ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ 3ഡി അനിമേഷൻ കോമഡി ചിത്രം
(Rio (2011 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2011 -ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ 3ഡി അനിമേഷൻ കോമഡി ചിത്രമാണ് റിയോ. ബ്ലൂ സ്കൈ സ്‌റ്റുഡിയോസ് നിർമിച്ച ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് കാർലോസ് സാൽദാനയാണ്. കഥ നടക്കുന്ന ബ്രസീലിയൻ നഗരമായ റിയോ ഡി ജനീറോ ആണ് ചലച്ചിത്രത്തിന്റെ പേരിന് ആധാരം.[3] ജെസ്സി എസൻബർഗ്, ആൻ ഹാതവേ, വിലൃം ആഡംസ്, ജേമി ഫോക്സ്, ജോർജ് ലോപസ്, ട്രേസി മോർഗൻ, ലെസ്ലി മാൻ, റോഡ്രിഗോ സാൻറ്റോറൊ തുടങ്ങിയവർ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി.[4] വംശനാശം നേരിടുന്ന സ്പിക്സ് മക്കൗ ഇനത്തിൽപ്പെട്ട ബ്ലൂ എന്നും ജൂവൽ എന്നും പേരുള്ള രണ്ടു പക്ഷികളാണ് ചിത്രത്തിന്റെ മുഖ്യകഥാപാത്രങ്ങൾ. ജൂവലുമായി ഇണചേരാനായി റിയോ ഡി ജനീറോ നഗരത്തിൽ എത്തിച്ച ബ്ലൂ അവളുമായി പ്രണയത്തിലാവുകയും ഇരുവരും നൈജൽ എന്ന പക്ഷിയുടെ പിടിയിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നു. 

Rio
A blue Spix's macaw wearing a yellow scarf is surrounded by other birds and animals from the film. They sit on a sandy beach with beachgoing tourists in the background, facing away. The weather is mostly sunny, with one cloud in the sky. The text reads "From the creators of Ice Age: RIO"
Theatrical release poster
സംവിധാനംCarlos Saldanha
നിർമ്മാണംBruce Anderson
John C. Donkin
കഥCarlos Saldanha
Earl Richey Jones
Todd Jones
തിരക്കഥDon Rhymer
Joshua Sternin
Jeffrey Ventimilia
Sam Harper
അഭിനേതാക്കൾJesse Eisenberg
Anne Hathaway
George Lopez
Jemaine Clement
Leslie Mann
will.i.am
Jamie Foxx
സംഗീതംJohn Powell
ഛായാഗ്രഹണംRenato Falcão
ചിത്രസംയോജനംHarry Hitner
സ്റ്റുഡിയോBlue Sky Studios
20th Century Fox Animation
വിതരണം20th Century Fox
റിലീസിങ് തീയതി
  • മാർച്ച് 22, 2011 (2011-03-22) (World premiere)
  • ഏപ്രിൽ 15, 2011 (2011-04-15) (North America)
രാജ്യംUnited States
ഭാഷEnglish
Portuguese
ബജറ്റ്$90 million[1]
സമയദൈർഘ്യം96 minutes
ആകെ$484.6 million[2]

1995 ൽ റിയോയിൽ ഒരു പെൻഗ്വിൻ റിയോ തീരത്തടിഞ്ഞതിന് ശേഷമാണ് സാൽദാനയുടെ മനസ്സിൽ ചിത്രത്തിന്റെ ആശയം ഉദിച്ചത്. പെൻഗ്വിൻ മുഖ്യകഥാപാത്രങ്ങളായ ഹാപ്പി ഫീറ്റ് (2006), സർഫ്സ് അപ്പ് (2007) തുടങ്ങിയ ചിത്രങ്ങളെക്കുറിച്ചു അറിഞ്ഞപ്പോൾ സാൽദാന കഥയിൽ പെൻഗ്വിന് പകരം മക്കൗകളെ ഉപയോഗിച്ച് ആശയം തിരുത്തി. 2006 ൽ ക്രിസ് വെഡ്‌ജിനോട് ഈ ആശയം പങ്കുവെക്കുകയും ബ്ലൂ സ്കൈ സ്‌റ്റുഡിയോസ് പ്രൊജക്റ്റ് ആരംഭിക്കുകയും ചെയ്തു. 

മാർച്ച് 22, 2011 ന് റിയോ ഡി ജനീറോയിൽ ചിത്രത്തിന്റെ ആദ്യ പ്രദർശനം നടത്തി. ഏപ്രിൽ 15, 2011 ന് വടക്കേ അമേരിക്കയിൽ പ്രദർശനം ആരംഭിച്ചത്. നിരൂപകരിൽ നിന്ന് പൊതുവെ നല്ല പ്രതികരണമാണ് സിനിമക്ക് ലഭിച്ചത്. ബോക്സ് ഓഫിസ് വിജയം നേടിയ സിനിമ യുഎസിൽ മാത്രം 143 ദശലക്ഷം ഡോളറും ആഗോളടിസ്ഥാനത്തിൽ 484 ദശലക്ഷം ഡോളറും വരുമാനം നേടി. “റിയൽ ഇൻ റിയോ” എന്ന ഗാനത്തിന് അക്കാദമി അവാർഡിന് നാമനിർദ്ദേശം ലഭിച്ചിരുന്നെങ്കിലും ദ മപ്പെറ്റ്സ് എന്ന ചിത്രത്തിലെ “മാൻ ഓർ മപ്പെറ്റ്” ഗാനത്തിനു മുന്നിൽ പരാജപ്പെടുകയായിരുന്നു.[5] സിനിമയുടെ രണ്ടാം ഭാഗമായ റിയോ 2 ഏപ്രിൽ 11, 2014 ന് റിലീസ് ചെയ്തു. 

ശബ്ദ താരങ്ങൾ

തിരുത്തുക
  • ജെസ്സി ഐസെൻബെർഗ് - ബ്ലൂ
  • ആൻ ഹാതവേ - ജ്യൂവൽ
  • ലെസ്ലി മൻ - ലിൻഡ ഗുണ്ടേഴ്സൺ
  • ജെമൈൻ ക്ലെമെന്റ് - നിഗൽ
  • റോഡ്രിഗോ സാന്റോറോ - ഡോ. ടുലിയോ മൊണ്ടീറോ
  • ജോർജ് ലോപസ് - റാഫേൽ
  • Will.i.am - പെഡ്രോ
  • ജാമി ഫോക്സ് - നിക്കോ
  • ജാക്ക് ടി. ഓസ്റ്റിൻ - ഫെർണാണ്ടോ
  • ട്രേസി മോർഗൻ - ലൂയിസ്
  • കാർലോസ് പോസെസ് - മാർസെൽ
  • ജെഫ്രി ഗാർഷ്യ - ടിപ്പ
  • ഡേവി വിറിയറ - അർമാൻഡോ.
  • ബീബൽ ഗിൽബെർട്ടോ - ഇവാ
  • ബെർണാർഡോ ഡി പോള - കിപോ
  • ഫ്രാൻസിസ്കോ റാമോസ് - മൗറോ
  • വാൻഡ സൈക്കുകൾ - ചോള
  • ജേൻ ലിഞ്ച് - ആലിസ്




അംഗീകാരങ്ങൾ

തിരുത്തുക
List of awards and nominations
Award Category Recipient(s) and nominee(s) Result
84th Academy Awards Best Original Song, "Real in Rio" Sérgio Mendes
Carlinhos Brown
Siedah Garrett
നാമനിർദ്ദേശം
Annie Awards Best Animated Feature Bruce Anderson
John C. Donkin
Carlos Saldanha
Best Character Animation in an Animated Production Jeff Gabor വിജയിച്ചു
Patrik Puhala നാമനിർദ്ദേശം
Best Character Design in a Feature Production Sergios Pablos
Directing in an Animated Feature Production Carlos Saldanha
Best Music in an Animated Feature Production Mikael Mutti
Siedah Garrett
Carlinhos Brown
Sérgio Mendes
John Powell
Production Design in an Animated Feature Production Thomas Cardone
Kyle MacNaughton
Peter Chan
Best Voice Acting in an Animated Feature Production Jemaine Clement
38th People's Choice Awards[6] Favorite Movie Animated Voice Anne Hathaway
2011 Teen Choice Awards[7]
2012 Kids' Choice Awards Favorite Animated Movie
38th Saturn Awards Best Animated Film
10th Visual Effects Society Awards[8] Outstanding Animated Character in an Animated Feature Motion Picture Diana Diriwaechter, Sang Jun Lee, Sergio Pablos, Aamir Tarin
  1. Kaufman, Amy (April 14, 2011). "Movie Projector: 'Rio' should stifle 'Scream 4'". Los Angeles Times. Tribune Company. Retrieved May 3, 2011.
  2. "Rio (2011)". Box Office Mojo. IMDb. Retrieved September 2, 2011.
  3. "Fox, Blue Sky drawn to 'Rio'". Retrieved July 03, 2016. {{cite web}}: Check date values in: |accessdate= (help)
  4. Gomez, Tim (October 22, 2009). "Neil Patrick Harris Takes Anne Hathaway To Rio". Cinema Blend. Archived from the original on 2009-10-26. Retrieved January 20, 2010.
  5. "Nominees for the 84th Academy Awards". Oscars.org. January 24, 2012. Retrieved February 1, 2012.
  6. "Nominations Announced for the 'People's Choice Awards 2012'" Archived 2016-01-03 at the Wayback Machine.. TV by the Numbers. Retrieved August 25, 2012.
  7. "Teen Choice Awards Nominees – 2011 List". The National Ledger. June 29, 2011. Archived from the original on 2012-03-09. Retrieved July 1, 2011.
  8. "10th Annual VES Awards". visual effects society. Archived from the original on 2015-07-22. Retrieved December 31, 2017.
"https://ml.wikipedia.org/w/index.php?title=റിയോ_(2011_ചലച്ചിത്രം)&oldid=3942690" എന്ന താളിൽനിന്ന് ശേഖരിച്ചത്